0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 437

എന്നെ കുറ്റം പറയുന്നു,പണ്ടാരം.

വല്ല ടെൻഷനും ഉണ്ടോന്ന് നോക്കിയേ എന്റെ പെണ്ണിന്.ഇനി ടീച്ചറുടെ മുഖത്തെങ്ങനെ നോക്കൂന്നാ.

കണ്ണ് കൊണ്ട്.....പേടിക്കാതെന്റെ ശംഭുസേ.ഗായത്രി നോക്കിക്കോളും എല്ലാം,എനിക്കുറപ്പാ.അതാ എന്റെ ധൈര്യവും.രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലല്ലൊ,ഉറങ്ങിക്കോ.ഇനി എന്ത് തന്നെയായാലും നേരിടാം. എന്റെ കൂടെയുണ്ടായാൽ മാത്രം മതി

അവന്റെ കണ്ണ് നിറഞ്ഞിരുന്നു. അവന്റെ കൈകൾ അവളെ ചുറ്റിവരിഞ്ഞു.പതിയെ അവരും ഉറക്കത്തിലേക്ക് വീഴുകയായിരുന്നു. ***** രാവിലെ മുറ്റത്തൊരു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ടാണ് ഗായത്രിയുണരുന്നത്.നോക്കുമ്പോൾ മണി പത്ത് കഴിഞ്ഞിരുന്നു.വെളുപ്പിന് കിടന്നത് കാരണം സമയം പോയത് അറിഞ്ഞിരുന്നില്ല. വന്നതാരെന്നറിയാൻ അവൾ പുറത്തേക്കിറങ്ങി.സാവിത്രിയെയും എഴുന്നേൽപ്പിച്ചിട്ടാണവൾ പോയതും. മുറ്റത്തെത്തിയതും കമാൽ ആണ് വന്നതെന്ന് മനസിലായി.

പെങ്ങളെ ടീച്ചറെന്തിയെ.......

അകത്തുണ്ട്.എണീക്കുന്നെയുള്ളൂ. എന്താ ഇതുവഴി.....

ഇപ്പൊ വന്നത് ഒരു കാര്യം പറഞ്ഞു പോകാനാ.ഉച്ചക്ക് മുന്നേ പണിക്കാര് വരും,ജനലും മറ്റും ശരിയാക്കാൻ. മഷിനോടും പറഞ്ഞിട്ടുണ്ട്. താത്ക്കാലം ഇവിടെ ഇങ്ങനെയൊന്ന് നടന്നതായി നാട്ടിൽ അറിയണ്ട.അതാ ടൗണിൽ നിന്ന് ഏർപ്പാട് ചെയ്തത്. അപ്പൊ ശരി..... ഇറങ്ങട്ടെ പെങ്ങളെ.

അങ്ങനെയാവട്ടെ.......

കമാൽ ബുള്ളറ്റിലേക്ക് കയറാൻ തുടങ്ങിയിട്ട് ഒന്ന് തിരിഞ്ഞു."ഒരു കാര്യം മറന്നു.ഈ പഴ്സ് ഇവിടുത്തെ ആണൊ.ഒന്ന് നോക്കിയേ.ഇവിടെ ക്ലീൻ ചെയ്യുന്ന നേരം മുറ്റത്തുനിന്ന് കിട്ടിയതാ"

ഗായത്രിയത് വാങ്ങി നോക്കി. ആണുങ്ങൾ ഉപയോഗിക്കുന്ന തരം ലെതർ വാലറ്റ് ആണത്.അതിൽ കുറച്ചു പണവും ക്രെഡിറ്റ്‌ കാർഡും ഒക്കെയുണ്ട്.കൂടാതെ ഡ്രൈവിംഗ് ലൈസെൻസും.

താങ്ക്സ് ചേട്ടാ....... ഇവിടുത്തെയാ. എന്റെ ചേട്ടന്റെ.വീണുപോയതാവും, ഇവിടെയാണെന്ന് അറിഞ്ഞുകാണില്ല വളരെ സന്തോഷം.

സൂക്ഷിക്കണ്ടെ പെങ്ങളെ.ഒരു സംശയം തോന്നി ചോദിച്ചതാ.ഈ മാതിരി പണിക്ക് നടക്കുന്ന ആരും കാർഡൊന്നും ഉപയോഗിക്കില്ലല്ലൊ.

ഉടനെ തന്നെ കമാൽ യാത്രയായി. ഉമ്മറത്തു നിന്ന് കൊണ്ട് തന്നെയവൾ ആ ലൈസെൻസിലെ പേര് മനസ്സിൽ പറഞ്ഞു"......വില്ല്യംസ്......" അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങളുയർന്നു.സ്വയം ഓരോന്ന് ചോദിച്ചുകൊണ്ട് തന്നെ അവൾ അകത്തേക്ക് കയറി. ***** വാതിലിൽ തട്ടുന്ന ശബ്ദം കേട്ടാണ് ശംഭു എണീറ്റത്, വീണയും.അവന്റെ നെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു അവൾ.അവൻ

💬 Comments

View all comments