0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 352

ചോര കട്ട പിടിച്ചിരുന്നു.അയാൾക്ക് മുന്നിലായി രാജീവും.

"അപ്പൊ പറയ് ഇരുമ്പേ നിനക്ക് മാധവനും ആയി എന്താ ബന്ധം." ഒരു തുടക്കം എന്ന നിലയിൽ രാജീവ്‌ ചോദിച്ചു.

"ഏത് മാധവൻ ആണ് സർ?"

"ഉരുണ്ട് കളിക്കണ്ട ഇരുമ്പേ.......നീ അറിയുന്ന ആള് തന്നെയാണ്.കിള്ളി മംഗലം ഗ്രൂപ്പിലെ......"

"ഓഹ് മാഷോ....അറിയും സർ.എന്താ അതിന്?"

"ചുമ്മാ ചോദിച്ചതാ ഇരുമ്പേ.....നീ കാര്യം പറയുകയും ചെയ്തു.പക്ഷെ നിന്നെ ഞാൻ പൊക്കിയത് അതിനല്ല'

"പിന്നെ.......?"

"നിനക്ക് ഭൈരവനും ആയിട്ടെന്താ പ്രശ്നം?"

"ഏത് ഭൈരവൻ...?എന്ത് പ്രശ്നം...?"

"അപ്പൊ നിനക്ക് ഭൈരവനെ അറിയില്ല."

രാജീവ്‌ തന്റെ ലാപ് തുറന്ന് സുരയുടെ വിഡിയോ അയാളെ കാണിച്ചു."ഇനി പറയ് ഇരുമ്പേ......നിനക്കെന്നാ സർക്കാർ ആശുപത്രിയിൽ കാര്യം."

"ആഹാ ഇതായിരുന്നോ ഇത്ര ആന കാര്യം.ഇതാ ബാറിൽ ഇരുന്നേ ചോദിച്ചാൽ മതിയായിരുന്നല്ലോ. എന്റെ സാറെ ഈ പ്രാദേശത്തെ ആശുപത്രികളിൽ നിന്നും,ജനറൽ ഹോസ്പിറ്റൽ സഹിതം,ഹോസ്പിറ്റൽ മാലിന്യങ്ങൾ നീക്കം ചെയ്യാനും സാംസ്‌കാരിക്കാനുമുള്ള സബ്- കോൺട്രാക്ട്ട് എനിക്കാണ്.അതിന്റെ ഭാഗമായി ഓരോ ഹോസ്പിറ്റലിലും ഞാൻ പോകാറുമുണ്ട്.ഒരുപക്ഷെ ഞാൻ അവിടെ ചെന്നത് നിങ്ങൾ പറഞ്ഞ ദിവസം ആകാം."

"നിനക്കെങ്ങനെയാ ഈ കരാർ കിട്ടിയത്."

"ജോലി ചെയ്തു ജീവിക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം മാധവൻ സാറിന്റെ അടുത്താ പോയത് ഒരു പണി കിട്ടുമോ എന്നറിയാൻ.അങ്ങന ഞങ്ങൾ തമ്മിൽ പരിചയം.ആയിടെ ആണ് സാറിന്റെ പരിചയക്കാരൻ ഈ ജില്ലയിൽ ഇതിന്റെ കോൺട്രാക്ട് പിടിച്ചത്.മാഷ് പറഞ്ഞാണ് എനിക്കീ ഏരിയയിലെ സബ്-കോൺട്രാക്ട് കിട്ടുന്നതും."

"ആദ്യം കാണുന്ന നിനക്ക് അയാൾ ഇങ്ങനെയൊരു കരാർ പിടിച്ചു തരണം എങ്കിൽ,അതിനൊത്ത ചില ഇടപാടുകൾ നിങ്ങൾ തമ്മിൽ ഉണ്ടാവണം.അങ്ങനെ ഞാൻ പറഞ്ഞാൽ."

"സാറെ ഒരു രണ്ട് കൊല്ലം അകത്തു കിടന്നതിന് ശേഷമാ ഞാൻ മാഷിനെ കാണാൻ ചെല്ലുന്നത്.നന്നാവാനുള്ള എന്റെ തീരുമാനം കണ്ട് ജയിൽ സൂപ്രണ്ട് വർമ്മ സാർ ആണ് ഒരു കത്തും തന്ന് എന്നെ അങ്ങോട്ട് വിടുന്നതും.അവർ അല്പം ക്ലോസ്സ് ആണെ.ആ റെക്കമന്റെഷനിൽ കിട്ടിയതാണ് സാറെ."

"അല്ല......ഹോസ്പിറ്റലിൽ നിന്ന് മാലിന്യം നീക്കുന്നത് പോട്ടെ,ഞാൻ സമ്മതിക്കുന്നു.പക്ഷെ നിനക്ക് അകത്തെന്തു കാര്യം.ഹോസ്പിറ്റൽ ജീവനക്കാർ അല്ലെ അത് പുറത്ത് എത്തിച്ചു തരുന്നത്?"

"സാറെ....പറഞ്ഞത് ശരിയാണ്.ഒപ്പം ഒരു കാര്യം കൂടിയുണ്ട്,ജനറൽ ഹോസ്പിറ്റലിൽ സ്ഥലപരിമിതി കൊണ്ടും അതിനടുത്തു

💬 Comments

View all comments