0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 301

എടുത്തുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.ആർക്കും മുഖം കൊടുക്കാതെ ഇറങ്ങാൻ തുടങ്ങിയ അവന്റെ കയ്യിൽ വീണ കയറിപ്പിടിച്ചു. "നിക്ക് ശംഭുസേ......"അതായിരുന്നു അവന്റെ കണ്ണുകളിൽ നോക്കിയവൾ പറയാതെ പറഞ്ഞത്.

"അവളുടെ അഹങ്കാരം കണ്ടില്ലേ?" അമ്മാവൻ നിൽക്കുന്ന ധൈര്യത്തിൽ അവളെ അടിക്കാൻ ഓങ്ങിയ അവന്റെ കൈ അവൾ തടഞ്ഞു."ഇനി നീ മിണ്ടിയാൽ,നിന്റെ കൈ എനിക്ക്‌ നേരെ ഉയർന്നാൽ അപ്പൊ നിന്റെ അന്ത്യമാ......"

ഗോവിന്ദിന്റെ കൈ പതിയെ താണു. പിടിവിട്ടുപോയി എന്ന് സാവിത്രി മനസിലാക്കി.പക്ഷെ വീണയെ ഞെട്ടിച്ചുകൊണ്ട് ശംഭു അവളുടെ പിടി വിടുവിച്ചിട്ട് ആ വീടുവിട്ടിറങ്ങി. വീണ പിറകെ ചെന്ന് വിളിച്ചിട്ടും അവൻ നിന്നില്ല.

"മോൾ അകത്തു പോ....അവനുള്ള സ്ഥാനം ആ കളപ്പുരയാ." ഗാംഭീര്യമുള്ള ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി.അമ്മാവൻ ആയിരുന്നു അത്."ഇവിടെ സ്ത്രീകൾ ആരും പുരുഷൻമാരുടെ നേരെ മറുത്തു പറയാറില്ല.അതും സ്വന്തം ഭർത്താവിന്റെ നേർക്ക്.പരിഷ്കാരി ആയി ജീവിക്കുമ്പോൾ ഇതൊന്നും മറക്കാതിരുന്നാൽ നന്ന്" അകത്തേക്ക് നടന്ന അവളോടായി അയാൾ പറഞ്ഞു.

അവളത് ഗൗനിക്കാതെ മുന്നോട്ട് നടന്നു."എന്താ കുട്ടി,ഞാൻ പറഞ്ഞത് കേട്ടില്ലെന്നുണ്ടൊ?"

"എനിക്ക്‌ ചെവിക്ക് കുഴപ്പം ഒന്നുമില്ല. അമ്മാവനാണ്,ആ ബഹുമാനം ഉണ്ട് താനും.എന്നുവെച്ചു എന്നെ ഭരിക്കാൻ വന്നാൽ......"അവൾ അയാൾക്ക് നേരെ വിരൽ ചൂണ്ടി. എന്നിട്ടവൾ അകത്തേക്ക് നടന്നു.

ചെല്ലുമ്പോൾ ഗോവിന്ദ് കഴിക്കാൻ ഇരുന്നിരുന്നു.അപ്പോഴേക്കും അമ്മാവനും വന്നിരുന്നു.അയാളുടെ മുഖത്തു ദേഷ്യം തളം കെട്ടി നിൽക്കുന്നു.വീണയിൽ നിന്നും അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചതല്ല."വീണാ...നീ വിളമ്പുന്നുണ്ടൊ?"ഗോവിന്ദ് തിരക്കി.

അവളൊന്ന് കടുപ്പിച്ചു നോക്കുക മാത്രം ചെയ്തു.സാവിത്രി എന്തു ചെയ്യണം എന്നറിയാതെ നിൽക്കുന്നു ഗായത്രി അവളോടു യാചിക്കുന്നുണ്ട്. സാഹചര്യം പന്തിയല്ലെന്ന് മനസിലായ ഗോവിന്ദൻ പിന്നെ നിശബ്ദനായി. ഗായത്രി ഒരുവിധം വീണയെ മുറിയിലേക്ക് കൊണ്ടുപോകുമ്പോൾ സാവിത്രി അവർക്ക് വിളമ്പാൻ തുടങ്ങിയിരുന്നു.

"ചേച്ചി.......എനിക്ക്‌ മനസിലാവും. ഇപ്പോൾ അഡ്ജസ്റ്റ് ചെയ്തെ പറ്റു. അവൻ സാഹചര്യം മുതലെടുത്തതാ"

"എന്റെ ശംഭുനെ ഇറക്കിവിട്ടിട്ട് ഏതൊ തെണ്ടിയെ പിടിച്ചിരുത്തി ഊട്ടുന്നു നിന്റെ അമ്മ.ത്ഫൂ......"വീണ ഒന്ന് കാറിത്തുപ്പി.

കൂടുതൽ മിണ്ടാതെ അവൾ ഫോൺ എടുത്തു ഡയൽ ചെയ്തു.റിങ് ചെയ്തു എങ്കിലും കാൾ കട്ട് ചെയ്തു വീണ്ടും വിളിക്കുമ്പോൾ ശംഭുവിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. ***** സമയം രാത്രി പത്തു കഴിഞ്ഞു.അന്ന് അലച്ചിലിന് ശേഷം

💬 Comments

View all comments