Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]
മറ്റ് ആളുകളോടും രാജീവ് സംസാരിച്ചു എങ്കിലും കൂടുതൽ വിവരങ്ങൾ നൽകാൻ ആർക്കും കഴിഞ്ഞില്ല.
പ്രതീക്ഷിക്കാതെ കിട്ടിയതും കയ്യിൽ കരുതി അവർ അവിടുന്ന് തിരിച്ചു. "ഇടക്ക് ഈ സാറിനെ എനിക്ക് മനസിലാവുന്നില്ല."പത്രോസ് അത് ചോദിക്കുകയും ചെയ്തു.
"എടൊ തന്റെ മനസ്സിൽ എന്താന്ന് എനിക്കറിയാം.ആ പിള്ളേര് പെറുക്കി എങ്കിലും ജീവിക്കട്ടെടൊ.അല്ലാതെ തത്കാലം വേറെ വഴിയില്ല.പിന്നെ വേണ്ടാത് ചെയ്യാം"
"അല്ല സാറെ അത്...."
"എടൊ പെറുക്കി ജീവിക്കുന്നവരാ. പച്ചക്ക് പറഞ്ഞാൽ തെണ്ടികൾ. അപ്പൊ കൗതുകം തോന്നുന്ന എന്തും എടുക്കും,സൂക്ഷിക്കും.അതൊരു സൈക്കോളജിയാ.ഒന്ന് വിരട്ടിയപ്പൊ ഇത് കിട്ടുകയും ചെയ്തു."
"എന്നാലും സാറെ.....ഒരു പ്രയോജനം ഇല്ലാത്ത കിട്ടൽ ആയിപ്പോയി."
"ആര് പറഞ്ഞു.ഇതെങ്കിലും കിട്ടിയല്ലോ.ഒന്നുറപ്പ് പുറത്തിറങ്ങിയ ഭൈരവനെ ആരോ വിളക്കെടുത്തിട്ടുണ്ട്.പക്ഷെ ആര്....? അതൊരു ചോദ്യമാണ് പത്രോസേ."
സംസാരിച്ചുകൊണ്ട് വളവ് തിരിഞ്ഞു വരുമ്പോൾ നേരെ മുന്നിൽ കണ്ട കുരിശടിക്ക് സമീപം പത്രോസ് വണ്ടി ഒതുക്കിയിട്ടു."പത്രോസിന്റെ നാമത്തിൽ ഉള്ള ഒരു കുരിശുപള്ളി." അവിടെ നേർച്ചയിട്ടു വന്ന പത്രോസ് വണ്ടി മുന്നോട്ടെടുത്തു.
"പത്രോസേ....."ബൊലേറോ മുന്നോട്ട് നീങ്ങവേ രാജീവ് വിളിച്ചു.
"എന്താ സാറെ...."
"അങ്ങോട്ടേക്ക് ഈ ഒരു വഴിയല്ലെ ഉള്ളു?"
"അതെ സർ......ആ വളവ് തിരിഞ്ഞു കഴിഞ്ഞാൽ പിന്നെ ഒറ്റപ്പെട്ട പ്രദേശം ആണ്.മാലിന്യക്കൂമ്പാരം ഉള്ളതുകൊണ്ട് ആൾപ്പാർപ്പ് കുറവാ."
"രണ്ട് കാര്യങ്ങൾ ഉടനെ വേണം.ഒന്ന്- ഈ പഴ്സ് ഫോറെൻസിക്കിൽ വിടണം.രണ്ട്-താനിപ്പോൾ ഇറങ്ങിയ കുരിശടിയിൽ ഒരു സി സി ക്യാമറ ഉണ്ട്.അതിന്റെ ഫുട്ടെജ് എടുക്കണം, ഭൈരവൻ മരിക്കുന്നതിന് തലേന്ന് മുതൽ അന്ന് വൈകിട്ടുവരെയുള്ളത് മുഴുവൻ കിട്ടണം."
"ഏർപ്പാട് ചെയ്യാം സർ"രാജീവിന്റെ വാക്കുകൾ സ്വീകരിച്ച പത്രോസിന്റെ കാലുകൾ ആക്സിലെറ്ററിൽ അമർന്നു.തങ്ങളുടെ ലക്ഷ്യങ്ങൾ തേടിയുള്ള കുതിപ്പ് അവർ തുടങ്ങിക്കഴിഞ്ഞു. ***** കൊച്ചിയിലെ മാധവന്റെ ഗസ്റ്റ് ഹൗസ്.
അന്ന് രാവിലെ ഓഫീസിൽ എത്തിയ മാധവന് വില്ല്യമിനെ കണ്ടതും ചൊറിഞ്ഞു കയറി.സ്വയം പിരിഞ്ഞു പോവാനുള്ള ഉഗ്ര ശാസനയായിരുന്നു മാധവന്റെത്.വില്ല്യം എതിർത്തു നിൽക്കാൻ ശ്രമിച്ചതും,അവന് ചുറ്റും മൂന്ന് നാലു പേര് കൂടിയതും ഒന്നിച്ചായിരുന്നു.ഘടാഘടിയൻമാര് നാലുപേർ.
"മാനേജർ സാറെ,മാഷ് പറഞ്ഞത് മനസിലായില്ലന്നുണ്ടൊ?ഇവിടെ പലരുടെയും മുന്നിൽ പ്യുൺ ജോലി ചെയ്യുന്നവരാ.അതിനേക്കാൾ ഉപരി ഈ ഓഫീസിന്റെ സംരക്ഷണം ഈ ഞങ്ങൾക്കാ.ആൾബലം കാണിക്കാനാണെങ്കിൽ ഒന്ന് ചുറ്റിലും നോക്കിയാൽ മതി"
വില്ല്യമിന്റെ
💬 Comments
View all comments