Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]
കണ്ടതും ഇരുമ്പിന്റെ നാവിൽ നിന്നും അറിയാതെതന്നെ പുറത്തുവന്നു.
അറിയുമോ ഈ നാറിയെ......
അറിയുമോന്നൊ.......ആള് നമ്മുടെ ലൈൻ തന്നെ.പക്ഷെ ഇത്തിരി ഹറാം പിറപ്പ് കൂടുതലാ.
ശംഭു ഇരുമ്പിനെയൊന്ന് നോക്കി.ആ നോട്ടത്തിന്റെ അർത്ഥം മനസിലായ ഇരുമ്പ് വീണ്ടും സംസാരിച്ചുതുടങ്ങി.
കമ്പിൽ തുണി ചുറ്റിപ്പോയാലും മതി ഇവന്റെ ഞരമ്പിന് തീപിടിക്കാൻ.ഇനി പ്രത്യേകിച്ച് പറയണ്ടല്ലൊ ഇവനെക്കുറിച്ച്.അകത്തായിരുന്നു. ഇറങ്ങിയത് അറിഞ്ഞിരുന്നില്ല.പക്ഷെ ഇവനിത് ആർക്കുവേണ്ടി.....
കണ്ടുപിടിക്കണം ഇരുമ്പേ.....ഇവൻ ചാവണം,ചേച്ചിമാർ പെടാനും പാടില്ല. പാവം രക്ഷപെടാൻ ചെയ്തതാ എന്റെ വീണേച്ചി.
അവരിതിനുപിറകെ തൂങ്ങേണ്ടിവരില്ല "അത് ഇരുമ്പൻ സുരയുടെ വാക്കാ" മഷിനോടും നിന്നോടും കടപ്പെട്ടവനാ ഞാൻ.ഒരുപാട് ഉപകാരം ചെയ്ത മനുഷ്യനാ മാധവൻ അദ്ദേഹം.മാഷ് ഉള്ളതുകൊണ്ടാ പെട്ട് പോകേണ്ട ആ മയക്കുമരുന്ന് കേസിൽ നിന്ന് ഊരി പോന്നത്.അങ്ങ് മേലേക്ക് പോയ ജീവൻ പിടിച്ചുവച്ച് എന്റെ കയ്യിലേക്ക് തന്നത് നീയും.അതിന് മുന്നിൽ ഇത് ഒന്നുമല്ലടാ.......
അത് കേട്ടാൽ മതി ഇരുമ്പേ.പക്ഷെ കടപ്പാടിന്റെ കണക്ക് അതിനായി പറയണമെന്നുമില്ല.എന്റെ ചേച്ചിമാർ ഇതിന്റെ പേരിൽ......
മതി..നീ ഭൈരവൻ എന്ന പേര് മറക്ക്. ഇന്ന് ഇവനിവിടെ വന്നിട്ടില്ല,നിങ്ങൾ ഒന്നുമറിഞ്ഞിട്ടുമില്ല.അങ്ങനെയെ ആകാവൂ.ബാക്കി ഞാൻ വേണ്ടത് ചെയ്തോളാം.ഇപ്പൊ നീ ചെല്ല്.നിന്റെ സാന്നിധ്യം അവർക്കൊരു ധൈര്യമാ. ചെന്നവർക്ക് കൂട്ടിരിക്ക്.
അവൻ തിരികെ നടന്നു."കമാലിനോട് ഇങ്ങ് വരാൻ പറ"അവൻ പോകുന്ന വഴിയിൽ സുര വിളിച്ചുപറഞ്ഞു.
"ശരി ഇരുമ്പേ,പിന്നൊരു കാര്യം അവന്റെ മരണം അത് ഉറപ്പാക്കണം. തറവാട്ടിനുള്ളിൽ വേണ്ട.പുറത്ത് മതി' ശംഭു നടന്നകന്നു. ***** മണി മൂന്ന് കഴിഞ്ഞു.ശംഭു മുകളിൽ എത്തുമ്പോഴേക്കും മുകളിൽ എല്ലാം നേരെയായിരുന്നു.പെണ്ണുങ്ങളെല്ലാം മുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലുമാണ്."കമാലിക്കാ ഇരുമ്പ് വിളിക്കുന്നുണ്ട്"അയാളെ കണ്ടതെ അവൻ പറഞ്ഞു.
നീ ഇവർക്കൊപ്പം മുകളിൽ ഇരുന്നോ. താഴെയും പുറത്തുമായി കുറച്ചധികം പണിയുണ്ട്.മൂന്ന് നാല് മണിക്കൂർ എടുക്കും.രാവിലെ ജോലിക്കാർ ആരേലും വരുന്നവരുണ്ടെങ്കിൽ അവരോട് വരണ്ടെന്ന് പറഞ്ഞേക്ക്, അല്പം കൂടി വെളുത്തിട്ട് മതി"
"...ശരി ഇക്കാ..."അവൻ മുകളിലെക്ക് കയറാൻ തുടങ്ങിയതും കമാൽ അവനെ പുറകിൽ നിന്നും വിളിച്ചു.
എന്താ ഇക്കാ.......
അത് പിന്നെ.......വെട്ടി എന്നത് സത്യം. പക്ഷെ വെട്ടിയ ആയുധം,അതെവിടെ ഇവിടെ കിടന്നാൽ ശരിയാവില്ല.അത് നശിപ്പിച്ചേ പറ്റു.
അവൻ ഒരു നിമിഷം ആലോചിച്ചു. പിന്നെ വീണയെ നോക്കി.എന്തോ ഓർമ്മ വന്നത് പോലെ
💬 Comments
View all comments