0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 13 [Alby]

Author : alby Read All Parts 503

മാഡം. *** ഗായത്രിയുടെ മുറിവിൽ അല്പം മരുന്ന് പുരട്ടുകയാണ് വീണ."ഔ..........ഒന്ന് പതിയെ"

അടങ്ങിയിരിക്ക് പെണ്ണെ.ഇതൊന്ന് തീർത്തോട്ടെ.

എന്നാലും ആരാ അവന്മാര്?എട്ടൻ എന്ന് പറയുന്ന നാറി അയച്ചതാവും. ഇത്ര പെട്ടെന്ന് ഇങ്ങനെ ഒരാക്രമണം, എന്ത് ധൈര്യത്തിലാ അവൻ.

അറിയില്ല പെണ്ണെ.ദേ എന്റെ ചങ്ക് പിടയുവാ.എന്റെ പേരിൽ എന്റെ ഇവൻ കൂടി വേദനിച്ചു.വിടില്ല ഞാൻ, എന്റെ ചെക്കനെ തൊട്ടാൽ എനിക്ക് പൊള്ളും എന്നറിയാം,അതാവും. അല്ലാതെ എന്നെ ഒന്നുകൊണ്ടും നോവിക്കാൻ ആവില്ലെന്ന് അറിയാം.

അത് ഏട്ടന് അറിയുവോ,ഇവന്റെ കാര്യം.

അറിയാം.ഞാൻ തന്നെയാ പറഞ്ഞത് അന്ന് ഓഫീസിൽ പോയ ദിവസം.ഒരു ചെകുത്താൻ ഉണ്ടായിരുന്നു കൂടെ വില്ല്യം.അന്ന് ഞാൻ ഇവന്റെ കൂടെ അവിടെ ചെന്നത് ഇഷ്ട്ടപ്പെട്ടില്ല.അത് ഉടക്കായി.കൊച്ചു ചെറുക്കനൊപ്പം അഴിഞ്ഞാടുവാ എന്നാരുന്നു പരാതി. അപ്പൊഴത്തെ ദേഷ്യത്തിന് കൂടെ പൊറുക്കാൻ പോകുവാന്ന് പറഞ്ഞാ ഇറങ്ങിയത്.

ഓഹ് ഇതിനിടയിൽ അങ്ങനെ ഒന്ന് ഉണ്ടായല്ലെ.

ഇനിയൊരു ജീവിതം വേണ്ട എന്ന് തീരുമാനിച്ചിരുന്നു.എല്ലാം കഴിഞ്ഞ് തറവാട്ടിൽ സ്വസ്ഥം ആകണമെന്നും. പക്ഷെ അവിടുന്ന് ഇറങ്ങുമ്പോൾ അവന്റെ വാക്കുകൾ മനസ്സിനെ ഇട്ട് കുത്തിക്കൊണ്ടിരുന്നു.അവനെ വേദനിപ്പിക്കാൻ ഒരു വഴി അത്രേ ആദ്യം കണ്ടുള്ളൂ.കൂടെ നിർത്താം എന്ന് കരുതിയാ തുറന്നു പറഞ്ഞത്. എന്നിട്ടും അവൻ ഒന്നും മിണ്ടിയില്ല. എന്നോട് കാണിച്ചിരുന്ന അകൽച്ച എന്തിനെന്നുപോലും.പിന്നെ നീ എല്ലാം പറഞ്ഞില്ലേ അന്നുറപ്പിച്ചു.ഈ വീണ നിന്റെ ശംഭുന് ഉള്ളതാന്ന്.

ഓഹ് അപ്പൊ ഞാൻ ആരായി....... വെറും പൊട്ടൻ.

അതേടാ നീ വെറും പൊട്ടനാ....

"പോടീ ഫെമിനിച്ചി.ഇനി ഇവന്റെ മെക്കിട്ടു കേറിയാ വിവരം അറിയും" വീണ അവനെ തന്റെ മേലേക്ക് ചാരി ഇരുത്തി."പാവം എന്റെ ചെക്കൻ.ഒരു കാര്യോം ഇല്ലാതെ എനിക്ക് വേണ്ടി. ഈ ദേഹത്തു ഒന്ന് പോറിയാ എനിക്ക് സഹിക്കില്ല"

കണ്ടോടാ ഈ ചേച്ചിപ്പെണ്ണിന്റെ സ്നേഹം.വിട്ടുകളയല്ലെടാ.ഇളയതാ നീ,അതിലൊന്നും ഒരു ചുക്കും ഇല്ല. കൂടെ ഉണ്ടാവണം.നിന്റെ മാഷും ടീച്ചറും സമ്മതിക്കും എനിക്കുറപ്പാ.

വീട്ടിൽ അച്ഛൻ സമ്മതം മൂളി.ഏട്ടൻ സമ്മതിപ്പിച്ചു.മുന്നേ വിളിച്ചപ്പഴും ചോദിച്ചു,എന്റെ കൊച്ചെന്തിയെന്ന്.

മ്മ് പറഞ്ഞോ ആരോ വന്ന് തല്ലിട്ട് പോയിന്ന്.

മ്മ് പറഞ്ഞു.ഇതാ അവസ്ഥ എന്ന് പറഞ്ഞില്ല,ഞാൻ പറഞ്ഞില്ലേൽ അവര് വിളിക്കും.സെക്യൂരിറ്റിയുടെ കാര്യത്തിൽ അച്ഛൻ ഒരു വിട്ടുവീഴ്ച്ച ചെയ്യില്ല.

അത് നന്നായി,ഒന്നിൽ പിഴച്ചാൽ

💬 Comments

View all comments