ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

📝 Ongoing

👁 231966 views ❤ 491 likes 💬 107 comments

ശംഭുവിന്റെ ഒളിയമ്പുകൾ 27
Shambuvinte Oliyambukal Part 27 | Author : Alby |  Previous Parts

ഇരുട്ടിൽ നിന്ന് ആ മുഖം പുറത്തെക്ക് വന്നതും രാജീവൻ ഭയന്നിരുന്നു.ഒന്ന് വിറച്ചുവെങ്കിലും രാജീവ് മനസ്സ് വീണ്ടെടുത്തു.അയാളുടെ കൈ
പതിയെ അരയിലെക്ക് നീങ്ങി.വലതു വശത്ത് പിറകിലായി ഒളിപ്പിച്ചിരുന്ന തോക്കിൽ പിടുത്തമിട്ടപ്പോഴേക്കും സുരയുടെ കൈകൾ പ്രവർത്തിച്ചു കഴിഞ്ഞിരുന്നു.രാജീവന്റെ മൂക്കിൽ ഊക്കോടെ ഒരു ഇടികൊടുത്തതും അയാൾ മുഖം പൊത്തിപ്പോയി,ഒപ്പം തോക്ക് നിലത്തേക്ക് വീണുപോയിരുന്നു. മൂക്കിൽ നിന്നുള്ള ചോര അയാളുടെ കൈവെള്ള നനയിച്ചു.വീണ്ടും പ്രതികരിക്കാനായി തുനിഞ്ഞ രാജീവനെ ഇരുമ്പ് കോളറിൽ തൂക്കി മിറ്റത്തെക്കെറിഞ്ഞ ശേഷം നിലത്ത് വീണുകിടന്ന തോക്ക് കയ്ക്കലാക്കി.

രാജീവ്‌ നേരെ ചെന്നു വീണത് കമാലിന്റെ കാൽച്ചുവട്ടിലാണ്.തന്റെ മുന്നിലേക്ക് തെറിച്ചു വീണ രാജീവന്റെ നെഞ്ചിൽ ആഞ്ഞു ചവിട്ടുകയാണ് കമാൽ ആദ്യം തന്നെ ചെയ്തത്.ചവിട്ടുകൊണ്ട് ചുമച്ച രാജീവ്‌ കമാലിന്റെ ചുവട്ടിൽ നിന്നും ഉരുണ്ടുമാറാനൊരു ശ്രമം നടത്തി.

പക്ഷെ കമാൽ വിടാൻ തയ്യാറല്ലായിരുന്നു.തന്റെ കാലിൽ
പിടിച്ചെണീക്കാൻ ശ്രമിച്ച രാജീവനെ അയാൾ ചവിട്ടിമറിച്ചിട്ടു.രാജീവന്റെ മുതുകിൽ വീണ്ടും കമാലിന്റെ കാല് പതിഞ്ഞു.

ഊക്കോടെ മുതുകിലുള്ള ചവിട്ടിൽ കൈകുത്തി എണീക്കാൻ ശ്രമിച്ച രാജീവ്‌ വീണ്ടും നിലത്തേക്ക് വീണുപോയി.അയാളെ കോളറിൽ തൂക്കിയെടുത്ത കമാൽ അടിവയറു നോക്കി മുട്ടുകാല് കയറ്റിയതും ഒര

📚 Chapters

1 published

Related Stories

💬 Comments

View all comments