0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 21 [Alby]

Author : alby Read All Parts 279

കുടുംബം അനുഭവിക്കരുത്.ഒരു പെൺകുട്ടി എനിക്കുമുണ്ട്,അങ്ങനെ ചിന്തിച്ചാൽ ഇതാണ് ശരി.പക്ഷെ ഗോവിന്ദിനെ എങ്ങനെ.......അതാണ് ഞാൻ ചിന്തിക്കുന്നതും.

അവനെ ഒഴിവാക്കുകയാണോ....

ഒഴിവാക്കിയെ പറ്റു.അത്ര പെട്ടെന്ന് പറ്റില്ല താനും.നിന്റെ സങ്കടമെനിക്ക് മനസിലാകും.ആദ്യമായി അമ്മയെന്ന് വിളികേട്ടത് അവന്റെ നാവിൽ നിന്നും ആയതിന്റെ ഇമോഷണൽ അറ്റാച്ച്മെന്റ്.അത് വേണ്ട സാവിത്രി, ഞാൻ പറയാതെ അറിയാല്ലോ അവൻ എന്ന സർപ്പത്തെക്കുറിച്ച്.

മ്മ്മ്.....പിന്നെ എപ്പഴാ വരുന്നേ.

ദാ ഇറങ്ങുകയാണ്.ആ മീറ്റിങ് മുടങ്ങി ആരോ കളിക്കുന്നുണ്ട്.പിന്നെ ഇത് ഞാൻ അറിഞ്ഞതായി ഭവിക്കണ്ട. ഇപ്പോൾ ഇങ്ങനെ അങ്ങ് പോട്ടെ. വന്നിട്ടാവാം തീരുമാനങ്ങൾ.

അതെ ഊണിന് കാണുമോ.

അല്പം വൈകും,എന്നാലും വന്നിട്ടേ കഴിക്കുന്നുള്ളു.

എന്നാ ഞാൻ അങ്ങോട്ട് ചെല്ലട്ടെ. വല്ലോം ഉണ്ടോ ആവോ.

മാധവൻ ഒന്ന് ചിരിച്ചുകൊണ്ട് ഫോൺ കട്ട് ചെയ്തു. ***** രാവിലെ തന്നെ തുടങ്ങിയിരുന്നു ഗോവിന്ദ്.തന്റെ പ്ലാനിങ് നടക്കാതെ പോയതിന്റെ അമർഷം മുഴുവൻ ആ മുഖത്തുണ്ട്.

"എടാ നിനക്ക് കുടിച്ചോണ്ടിരുന്നാൽ മതി ഇവിടെ ടെൻഷൻ അടിക്കുന്നത് ഞാനും"വില്ല്യം ആകെ ചൂടിലാണ്.

ഒരു പഴ്സ് പോയതിന് കിടന്നു തിളക്കാതെ വില്ല്യം.ഇവിടെ മനുഷ്യൻ പ്രാന്ത് പിടിച്ചു നിക്കുവാ.എന്നൊക്കെ അവളെ ജയിക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ ഓരോ തടസങ്ങളും.

എടാ നാറി.......ആ അവസ്ഥയില് നിന്റെ പ്രതികാരം തീർക്കാൻ നിന്നാൽ പെടുന്നത് നമ്മളാവും. പിന്നെ അവർക്ക് എന്തേലും പറ്റി എങ്കിൽ അത് ബോണസ് ആയിട്ട് കാണ്.

നിനക്കറിയില്ല വില്ല്യം അവളുടെ കാൽക്കീഴിൽ കിടന്ന് അനുഭവിച്ചത്. നീ വന്നതിന് ശേഷവാ ഞാൻ ഒന്ന് രക്ഷപെട്ടതും.പക്ഷെ ഇപ്പോഴവൾ മറ്റൊരുത്തന്റെകൂടെ അഴിഞ്ഞാടുന്നു അത് കാണുമ്പോൾ തൊലി ഉരിഞ്ഞു പോകുവാ.

അവൻ വയറ്റിൽ ആക്കണ്ട് നോക്കിക്കോ.

നിന്നെ കാണുന്നതിന് മുന്നേ ഞാൻ പട്ടിയെപ്പോലെയാ ജീവിച്ചത്.ഒരു ഫ്ലാറ്റിൽ താമസം പക്ഷെ എല്ലാത്തിലും അവളുടെ നിയമം. അവളുടെ പേർസണൽ നിയമനം ആണ് ഭൂരിപക്ഷം ആളുകളും. അവളുടെ ചൊൽപ്പടിക്ക് നിക്കുന്നവർ.എന്തിന് ആ തടിയൻ കുക്ക് പോലും.അവള് നല്ല ഭക്ഷണം കഴിക്കുമ്പോൾ ഞാൻ കഴിച്ചത് ഡോഗ് ഫുഡും കാടി വെള്ളവും ഒക്കെയാ.ഒരിക്കൽ അവളോട് തട്ടി കയറി,അന്നാ തടിയന്റെ ഭേദ്യത്തിൽ ഒരാഴ്ച്ച മൂത്രം പോവാതെ കിടന്നു. കിടത്തമൊക്കെ വെറും തിണ്ണയില്, ഒരു പായോ,പുതക്കാനോ പോലും ഒന്നുമില്ല.ഓഫീസിൽ വച്ച് തൂപ്പ് കാരന്റെ മുന്നിൽ

💬 Comments

View all comments