0%

Chapter Title : ശമനം [Master]

Author : Master Read All Parts 4.8K

എബി അറിഞ്ഞു.

“കിരണ്‍, നിനക്ക് ബോറാകുന്നുണ്ടോ ഇവിടുത്തെ ജീവിതം” അടുത്ത ദിവസം അവന്റെ സഹായത്തോടെ നടക്കുമ്പോള്‍ എബി ചോദിച്ചു.

“ഇല്ലല്ലോ അങ്കിള്‍” കിരണ്‍ പറഞ്ഞു.

“ജിന്‍സിക്ക് സംശയം” എബി ചിരിച്ചു.

കിരണ്‍ ചെറുതായി ഞെട്ടിയെങ്കിലും അത് പുറമേ കാണിച്ചില്ല; പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞുമില്ല.

“ഒരു രോഗിയെ ശുശ്രൂഷിച്ച് നിനക്ക് മടുത്തിട്ടുണ്ടാകും എന്നവള്‍ പറഞ്ഞു” അവന്റെ മുഖഭാവം നിരീക്ഷിച്ച് കരുതലോടെ എബി പറഞ്ഞു.

“ഇല്ലങ്കിള്‍. അങ്കിളിനു സുഖപ്പെടുന്നത് വരെ ഞാന്‍ ഇവിടെ നിന്നോളാം. എനിക്കതിനൊരു പ്രശ്നവുമില്ല”

“ഞാനത് അവളോട്‌ പറഞ്ഞു. പക്ഷെ നിന്റെ കുഞ്ഞമ്മയല്ലേ. നിന്നോടുള്ള സ്നേഹം കൊണ്ട് ചിന്തിക്കുന്നതാ. തന്നെയുമല്ല, അവള്‍ക്ക് ഈയിടെയായി നല്ല നിരാശയും ഉണ്ട്”

കിരണ്‍ അതിനു മറുപടി നല്‍കിയില്ല. പക്ഷെ അവന്‍ എന്തൊക്കെയോ ചിന്തിക്കുന്നുണ്ടായിരുന്നു, എന്താണെന്ന് തിരിച്ചറിയാനാകാതെ.

“ഞാനിങ്ങനെ ആയതും ഇനി എന്നാണ് സുഖപ്പെടുക എന്നതും അവളെ അലട്ടുന്നുണ്ട്”

കിരണ്‍ എന്തൊക്കെയോ പന്തികേട്‌ മണത്തു. അങ്കിള്‍ ഇതുപോലെ മുമ്പൊരിക്കലും സംസാരിച്ചിട്ടില്ല. എന്തായാലും അങ്കിള്‍ പറയട്ടെ എന്നവന്‍ തീരുമാനിച്ചു; ഒപ്പം മൌനം പാലിക്കാനും.

“ചെറുപ്പമല്ലെ അവള്‍. ഇതുവരെ ഒരു കുഞ്ഞിക്കാല്‍ കാണാനും സാധിച്ചിട്ടില്ല. ഇനി..എനിക്കതിനൊക്കെ സാധിക്കുമോ എന്നും കണ്ടുതന്നെ അറിയണം..അവളെ കുറ്റം പറയാനും പറ്റില്ല..”

ഇത്തവണ കിരണിന്റെ ഉള്ളില്‍ എവിടെയോ ആ വാക്കുകള്‍ ചെന്ന് തറച്ചു. അങ്കിള്‍ പറഞ്ഞുവരുന്നത് എന്താണെന്ന് ഇപ്പോഴവന് ചെറുതായി ഊഹിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. അത്, അവന്റെ രക്തയോട്ടം പൊടുന്നനെ കൂട്ടി.

“കിരണ്‍, ഞാനിത് നിന്നോട് പറയുന്നത് നിന്നിലുള്ള വിശ്വാസം കൊണ്ടാണ്. ആരോടും നീയിത് പറയരുത്” അവന്റെ പ്രതികരണം നല്‍കിയ ഉത്സാഹത്തോടെ എബി പറഞ്ഞു.

“എനിക്ക് മനസ്സിലായില്ല അങ്കിള്‍” അവന്‍ പറഞ്ഞു.

💬 Comments

View all comments