0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 32 [Alby]

Author : alby Read All Parts 378
സാധിക്കാഞ്ഞതിന് കാരണവും അറിയാല്ലോ.ഭൈരവന് ആ ശംഭുവുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ നോക്കിയിട്ട് അതും ആസ്ഥാനത്തായി.ഇനി ഒരു വഴിയുള്ളത് പോലീസ് ബുദ്ധി വിട്ടിട്ട് പക്കാ ക്രിമിനൽ മൈൻഡിൽ ചിന്തിക്കുക എന്നതാണ്."സലിം പറഞ്ഞു നിർത്തി. "സലിം പറയുന്നതിലും കാര്യമുണ്ട് സാറെ.കൂട്ടത്തിലുള്ള ഒരുവൻ നമ്മെ ഒറ്റുമ്പോൾ അയാളെ മറക്കുന്നതിൽ തെറ്റില്ല.തന്നെയുമല്ല അത് ശംഭുവിൽ ചെന്നുനിൽക്കണം.അത് മാധവനിലേക്കുള്ള ദൂരം കുറക്കുകയെയുള്ളൂ.ഒന്ന് നന്നായി ഫ്രെയിം ചെയ്‌താൽ ഭൈരവന്റെ കേസിന് വേണ്ടതുൾപ്പടെ,എന്തിന് ആ പെണ്ണുങ്ങളെ സഹിതം അവിടെ, മാധവന്റെ വീട്ടിൽ കയറി പൊക്കാം." പത്രോസ് പറഞ്ഞു. "എങ്കിൽ പത്രോസ് തന്നെയത് ഫ്രെയിം ചെയ്യ്.തങ്ങൾക്ക് വേണ്ടുന്ന വിവരങ്ങൾ തന്നുകൊണ്ടിരുന്ന ദാമോദരന് മനസാന്തരം വന്നത് മാധവനെ കുഴപ്പത്തിലാക്കി.ഒപ്പം മാധവനെതിരെ തിരിഞ്ഞു ഭൈരവൻ കേസിൽ മാപ്പ് സാക്ഷിയാവാൻ തയ്യാറായ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും കഴിയാതെ വന്നതിനാൽ.............." രാജീവ്‌ അത്രയും പറഞ്ഞപ്പോഴെക്ക് തന്നെ മതി എന്ന് പത്രോസ് കൈ കാട്ടി.ഇനിയത് എനിക്ക് വിട്ടേക്ക് എന്നതായിരുന്നു അയാളുടെ കണ്ണുകളിൽ.അത് മനസ്സിലാക്കിയ രാജീവ്‌ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. "ഗോവിന്ദിനെക്കുറിച്ച് എന്തെങ്കിലും?" എന്തോ ഓർത്തെന്നപോലെ സലിം ചോദിച്ചു. "ആരുടെ കയ്യിലാവും എന്നെനിക്ക് ചില ഊഹങ്ങലുണ്ട്.ഇങ്ങനെയൊന്ന് സംഭവിച്ചാൽ അയാളിലേക്ക് എത്താൻ ചില റൂട്ടുകളും ഗോവിന്ദ് പറഞ്ഞുതന്നിട്ടുണ്ട്.എനിക്ക് വേണം ഗോവിന്ദിനെ,എന്റെ കളിയിലെ തുറുപ്പുചീട്ടാണവൻ."രാജീവ്‌ പറഞ്ഞു "എന്താ ഒരു വഴി?"പത്രോസ് ചോദിച്ചു "ഞാൻ നാളെ ചാർജ് എടുക്കുന്നു പത്രോസ് സാറെ.ഞാൻ ഗോവിന്ദ് പറഞ്ഞ വഴിയേ പോകുന്നു.അയാൾ പറഞ്ഞ കാര്യങ്ങൾ,കൂടാതെ വില്ല്യം മരണപ്പെട്ടത് ഒക്കെ നമുക്ക് ഉപകാരപ്പെടുന്ന പരുവത്തിലാക്കാൻ കഴിയും.കൂടാതെ എന്റെ ഏട്ടനെ കുറിച്ച് എന്തോ ഒരു വിവരം ഗോവിന്ദ് അറിഞ്ഞിരുന്നു.നേരിൽ പറയാം എന്നും പറഞ്ഞിരുന്നു.അതാണ് ഒന്ന് ഒറ്റക്കിരിക്കണം എന്ന് പറഞ്ഞപ്പോൾ പുഴക്കരയിലുള്ള റിസോർട്ടിലേക്ക് വിളിപ്പിച്ചതും.പക്ഷെ അങ്ങോട്ടേക്ക് പുറപ്പെട്ട ഗോവിന്ദ് ബൈ പാസ്സിൽ വച്ച് എങ്ങോട്ടോ ഡീവിയെറ്റ് ചെയ്തു, അല്ലെങ്കിൽ ആരുടെയൊ കയ്യിൽ പെട്ടു.ടോൾ പ്ലാസ കഴിഞ്ഞു ഓഫ് ആയ ഫോൺ ഇതുവരെ ഓണായിട്ടുമില്ല."
"ഇനി സാറിന്റെ നീക്കം എങ്ങനെയാ?" പത്രോസ് ചോദിച്ചു. "ഞാൻ പറഞ്ഞില്ലേ,ആരുടെ കയ്യിൽ ആകുമെന്ന് ഒരൂഹമുണ്ട്.അങ്ങോട്ട്‌ എത്താനുള്ള ചില റൂട്ടുകൾ ഗോവിന്ദ് പറഞ്ഞിരുന്നു.ഇങ്ങനെയൊന്നയാൾ പ്രതീക്ഷിച്ചിരുന്നു എന്ന് വേണം കരുതാൻ." "ഞാൻ എന്താണ് വേണ്ടാത്

💬 Comments

View all comments