ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

📝 Ongoing

👁 159259 views ❤ 495 likes 💬 128 comments

ശംഭുവിന്റെ ഒളിയമ്പുകൾ 29
Shambuvinte Oliyambukal Part 29 
Author : Alby |  Previous Parts
"അസമയമാണ്,എങ്കിലും ഒന്നകത്തു ക്ഷണിക്കരുതോ?ശത്രുവല്ല, മിത്രമാണ് ഞാൻ."തനിക്ക് നേരെ തോക്കുമായി നിൽക്കുന്ന ആഥിതേയനോട്‌ ആഗതൻ പറഞ്ഞു."നിങ്ങളെപ്പോലെയൊരാൾ ഇവിടെ വന്നതിലെ ഔചിത്യം?അതും രാത്രി ഏറെ വൈകിയ സമയത്ത്?"അയാൾ തോക്ക് താഴ്ത്താതെ തന്നെ മറുചോദ്യമുന്നയിച്ചു.

"ഞാൻ പറഞ്ഞല്ലോ,മിത്രമാണ്.ഞാൻ മൂലം ഉപകാരമേ നിങ്ങൾക്കുണ്ടാവൂ.
ഒരു കാര്യം ശരിയാണ്,വന്നപ്പോൾ നേരവും കാലവും നോക്കാതെ വന്നു.
വന്നത് ഇരുട്ടിന്റെ മറവിൽ അക്രമിക്കാനുമല്ല.എന്തു ചെയ്യാം എന്റെ സാഹചര്യം
അങ്ങനെയായിപ്പോയി."

സലീമിന്റെ കൈകൾ താണു.ഒപ്പം ആഗതനെ അകത്തേക്ക് ക്ഷണിച്ചു.
അനുവാദം കിട്ടിയതും ഗോവിന്ദ് ഉള്ളിലേക്ക് പ്രവേശിച്ചു.സലീമിന്റെ കൈ ഇരുപ്പിടത്തിലേക്ക് നീണ്ടതും
ഗോവിന്ദ് ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചു.

"എന്താ ഈ വരവിന്റെ ഉദ്ദേശം?മാധവന്റെ മകന് ഇവിടേക്ക് വരേണ്ട ആവശ്യം?"സലിം അവന് മുന്നിലായി ഇരുന്നുകൊണ്ട് കാര്യം അന്വേഷിച്ചു.

"ഒരു തിരുത്തുണ്ട്.മകനല്ല,വളർത്തു മകൻ."ഗോവിന്ദ് കൂട്ടിച്ചേർത്തു.

"അതെന്തുമായിക്കൊള്ളട്ടെ.ഈ വരവിന്റെ ഉദ്ദേശം മാത്രം പറയുക.
ഒരിക്കൽ തോക്ക് താണു എന്ന് കരുതി വീണ്ടും ഉയരാതിരിക്കില്ല"

അതുകേട്ട് ഗോവിന്ദ് ഒന്ന് ചിരിച്ചു.

"പറയാം........എനിക്ക് പറയാനുള്ളത് രാജീവ് സാറിനോടും.ഒന്ന് കാണാൻ?"
ഗോവിന്ദ് അനുവാദം ചോദിച്ചു.അതെ സമ

📚 Chapters

1 published

Related Stories

💬 Comments

View all comments