0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Author : alby Read All Parts 296

എന്തേലും ആവട്ടെ" എന്ന് സഹായിയോട് പറഞ്ഞുകൊണ്ടയാൾ ലോറിയുമായി മുന്നോട്ട് നീങ്ങി. ***** കാറിലിരുന്ന് പുറത്തേക്ക് നോക്കിയ സാവിത്രിക്ക് ഏകദേശം കാര്യങ്ങൾ മനസിലായി.

എവിടെ നോക്കിയാടാ നീ.......നീയിത് ഏത് ലോകത്താ?

"അത് ടീച്ചറേ...... ഞാൻ......" അവനൊരു ദീർഘനിശ്വാസമെടുത്തു

"...മ്മ്മ്..." സാവിത്രി ഇരുത്തിയൊന്ന് മൂളി.അവനൊന്നും മിണ്ടിയില്ല.

"ദാ വെള്ളം കുടിക്ക്"സാവിത്രി ഒരു കുപ്പി വെള്ളം അവന് നേരെ നീട്ടി.ഒറ്റ കമിഴ്ത്തിൽ തന്നെ അവനത് കുടിച്ചു തീർത്തു.അപ്പോഴും സ്റ്റിയറിങ്ങിൽ കൈകുത്തി ഞെട്ടൽ വിട്ടുമാറാതെ അവൻ അണച്ചുകൊണ്ടിരുന്നു.

"......കൊച്ചെ......." അല്പം ശാന്തമായുള്ള സാവിത്രിയുടെ വിളികേട്ട് അവനവരെ നോക്കി. അവൾ അവന്റെ മുടിയിൽ ഒന്ന് തലോടി.അവൻ അവരെയൊന്ന് നോക്കുകമാത്രം ചെയ്തു.

എന്താടാ...... എന്താടാ പറ്റിയെ.....

"അറിയില്ല ടീച്ചറെ.....എന്തോ ഒരു അസ്വസ്ഥത....മനസ്സ്,അതെന്റെ കയ്യിൽ നിക്കുന്നില്ല ടീച്ചറെ....."

"വേറെ കുഴപ്പം ഒന്നുമില്ലെങ്കിൽ, തല്ക്കാലം നീ വണ്ടി ഒന്ന് സൈഡ് ആക്കിയിട്.ഈ അവസ്ഥയില് ഇപ്പൊ ഡ്രൈവ് വേണ്ട.അല്പം കഴിഞ്ഞു മതി മുന്നോട്ട്."അല്പം കടുപ്പത്തിലുള്ള അവളുടെ ശാസനയായിരുന്നു അത്‌.

അവൻ പതിയെ റിവേഴ്സെടുത്തു. അപ്പോൾ മുന്നിൽ ചില്ലിളകി വീഴുന്ന ശബ്ദമവൻ കേട്ടു."ഒരു കണ്ണ് അടിച്ചു പോയി"അവൻ മനസ്സിൽ പറഞ്ഞു. അവൻ കാർ മുന്നിലേക്കെടുത്ത് അല്പമകലെ കണ്ട ചെറു വൃക്ഷത്തിന് ചുവട്ടിൽ പാദയോരത്തായി പാർക്ക്‌ ചെയ്തു.പാർക്കിംഗ് ലൈറ്റ് ഓൺ ചെയ്ത് പതിയെ പുറത്തേക്കിറങ്ങി.

ഇടിച്ച ഇടിയിലാ ഫോർച്യുണറിന്റെ മുന്നിലെ സേഫ്റ്റി ഗ്രിൽ ഉള്ളിലേക്ക് അല്പം നന്നായിത്തന്നെ ചളുങ്ങി.ഒപ്പം ബമ്പറും.ഹെഡ് ലൈറ്റിന്റെ കവർ പൊട്ടിയിളകിയിരുന്നു.ചുരുക്കിപ്പറഞ്ഞാൽ വണ്ടിയുടെ വലതുവശം നല്ല രീതിയിൽ തകർന്നിരുന്നു.എന്നാലും ഓടിക്കാം എന്നുള്ള സ്ഥിതി.

ശംഭു ബോണറ്റിലേക്ക് ചാഞ്ഞ് കൈകൾ രണ്ടും കൂട്ടിക്കെട്ടി,ഒരു കാലെടുത്തു ബമ്പറിലേക്കും വച്ച് വിദൂരതയിലേക്ക് നോക്കിനിൽക്കുമ്പോൾ ചെറിയ തണുത്ത കാറ്റ് അവനെ തൊട്ടു തലോടി കടന്നുപോകുന്നത് അവൻ അറിഞ്ഞു.ചരക്ക് ലോറികൾ ഹോൺ മുഴക്കി കടന്നുപോകുന്നുണ്ട്.ഇടക്ക് ചെറു വാഹനങ്ങളും ചില ദീർഘദൂര ബസുകളും കടന്ന് പോകുന്നു.തന്റെ ചുമലിൽ കയ്യമർന്നപ്പോൾ അവൻ തിരിഞ്ഞൊന്നു നോക്കി. "....സാവിത്രി...."അവനൊന്നും മിണ്ടിയില്ല.ഒന്ന് നോക്കിയശേഷം അതെ നിൽപ്പ് തുടർന്നു.

എന്താടാ കൊച്ചെ?എന്റെ കൊച്ചിന് എന്നാ പറ്റി?

ഒന്നുല്ല ടീച്ചറെ.... എന്തോ,മനസ്സ് കയ്യിൽ നിക്കുന്നില്ല.

എന്തോ ഒന്ന് നിന്റെ മനസ്സിലുണ്ട്. ഒന്ന് ഉള്ളുതുറക്കണമെന്നും.പക്ഷെ നിനക്ക് പറ്റുന്നില്ല.........അതല്ലേ സത്യം.

ഒന്നുല്ല

💬 Comments

View all comments