Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 10 [Alby]
എനിക്ക്.പക്ഷെ ഇപ്പൊ ഒന്നും ചോദിക്കരുത്.
എനിക്കും തോന്നിയിരുന്നു നിനക്ക് എന്തോ. അതു മതി.
എന്നാ തിരിച്ചു പോകുവല്ലേ.
വാ പഹയാ......രാമന്റെ കടയിൽ നിന്ന്.സുലൈമാനിയും പരിപ്പ് വടേം കഴിച്ചിട്ട് പോവാം. #####
എന്റെ ടീച്ചറെ ഒന്ന് പതിയെ കഴിക്ക്. ആഹാരം കാണാത്തപോലെ.
"പോടാ.നിനക്കും നിന്റെ മാഷിനും തോന്നും പോലെ കേറി കഴിക്കാല്ലൊ" സാവിത്രി പരിപ്പുവട കടിച്ചുമുറിച്ച് കൊതിയോടെ കഴിച്ചു."ശഹ്ഹ്ഹ് എന്നാ എരിയുള്ള മുളക്"ഇടക്ക് മുളക് കടിച്ച സാവിത്രി ചെറു കഷ്ണം വടകൂടി കടിച്ചു അതോടൊപ്പം ചവച്ചിറക്കി.
"എന്നാ ഇവിടെ രണ്ടാളും കൂടെ ഒരു രഹസ്യം"ഗായത്രിയുടെ ശബ്ദം കേട്ട് സാവിത്രി പൊതി തന്റെ പിന്നിലേക്ക് ഒളിപ്പിച്ചു.നോക്കുമ്പോൾ വീണയും ഉണ്ട് പിന്നാലെ.
അമ്മ എന്താ കൈ പിറകിലെക്ക് വലിച്ചെ.എന്താ കയ്യില്.
"ഒന്നുല്ല വീണ.ഞങ്ങള് ചുമ്മാ ഓരോന്ന് പറഞ്ഞു നിന്നതാ"സാവിത്രി പൊതിയൊന്ന് മുറുകെ പിടിച്ചു.
പെട്ടെന്ന് ഗായത്രി ആ പൊതി തട്ടിയെടുത്തു.വീണ സാവിത്രിയുടെ കൈ അയച്ചുകൊടുത്തു."ടീ മക്കളെ അത് കൊണ്ടോവല്ലേ"സാവിത്രി ഒന്ന് കുതറി.
അഹഹ,എന്റെ വീണേച്ചി,നോക്ക്. പലഹാരം തീറ്റിക്കുവാ.നല്ലമൊരിഞ്ഞ പരിപ്പുവട.ഒറ്റക്ക് തിന്നുവാ ഈ കള്ളി അമ്മ.
അത് കൊണ്ടുകൊടുക്കാൻ ഒരു കള്ളനും.
അതെന്ന്.നോക്കിയേ ചൂടു മാറിട്ടില്ല. ഇവൻ ഇങ്ങനാ ചേച്ചി.എന്തും കൊണ്ട് കൊടുക്കും ടീച്ചർക്ക് മാത്രം. ഞാൻ അവന്റെ ചേച്ചിയല്ലെ.ഇന്നാ നീ കഴിച്ചോ,എനിക്ക് ഒരു മുട്ടായികൂടി വാങ്ങിത്തന്നിട്ടില്ല.ദുഷ്ടൻ.
ഇങ്ങ് തന്നെ പെണ്ണെ,എന്നെ വെറുതെ ദേഷ്യം കേറ്റല്ലെ.ഇവൻ ഞാൻ വളർത്തിയ ചെക്കനാ. എനിക്ക് വാങ്ങിവന്നതിൽ പങ്ക് നിങ്ങള് കഴിക്കണ്ട.വേണേൽ പോയി വാങ്ങിക്കഴിക്ക്.
ഒന്ന് പോ അമ്മെ.ഇവൻ എന്റെ അനിയനാ.ഇവൻ വാങ്ങിയത് അമ്മ ഒറ്റക്ക് കഴിക്കണ്ട.കൊതിച്ചി.ഇന്നാ ചേച്ചി കഴിക്ക് ഒരു കഷ്ണം മുറിച്ചു വീണയുടെ വായിലേക്ക് കൊടുത്തു ഗായത്രി.
നല്ല രുചി മോളെ.നന്നായി മൊരിഞ്ഞി ട്ടുണ്ട്. കള്ളനാ ഇവൻ. നോക്ക് പെണ്ണെ അവന്റെ ടീച്ചർക്ക് മാത്രം വാങ്ങിയത്.ഈ പക്ഷാഭേദം നന്നല്ല ശംഭു.
അത് ചേച്ചി ഞാൻ....
ഉരുളാതെടാ.നീ ടീച്ചർക്കെ വാങ്ങു. എനിക്ക് അറിയരുതോ.ഇനി എന്താച്ചാ നിങ്ങൾ ആയിക്കോ.വാ ചേച്ചി. നമ്മുക്ക് പോവാം.കയ്യിൽ കിട്ടിയ പൊതിയുംകൊണ്ട് അവർ സ്ഥലം കാലിയാക്കി.
ടീച്ചറെ.........
എനിക്കൊന്നും അറിയില്ല. എവിടുന്നാന്നാ പോയി വാങ്ങിച്ചു വന്നോണം.എനിക്ക് ഇപ്പോൾ വേണം. ചവിട്ടിത്തുള്ളി അകത്തേക്ക് പോയി, സാവിത്രി.
💬 Comments
View all comments