Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]
"എന്താണ് അളിയാ ഈ സമയം ഒരു വിളി?"കാര്യം മനസിലായിട്ടും അറിയാത്ത ഭാവത്തിൽ മാധവൻ ചോദിച്ചു.
"ചില കാര്യങ്ങൾ കേൾക്കുമ്പോൾ വിളിച്ചല്ലെ പറ്റൂ മാധവാ."ചന്ദ്രചൂഡൻ
തിരിച്ചടിച്ചു.
"നമ്മൾ പ്രതീക്ഷിക്കാത്തത് പലതും നടക്കുമ്പോൾ എനിക്കും മാറി ചിന്തിച്ചല്ലെ പറ്റൂ എന്റെ അളിയാ?"
മറിച്ചൊരു ചോദ്യമായിരുന്നു മറുപടി.
"ഇതുവരെ ഒരു ധാരണയുണ്ടായിരുന്നു.അത് അളിയൻ തെറ്റിച്ചു."
"അതിന് കാരണവും അറിയാമല്ലോ?"
മാധവൻ വിട്ടുകൊടുത്തില്ല.
"ഒന്ന് കാണണം"
"കണ്ടുകളയാം,സ്ഥലവും സമയവും തീരുമാനിച്ചിട്ട് അറിയിച്ചാൽ മതി."
മാധവന്റെ കൂസലില്ലായ്‌മ കണ്ട് ചന്ദ്രചൂടന്റെ ദേഷ്യം കൂടുകയാണ് ചെയ്തത്.മാധവൻ എന്തോ മനസ്സിലാക്കിയിട്ടുണ്ടെന്ന് ഉറപ്പിച്ചു കൊണ്ടുതന്നെ ചന്ദ്രചൂടൻ കൂടിക്കാഴ്ച്ചക്കുള്ള സന്നാഹമൊരുക്കി.
*****
രാജീവ് വീട്ടിലെത്തിയപ്പോൾ വൈകി.
നാളെ ജോയിൻ ചെയ്യണം.പത്രോസ് ഇടക്ക് വിളിച്ചിരുന്നു,പക്ഷെ ഉദ്ദേശം വച്ചുപോയ കാര്യം നടക്കാതെ വന്നത് അല്പം നിരാശയുളവാക്കി.എന്തായാലും പ്രധാനപ്പെട്ട ഒരു കാര്യം നടന്നു.ദാമോദരന്റെ കാര്യം ഇനിയും നടത്താം,പക്ഷെ വൈകരുത് എന്ന് രാജീവൻ മനസ്സിലുറപ്പിച്ചിരുന്നു.
പിറ്റേന്ന് ഓഫീസിൽ കാണാം എന്ന് പറഞ്ഞു കൊണ്ടാണ് പത്രോസിനോട്
പിരിഞ്ഞതും.പക്ഷെ തനിക്കെതിരെ ഒരു കുരുക്കായി പത്രോസ് മാറാൻ തുടങ്ങിയത് രാജീവ് അറിഞ്ഞില്ല.
"എന്തായാലും ചെട്ടിയാരുടെ പ്രശ്നം സോൾവ്ഡ്."അതും പറഞ്ഞാണവർ വണ്ടിയിൽ നിന്നിറങ്ങിയത്
"എന്നാലും ഒന്ന് സൂക്ഷിച്ചോ ഗോവിന്ദ്
തന്റെ ആദ്യ പരാജയത്തിന്റെ പക ചെട്ടിയാർ മറക്കാൻ വഴിയില്ല."
"മ്മ്......അത് ഞാൻ നോക്കിക്കോളാം രാജീവ്.അതിനുള്ള വഴിയുമറിയാം"
കാർ പാർക്ക് ചെയ്തിറങ്ങുമ്പോൾ മുറ്റത്ത് പരിചയം ഇല്ലാത്തൊരു വണ്ടി
കിടപ്പുണ്ട്.മെയിൻ ഡോർ തുറന്നു തന്നെ കിടക്കുന്നു.ആരോ ഗസ്റ്റ് ഉണ്ട്, അതാരാവും,അതും ഈ സമയത്ത് എന്ന ചിന്തയോടെയാണ് രാജീവ് ഗോവിന്ദനുമായി സംസാരിച്ചുകൊണ്ട്
അകത്തേക്ക് കയറിയത്.തന്നെയും കാത്തിരിക്കുന്ന അഥിതിയെ,തന്റെ ഭാര്യ നൽകിയ ചായയും ഊതിക്കുടിച്ചുകൊണ്ട് തന്നെയും പ്രതീക്ഷിച്ചിരിക്കുന്ന വ്യക്തിയെ കണ്ട രാജീവൻ ഗോവിന്ദിനെ ഒന്ന് നോക്കുക മാത്രം ചെയ്തു.
ആ ഒരു നോട്ടത്തിൽ തന്നെ എല്ലാമുണ്ടായിരുന്നു.പ്രതീക്ഷിച്ച ആള് എത്തിയ സന്തോഷത്തിൽ അതിഥിയും.
*****
തുടരും
ആൽബി
💬 Comments
View all comments