0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 429

കഴുത്തില്.ഇനി എന്നാ അമ്മക്ക് അറിയേണ്ടത്"എടുത്തടിച്ചതുപോലെ ആയിരുന്നു ഗായത്രിയുടെ മറുപടി.

"മാനം കെട്ടവള്......അവളെ ഞാൻ...." സാവിത്രി നിയന്ത്രണം വിട്ടലറി.

അധികം ഒച്ചയിടണ്ട.ആ മാനം കെട്ട പെണ്ണ് ഇല്ലാരുന്നേ അമ്മയുടെ മോളിന്ന് മാനം പോയി നിക്കേണ്ടി വരുവായിരുന്നു.

നീയവളെ ന്യായീകരിക്കണ്ട. ഈ തറവാടിനെ ചതിക്കാൻ നോക്കുന്ന അവളെ നീയെന്തിന് സഹായിക്കുന്നു.

ശരിയാ....അമ്മക്ക് അതെ തോന്നു.

പിന്നെയെന്ത് തോന്നണം.എന്റെ മോനെ ചതിച്ച് മറ്റൊരുത്തനുമായി..... അതും ഇത്തിരിയില്ലാത്ത ചെക്കൻ, ഛെ.......മഷിങ്‌ വരുന്നത് വരെ ഉള്ളു അവളുടെ പൊറുതിയിവിടെ.എന്താ വേണ്ടതെന്ന് എനിക്കറിയാം.

ഇത്തിരിയില്ലാത്തവനൊ,ഇരുപത്തി രണ്ട് വയസായി അവന്.എന്താ അവൻ ചെയ്തത് മിണ്ടാത്തെ. അവനും കൂടി ഉൾപ്പെട്ട വിഷയത്തിൽ ഒരാളെ മാത്രം എന്തിന് ക്രൂശിക്കുന്നു.

ശരിയാ ഇരുപത്തിരണ്ടു വയസായി പക്ഷെ കൊച്ചാണവൻ.അവന്റെ ലോകം ഈ തറവാടും പരിസരവും മാത്രാ.വേറൊരു ലോകം കണ്ടിട്ടില്ല ശംഭു.ജീവിതം എന്തെന്നറിയാത്തവൻ ചിലപ്പോൾ മനസ്സ് ചഞ്ചലപ്പെട്ടെന്ന് വരും.പക്ഷെ അവൾ......ലോകം ഒരുപാട് കണ്ടവളാ,പഠിപ്പും വിവരവും ഉള്ളവൾ.കറക്കിയെടുത്തതാവും. കാര്യം കഴിഞ്ഞാൽ അവനെയും കളഞ്ഞിട്ട് പോവില്ലാന്ന് ആര് കണ്ടു.

ഓഹ് അമ്മയാള് കൊള്ളാല്ലോ.ഏത്ര ഭംഗിയായവനെ ന്യായീകരിക്കുന്നു. അവൻ അറിയാത്തതല്ലല്ലൊ വീണ ആരെന്നും,ചേച്ചിക്ക് ഇവിടെയുള്ള സ്ഥാനവും.അതവനും കൂടി ഓർക്കണാരുന്നു.

ന്യായീകരിക്കും.കാരണം അവനെന്റെ കൺമുന്നിൽ വളർന്ന ചെക്കനാ. എനിക്കറിയാം അവനെ.പക്ഷെ അവൾ നില മറന്നു.ഒരു ഭാര്യയാണ് എന്നവൾ മറന്നുകൊണ്ട് മറ്റൊരു പുരുഷനെ കാമിക്കുന്നു.അതും തന്നെക്കാൾ ഇളപ്പമുള്ളവനെ.ഭ്രാന്താ അവൾക്ക് കാമഭ്രാന്ത്,കിളിന്തു പയ്യൻ മാരെ കാണുമ്പോൾ ഇളകുന്ന ഒരു തരം വൃത്തികെട്ട ഭ്രാന്ത്.വേശ്യക്ക് പോലും അവളെക്കാൾ മാന്യതയുണ്ട്.

കൊള്ളാം അമ്മയുടെ മനോഭാവം. ചേച്ചി നിലമറന്നവൾ.ബാക്കിയുള്ള എല്ലാരും........

അതേടി പാവം എന്റെ മോനെ ചതിച്ചുകൊണ്ടിരിക്കുന്നവളെ ഞാൻ പൊന്നിട്ട് മൂടാം.

ഒരു പാവം മോൻ....സ്നേഹം അങ്ങ് ഒഴുകുവാണല്ലോ.മോന്റെ വീരകഥ മുഴുവൻ ഞാനിനി വിളമ്പണോ.......

ചെറു പ്രായത്തിൽ അങ്ങനെ ചില തെറ്റൊക്കെ പറ്റീന്നിരിക്കും.അത്‌ ആമ്പിള്ളേർക്ക് പറഞ്ഞിട്ടുള്ളതാ. ഇപ്പൊ അന്തസുള്ളൊരു ആണാണ് നിന്റെ ചേട്ടൻ.നന്നായി ജോലിയും നോക്കുന്നുണ്ട്.

ആ മോന്റെ അന്തസെന്താണെന്ന് നല്ലോണം അറിയാം.എന്നെക്കൊണ്ട് പറയിപ്പിക്കരുത്.പറഞ്ഞുതുടങ്ങിയാ കേൾക്കാൻ സുഖമുള്ള കാര്യമല്ല. പിന്നെ അമ്മ കൊണ്ടുപിടിച്ചു ന്യായീകരിക്കുന്നവന്നില്ലേ ഇവിടത്തെ വാല്യക്കാരൻ അവൻ സ്വന്തം നില മറന്നത് അമ്മയെന്താ മിണ്ടാത്തെ. സ്വന്തം നിലവിട്ട് പെരുമാറിയതവനും കൂടിയാ.എന്നിട്ട് ചേച്ചിക്ക് മാത്രം കുറ്റം.

നീ അതിര്

💬 Comments

View all comments