0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Author : alby Read All Parts 304

പുരണ്ട മഴു മുറുകെ പിടിച്ചിരിക്കുന്നു."....ചേച്ചി...."അവൻ വിളിച്ചു.അവർ കണ്ണ് തുറന്നു നോക്കി.

അവനെ കണ്ടതും വീണയുടെ കയ്യിലെ പിടിയയഞ്ഞു.മഴു കയ്യിൽ നിന്നും നിലത്ത് വീണു.അവനെ കണ്ട മാത്രയിൽ പരിസരം മറന്ന അവൾ ഓടിവന്ന് അവന്റെ നെഞ്ചിലേക്ക് വീണു.അവളുടെ മുഖത്തെ ഭയമവൻ കണ്ടു.അവളവന്റെ നെഞ്ചിലെക്ക് പമ്മി.മുറുകെ കെട്ടിപ്പിടിച്ചുകൊണ്ട് നെഞ്ചിൽ മുഖം ചേർത്തു.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്. അതവന്റെ ഷർട്ട്‌ നനയിച്ചു.അവളുടെ വസ്ത്രം കീറിയിരിക്കുന്നത് അവൻ ശ്രദിച്ചിരുന്നു.അവന്റെ നെഞ്ചിൽ ചാഞ്ഞുകൊണ്ട് അവൾ ആശ്വാസം കണ്ടെത്തുന്ന, അതെ സമയം പിന്നിൽ നിൽക്കുന്ന സാവിത്രിയെക്കണ്ട് ഗായത്രിയൊന്ന് ഞെട്ടി.

മനസ്സിൽ ചോദ്യങ്ങളുമായി സാവിത്രി, അവക്കുള്ള ഉത്തരങ്ങൾ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് ഗായത്രിയും.ആ നിമിഷം ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ പെണ്ണിന്റെ ശിരസ്സിൽ തലോടി ആശ്വസിപ്പിച്ചുകൊണ്ട് ശംഭുവും.......

?തുടരും? ?ആൽബി?

💬 Comments

View all comments