Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]
നാറി. അച്ഛനറിയില്ല,ഗോവിന്ദ് മൂലമാണെന്ന് പറഞ്ഞിട്ടില്ല.ആരോ തട്ടിക്കൊണ്ടു പോയി എന്നെ അറിയൂ.ചേച്ചിയുടെ വീട്ടിൽ കാര്യങ്ങൾ അറിയാം.
അതിന് ശേഷം ഈ വീട് വിട്ടുപോകാൻ ഇറങ്ങിയതല്ലേ ചേച്ചി. അച്ഛൻ തടയാൻ നിന്നില്ല.ചേച്ചിയുടെ ഇഷ്ട്ടത്തിന് വിട്ടു.പക്ഷെ തടഞ്ഞത് അമ്മയാ.അമ്മയന്ന് പോകാനുള്ള കാരണം ചോദിച്ചു.പക്ഷെ ഒരു പെണ്ണ് എങ്ങനെ പറയും ഒരമ്മയുടെ മുഖത്തുനോക്കി,സ്വന്തം മകൻ തന്റെ ഭാര്യയെ കൂട്ടിക്കൊടുത്തു എന്ന്. ഒന്നും വിട്ട് പറയാതെ ചേച്ചി ഇവിടെ നിന്നു.അച്ഛൻ മരുമോളായിട്ടല്ല, സ്വന്തം മോളായിത്തന്നെയാ കണ്ടതും ചേച്ചി അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല എന്ന് അച്ഛനറിഞ്ഞിരുന്നു.
അതിന് ശേഷം അവരകൽച്ചയിലാ. കാരണം ചേച്ചിയുടെ പാസ്റ്റാണെന്ന് അച്ഛനാദ്യം കരുതി.ശരിയാകും എന്ന് വിചാരിച്ചു.ഈയിടെയായി എന്തോ സംശയങ്ങളുണ്ട് അച്ഛനും.
ഈ കുടുംബത്തിൽ വന്നത് കൊണ്ടാ ചേച്ചിയുടെ ജീവിതം ഇങ്ങനെയായത്.അതിന് പരിഹാരം കാണെണ്ടത് നമ്മളാ.ഞാൻ എന്റെ ആങ്ങളയോടല്ലാതെ ആരോടാ പറയുക.അവനാദ്യം ഒഴിഞ്ഞുമാറി. പിന്നെ ഞങ്ങൾക്കെല്ലാം പറയെണ്ടി വന്നു,എന്റെ അനുജനാണെന്ന് പോലും.ചേച്ചി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായത് ശംഭുവിലാ.അവര് ജീവിക്കട്ടെയമ്മെ പ്ലീസ്.....
ഇതൊക്കെ പുറത്തറിയുമ്പോൾ....
ചേച്ചിയുടെ വീട്ടിലറിയാം.അവിടുത്തെ അച്ഛൻ കൈപിടിച്ചു കൊടുത്തുതാ ഇനി ഇവിടെ എല്ലാം ശരിയാവണം. പിന്നൊരു കാര്യം കൂടി ഗോവിന്ദനീ വീട്ടിൽ അധികകാലം ഉണ്ടാവില്ല. അവനെ അമ്മ മറന്നെപറ്റു.
അവളൊന്ന് ശ്വാസമെടുത്തുവിട്ടിട്ട് തുടർന്നു."നല്ലൊരു കുടുംബത്തിൽ ജനിച്ച പെണ്ണ്,രാജകുമാരിയെപ്പൊലെ ജീവിച്ചവൾ,വലിയ പ്രതീക്ഷയോടെ ആവും ഇവിടെ വന്ന് കയറിയത്. സ്വന്തം ഭർത്താവ് സ്വവർഗാനുരാഗി ആണെന്നറിഞ്ഞിട്ടും,കന്യകയായി തുടരേണ്ടിവന്നിട്ടും പരാതി പറഞ്ഞില്ല ആരോടും പരിഭവം കാട്ടിയില്ല.എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.ഭർത്താവ് ചെയ്ത തെറ്റിന് ശിക്ഷയായി കുറച്ചു മൃഗങ്ങൾ അവളെ പിച്ചിച്ചീന്തിയപ്പഴും അവൾ സഹിച്ചു.എന്നിട്ടും സ്വന്തം തെറ്റ് മനസിലാക്കാതെ,തിരുത്താതെ നടക്കുമ്പോൾ അവളെന്തു ചെയ്യും. അവളും ഒരു പെണ്ണല്ലെ അമ്മെ. അമ്മ സ്വസ്ഥമായിട്ട് ആലോചിക്ക്. എന്നിട്ട് തീരുമാനിക്ക് എന്തുവേണം എന്ന്.ആരെ തള്ളണം ആരെ കൊള്ളണം എന്നൊക്കെ"
തീരുമാനം സാവിത്രിക്ക് വിട്ട് ഗായത്രി കിടന്നു.അതെന്തായാലും അവൾ അവർക്കൊപ്പം നിൽക്കും എന്നവൾ തറപ്പിച്ചു പറഞ്ഞു.കിടന്നയുടനെ അവൾ ഉറക്കം പിടിച്ചിരുന്നു.
സാവിത്രിയപ്പോഴും ചിന്തയിലാണ്. കേട്ട കാര്യങ്ങൾ അവളുടെ ഉറക്കം കെടുത്തി.ആശയക്കുഴപ്പത്തിലായ അവൾ കാര്യങ്ങൾ ഓരോന്നായി മനസ്സിലിട്ട് കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു ഒടുവിൽ എന്തോ തീരുമാനിച്ചുറച്ച ശേഷം പതിയെ ഉറക്കത്തിലേക്ക് വഴുതി. ***** ഭൈരവനെയും കൊണ്ട് ഇരുമ്പൻ അപ്പോൾത്തന്നെ പോയിരുന്നു.
💬 Comments
View all comments