Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 12 [Alby]
ഒരു അടച്ചുകെട്ടിയ ജീപ്പാണ് മാഷെ അതിലെ പൈന്റിന്റെ അംശം,തന്ന ബൈക്കിന്റെ പിറകിലും......
മാധവൻ ഒന്ന് ഞെട്ടി."താനെന്താ പറഞ്ഞുവരുന്നത്"
മാഷേ ശംഭുവിനെ തട്ടിയിട്ടത് ആ വണ്ടിയാണോ എന്നൊരു സംശയം. നല്ല ഊക്കോടെയുള്ള ഇടിയാവാണം. ചെറിയ ചളുക്ക് ആയിരുന്നു എങ്കിലും ചുമ്മാ ബൈക്കിന്റെ പിറകിൽ തട്ടിയാ ചളുങ്ങുവൊ.
താനിത് ആരോടെങ്കിലും പറഞ്ഞോ.
ഇല്ല മാഷേ.... മഷിനോടാ.
തല്ക്കാലം പുറത്തറിയരുത്.എന്താ വേണ്ടതെന്ന് ഞാൻ ആലോചിക്കട്ടെ. പിന്നെ അതിന്റെ നമ്പർ,വണ്ടിയുടെ മോഡൽ അങ്ങനെ വല്ലതും....
മാഷേ വണ്ടി മഹിന്ദ്രയുടെ താർ ആണ്.പക്ഷെ നമ്പർ അങ്ങ്...... കിട്ടുന്നില്ല.ഏതായാലും കേരളാ രെജിസ്ട്രേഷൻ അല്ല.
"താൻ എന്തായാലും എനിക്ക് വലിയ ഉപകാരമാ ചെയ്തെ.തല്ക്കാലം പുറത്ത് അറിയണ്ട"
ഇല്ല മാഷേ.എന്റെ നാവിൽ നിന്നും പുറത്ത് പോവില്ല.
"താൻ കയറ്,അങ്ങ് വിടാം"മണിയനെ വർക്ഷോപ്പിൽ വിട്ട്,സന്തോഷത്തിന്റെ പേരിൽ അല്പം പണവും കൊടുത്ത് മാധവൻ പുറപ്പെട്ടു.നേരെ ടൗണിൽ തനിക്കായി കാത്തുനിക്കുന്ന ഇരുമ്പ് സുരയുടെ അടുത്തേക്ക്. ***** ടൗണിൽ മാധവന്റെ ഗോഡൗൺ അവിടെ അയാൾക്കായി കാത്തു നിൽക്കുകയാണ് ഇരുമ്പൻ സുര. എന്തിനാവും?നല്ലൊരു കൊട്ടേഷൻ കിട്ടിയ സന്തോഷത്തിൽ സുര അവിടെ കാത്തുനിന്നു.വൈകാതെ മാധവനും അവരോടൊപ്പം ചേർന്നു.
എന്താ മുതലാളി പെട്ടെന്ന്?
ഒരു കാര്യം ഇല്ലാതെ മാധവൻ നിന്നെ വിളിച്ചിട്ടുണ്ടോ.
അറിയാം ഒരു അത്യാവശ്യം ഇല്ലാതെ
അതെ വളരെ അത്യാവശ്യം.
പറഞ്ഞാൽ മതി.
ഒരു കറുത്ത കളർ മഹിന്ദ്ര താർ. കേരള വണ്ടിയല്ല.നമ്പർ അറിയില്ല. കഴിഞ്ഞ ദിവസങ്ങളിൽ,ഈ ടൗണിൽ അവൻ ഉണ്ടായിരുന്നു.എന്റെ വീട്ടിൽ കയറിയാ കളിച്ചത്.
അല്പം ബുദ്ധിമുട്ട് പിടിച്ച പണിയാ. നമ്പർ അറിയില്ല.സൂചന കേരളത്തിന് പുറത്തു രജിസ്റ്റർ ചെയ്ത ബ്ലാക്ക് മഹിന്ദ്ര താർ.
അറിയാം ചടങ്ങാണ്.അതാണ് നിന്നെ വരുത്തിയത്.എനിക്കവനെ മുന്നിൽ കിട്ടണം.ഇതാ നിനക്കുള്ള അഡ്വൻസ് കഴിയുമെങ്കിൽ എടുക്കാം.ഇല്ലെങ്കിൽ എനിക്ക് എന്റേതായ വഴികളുണ്ട്.
മുതലാളി പറഞ്ഞിട്ട് ഒരുകാര്യം ഞാൻ നടത്താതെയിരുന്നിട്ടുണ്ടോ.ഇതും നടക്കും.അയാൾ കോൺട്രാക്ട് സ്വീകരിച്ചു.
പിന്നെ ഇരുമ്പാ,നീ ഇതുവരെ ചെയ്ത വർക്ക് പോലെയല്ല.അല്പം ബുദ്ധിമുട്ട് ഉണ്ട്.അന്വേഷിക്കുമ്പോൾ മരുന്നിനു പോലും സംശയം പാടില്ല.
ശരി മുതലാളി.എന്നാ ഞാൻ അങ്ങോട്ട്.
മാധവൻ ഇരുത്തിയൊന്ന് മൂളി. അനുവാദം കിട്ടിയതും ഇരുമ്പൻ തന്റെ തണ്ടർ ബെഡിന്റെ കിക്കറടിച്ചു ***** വാതിലും തുറന്നിട്ട് ആള് നല്ല
💬 Comments
View all comments