0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 33 [Alby]

Author : alby Read All Parts 329
പോയപത്രോസിന്റെ കഴുത്തിൽ കയർ മുറുകിയതും പെട്ടെന്നായിരുന്നു. അയാൾ കിടന്നുപിടഞ്ഞു.ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു നിന്നു.പക്ഷെ ഒരു നിമിഷം ദാമോദരൻ പിടി അയച്ചു. "സാറെ........ഒരവസരം.കൂടെ നിന്നാൽ ജീവൻ തിരിച്ചു കിട്ടും.ഇനി എന്നെ തീർത്താലും എനിക്ക് ഒരു ചുക്കുമില്ല.എന്റെ കുടുംബം ജീവിക്കും അന്തസായി തന്നെ.പക്ഷെ സാറിന്റെ കാര്യം അങ്ങനെയല്ല. വയ്യാത്ത ഭാര്യയെയും പ്രായം തികയാത്ത മകളെയും ഓർക്കുന്നത് നല്ലതാ.ഞാനല്ലെങ്കിൽ മറ്റൊരാൾ തന്റെ പള്ളക്ക് പിച്ചാത്തി കയറ്റും. അത് വേണോ?" "ദാമോദരാ....."പത്രോസ് ഒന്ന് വിളിച്ചു പോയി. "ഒപ്പം നിന്നാൽ ജീവനും ജീവിതവും കയ്യിലിരിക്കും.അല്ലെങ്കിൽ മുറുകുന്ന ഈ കയറിൽ സർ തീരും." "എനിക്ക് ജീവിക്കണം." "എങ്കിലിപ്പൊ ഒരിടം വരെ പോകണം. ബാക്കി അവിടെ ചെന്നിട്ട്." ദാമോദരൻ കഴുത്തിൽ കുരുക്കിയ കയറുകൊണ്ട് പത്രോസിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി. തനിക്ക് തന്റെ ജീവനാണ് വലുതെന്ന് പത്രോസിനറിയാമായിരുന്നു.തന്റെ ജീവൻ നഷ്ട്ടമായാൽ തന്റെ കുടുംബം അവരുടെ ജീവിതം........... അതു മാത്രം ചിന്തിച്ച പത്രോസിന് ദാമോദരനെ അനുസരിക്കാനെ കഴിഞ്ഞുള്ളു.അയാൾ ദാമോദരനൊപ്പം നടന്നു.കുറച്ചു മാറി നിർത്തിയിട്ടിരുന്ന ജീപ്പിലേക്ക് അവർ കയറി.ദാമോദരനായിരുന്നു ഡ്രൈവിങ് സീറ്റിൽ.പത്രോസ് മുൻ നിരയിൽ കൂടെത്തന്നെയുണ്ട്. "സാറെ പഴയ പോലീസ് വണ്ടിയാ. ഇടക്ക് പുറത്തേക്ക് ചാടണം എന്ന് തോന്നുവൊ?"ദാമോദരൻ ആ ഒരു സാധ്യത തള്ളിക്കളയാതിരുന്നില്ല. അത് തുറന്നു ചോദിക്കുകയും ചെയ്തു. "അതെന്താ ദാമോദരാ അങ്ങനെ ഒരു വർത്തമാനം" "അല്ല മനുഷ്യന്റെ കാര്യമല്ലെ,ഒരു നിമിഷം കൊണ്ട് നിറം മാറും.പിന്നെ സർ ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചേ പറ്റൂ.അതുകൊണ്ടാ ദാ ഇത് എന്റെ കൈവാക്കിന് തന്നെ വച്ചതും." അതും പറഞ്ഞു കൊണ്ട് ദാമോദരൻ തന്റെ അരയിലെ തോക്ക് എടുത്തിട്ട് തിരികെ വച്ചു.
"വല്ല ദുരുദ്ധേശവും തോന്നി തീരുമാനം മാറുകയോ ബുദ്ധിമോശം കാണിക്കുകയോ ചെയ്‌താൽ വെടി കൊണ്ടോ വണ്ടി കയറിയോ അങ്ങ് തീരും."ദാമോദരൻ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. രക്ഷപെടാൻ നേരിയ സാധ്യത പോലും ഇല്ലെന്ന് പത്രോസ് മനസിലാക്കുകയായിരുന്നു. അവിടെനിന്നും അവരുടെ ജീപ്പ് പുറപ്പെടുമ്പോൾ രാവേറെയായിരുന്നു ***** രാജീവ്,ചെട്ടിയാരുമായൊരു സന്ധി സംഭാഷണത്തിലാണയാൾ.... ഗോവിന്ദ് തരാനുള്ള പണം നൽകി ആർക്കും അവനെ കൊണ്ടുപോകാം എന്ന നിലപാടിലാണ് ചെട്ടിയാരും. ഗോവിന്ദൻ നൽകിയ സൂചനകൾ വച്ച് ചെട്ടിയാരുടെ നമ്പർ

💬 Comments

View all comments