0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Author : alby Read All Parts 278

മുഖഭാവം കണ്ട് വീണ അവന്റെ കൈകളിൽ പിടിച്ചു.ഒന്ന് അവനെ നോക്കുക മാത്രം ചെയ്തു. ആ നോട്ടത്തിന്റെ അർത്ഥം പിടികിട്ടി എന്നപോലെ അവൻ സ്വയം നിയന്ത്രിച്ചു.ഒരാവേശത്തിന് എടുത്തു ചാടിയാൽ വിപരീതഫലമുണ്ടാക്കും എന്ന് വീണ അവനോട് പറയാതെ പറയുകയായിരുന്നു.

"ശംഭു....."കനത്തിലുള്ള വിളിയായിരുന്നു.

മാഷെ........

"തിരിച്ചുകളിക്കേണ്ട സമയം വന്നിരിക്കുന്നു"ഒരൊറ്റ വാചകത്തിൽ മാധവൻ പറഞ്ഞുനിർത്തി.

"മാധവേട്ടാ"ആ വാക്കുകളിലെ മൂർച്ച തിരിച്ചറിഞ്ഞ സാവിത്രി അറിയാതെ വിളിച്ചുപോയി.

"എന്താ സാവിത്രി....."

മാഷിന്റെ ഈ ഭാവം കണ്ടിട്ടെനിക്ക്..... എന്തോ.......

ഭയം വേണ്ട സാവിത്രി.പേടിച്ചോടാൻ തുടങ്ങിയാൽ എവിടെവരെ..... ഇതിപ്പൊ എത്രമത്തെയാ,മറന്നോ നീ. ഇനിയും വിട്ടുകളഞ്ഞാൽ നമ്മുടെ അടിവേരുതന്നെ അറുത്തെടുത്തു എന്ന് വരും.ഈ കുടുമ്പം സംരക്ഷിച്ചു പിടിക്കാൻ ഏതറ്റം വരെയും പോകും മാധവൻ.

സാവിത്രിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവളുടെ ചിന്തയൊന്ന് അല്പം പിന്നിലേക്ക് പോയി.ശംഭുവിന്റെ ആക്‌സിഡന്റും,കളപ്പുരയില് ഗുണ്ടകൾ കയറിയതും ദാ ഇപ്പോൾ നടന്നതും വരെ അവളുടെ മനസ്സിൽ ഓടിയെത്തി.

"സാവിത്രി ഈ കുട്ടികൾക്ക് കൂടി ധൈര്യം കൊടുക്കേണ്ടത് നീയാ.നീ ഇങ്ങനെ തളർന്നാൽ പിന്നെ മാധവൻ ഇല്ല"അവളുടെ തോളിൽ കൈവച്ചു സാവിത്രിയുടെ കണ്ണുകളിൽ നോക്കി മാധവൻ പറഞ്ഞു.

"ഈ കുടുംബത്തിന്റെ നാശം ആഗ്രഹിക്കുന്നത് ഏതവനായാലും വേരോടെ പിഴുതുകളഞ്ഞെക്ക് മാഷെ.നമ്മുടെ സമാധാനവും സ്വസ്ഥതയും തകർത്തിട്ട് ഒരുത്തനും വേണ്ട.പക്ഷെ എടുത്തു ചാടരുത് മാഷേ."ഉറച്ച സ്വരമായിരുന്നു സാവിത്രിയുടെത്.

മ്മ്മ്മ് ഇതങ്ങനെ എടുത്തുചാടെണ്ട വിഷയമല്ല.തന്ത്രം മെനഞ്ഞും കയ്യൂക്ക് വേണ്ടയിടത്ത് ബലം പരീക്ഷിച്ചും വേണം ജയം പിടിക്കാൻ. കാരണം ഞാൻ മനസിലാക്കിയത് എന്തെന്നാൽ ഒരു വില്ല്യം മാത്രമല്ല ശത്രുപക്ഷത്ത്.മറഞ്ഞിരിക്കുന്ന ആരോ ഒരാൾ കൂടെയുണ്ട്.

മാഷേ........

പേടിക്കാതെ സാവിത്രി.പിള്ളേരേം വിളിച്ചു അകത്തു ചെല്ല്.ഇന്ന് ഈ വീട്ടിലെ എല്ലാരും ഒന്നിച്ചുള്ളതല്ലേ. കാര്യമായിട്ട് തന്നെ ആയിക്കോട്ടെ.

അകത്തേക്ക് നടന്ന ശംഭുവിനെ മാധവൻ തടഞ്ഞു.സാവിത്രിയും പെൺപടയും ചേർന്ന് അടുക്കള കയ്യടക്കുമ്പോൾ ശംഭുവിനോട് കാര്യങ്ങൾ ചോദിച്ചറിയുകയായിരുന്നു മാധവൻ. ***** അന്ന് രാത്രി കുറച്ചു ദിവസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങൾ ഒരുമിച്ച ദിവസമായിരുന്നു.ഗോവിന്ദന്റെ സാന്നിധ്യം ഇഷ്ട്ടപ്പെടുന്നില്ല എന്ന് ഓരോ മുഖത്തും കാണാം,പക്ഷെ അതവന് മുന്നിൽ കാണിക്കുന്നില്ല എന്ന് മാത്രം.ഗോവിന്ദിന് മുന്നിൽ വീണ ശംഭുവിനോട് ഇഴുകിച്ചേർന്ന് പെരുമാറുകയാണ്.അവന്റെ മുന്നിൽ വച്ചുപോലും മറ്റുള്ളവർ കാണാതെ ചുടുചുംബനങ്ങൾ നൽകിക്കൊണ്ട് ഇറിറ്റെറ്റ് ചെയ്യുന്നുണ്ട് വീണ,ശംഭു അവളുടെ

💬 Comments

View all comments