0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 493

ശംഭുവിന്റെ ഒളിയമ്പുകൾ 30

Shambuvinte Oliyambukal Part 30

Author : Alby | Previous Parts

താനൊരിക്കലും പ്രതീക്ഷിക്കാത്ത വ്യക്തിയെ കണ്ട് ഗോവിന്ദിന്റെ ഞെട്ടൽ ഇനിയും മാറിയിരുന്നില്ല. "എന്താ മരുമോനെ നിന്റെ മുഖം വല്ലാണ്ട്............?"അവരുടെ അടുത്ത് വന്നതും അയാൾ ചോദിച്ചു. "നിങ്ങൾ..........?" "അതെ.........ഞാൻ തന്നെ,എന്താ അതിന്?" "പ്രതീക്ഷിക്കാത്തത് പലതും കണ്ടത് ഇപ്പോഴാണ്.അത്രെയുള്ളൂ മാൻ." "പക്ഷെ ഞാൻ നിന്നെ പ്രതീക്ഷിച്ചു തന്നെയാണ് വന്നതും" "നിങ്ങളെന്തിന്?മാന്യതയുടെ മറവിൽ ഒളിഞ്ഞിരിക്കുന്ന നിങ്ങളുടെ യഥാർത്ഥ മുഖം മാധവനറിഞ്ഞാൽ?, സ്വന്തം കൂടെപ്പിറപ്പു തന്നെ സ്വന്തം ശത്രുവായത് സഹോദരിയറിഞ്ഞാൽ" "ഗോവിന്ദ്........എപ്പോഴും സത്യത്തിന് ഇരുളിൽ മറഞ്ഞിരിക്കാൻ കഴിയില്ല, എനിക്കും.അവർ അറിയുക തന്നെ ചെയ്യും.പിന്നെ എന്തിനെന്നുള്ളത്......., നീയും ഇവിടെയെത്തിയതിന്റെ ഉദ്ദേശം നല്ലതാണോ ഗോവിന്ദ്.അത് നിനക്കും എനിക്കും നന്നായറിയാം." "ഇത്രയും നാൾ കരുതിയത് ഏറ്റവും വലിയ ചെറ്റ ഞാനാണെന്നാ.പക്ഷെ ഇന്ന് അതിനൊരു അപവാദമായി നിങ്ങൾ എന്റെ മുൻപിലുണ്ട്." "എങ്ങനെയും വിശേഷിപ്പിക്കാം.ഏത് പദവും അതിനുപയോഗിക്കാം. എനിക്ക് എന്റെതായ ലക്ഷ്യങ്ങളുണ്ട്. മാർഗം എനിക്കൊരു പ്രശ്നവുമല്ല." "രാജീവ്‌........ഇയാളോടാണോ ആലോചിക്കണം എന്ന് പറഞ്ഞത്? ആളെ അറിഞ്ഞിട്ടാണോ നിങ്ങൾ ഒന്നിച്ചു നിൽക്കാൻ തീരുമാനിച്ചതും? "അതെ ഗോവിന്ദ്,പക്ഷെ നിങ്ങൾ തമ്മിൽ..........?" "നിങ്ങൾ ഒരു എസ് ഐ അല്ലെ? എന്നിട്ടും മനസിലായില്ലെങ്കിൽ........" "മാധവൻ നിങ്ങളുടെ.........?"
"അളിയനാണ്.നേരനുജത്തിയുടെ ഭർത്താവ്." രാജീവ് ഞെട്ടാതിരുന്നില്ല.കാരണം തന്റെ ലക്ഷ്യം മാധവനാണ്. അതിനായുള്ള ഓട്ടത്തിൽ സഹായത്തിനായി കൂട്ടുചേർന്നതാണ് തന്റെ മുന്നിലുള്ള വ്യക്തിയോടൊപ്പം. ഗോവിന്ദിനെ മാറ്റിനിർത്താം.പക്ഷെ കൂടപ്പിറപ്പിനെയും, ഭർത്താവിനെയും അവരുടെ ചോരയിലുള്ള മകളെയും അവഗണിച്ചുകൊണ്ട് തന്റെ പക്ഷം പിടിച്ചിരിക്കുന്നതെന്തിന്?രാജിവ് ആകെ ആശയക്കുഴപ്പത്തിലായി. "എന്റെ കാര്യം വിട് രാജീവ്‌.സ്വന്തം ചോരയാണ് എതിർ ചേരിയിൽ, അങ്ങനെയൊരാളോടൊപ്പം ചേർന്ന് മുന്നോട്ട് പോയാൽ എങ്ങനെ ശരിയാവും?നാളെയൊരു നിമിഷം അവരോടുള്ള ശത്രുത മിത്രതക്ക് വഴിമാറിയാൽ.........?"ആകെ കുഴങ്ങി നിന്നിരുന്ന രാജീവനോട്‌ ഗോവിന്ദ് പറഞ്ഞു. "ഒത്തിരി സംശയങ്ങൾ ഉണ്ടാകുമല്ലെ രാജീവ്‌.നിങ്ങൾ സംശയിക്കുന്നതിന് ന്യായമുണ്ട്,എന്നാൽ അതുപോലെ തന്നെയല്ലേ ഇവനും.വളർത്തി വലുതാക്കിയതിന്റെ നന്ദി ഇവന് തോന്നിയാൽ,ഒരുവേള മനസാന്തരം സംഭവിച്ചുകൂടായ്കയില്ലല്ലോ.ഇവിടെ ഞങ്ങൾക്കിടയിൽ ഒരു വ്യത്യാസമേ ഉള്ളൂ.ഇവൻ നിങ്ങളെ തേടി വന്നു, നിങ്ങളെന്നെയും. ഇവന് പറയാനുള്ളത് നിങ്ങൾ കേട്ടു, നിങ്ങൾ പറഞ്ഞത് ഞാനും.ഇനി തീരുമാനം നിങ്ങളുടെയാണ് രാജീവ്‌.." അയാൾ പന്ത് രാജീവന്റെ കോർട്ടിലെക്കിട്ടു. രാജീവ്‌

💬 Comments

View all comments