0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]

Author : alby Read All Parts 308

ശംഭുവിന്റെ ഒളിയമ്പുകൾ 36

Shambuvinte Oliyambukal Part 36 | Author : Alby | Previous Parts

"കയ്യിൽ തന്നെ വേണം. ഊരിപ്പോകരുത്.ഞാൻ വരുന്നുണ്ട് അതിനുള്ളിൽ അയാളെയൊന്ന് പരുവപ്പെടുത്തിയെടുക്കണം."ശംഭു നിർദേശം നൽകി."ഇയാളുടെ കാര്യം ഞാനേറ്റു മോനെ. ഒരൊറ്റ വാക്ക് പറഞ്ഞാൽ അങ്ങ് തീർക്കാനും മതി." "ചെട്ടിയാരെ,അതിനുള്ള അവകാശി മറ്റൊരാളാണ്.അയാളുമായി നാളെ അതുവഴി ഞാൻ വരുന്നുമുണ്ട്.ഒന്ന് വരട്ടി വച്ചേക്ക്,നല്ല ഭേഷായിട്ട് തന്നെ. പിന്നാമ്പുറം നല്ല പ്രിയമുള്ള കക്ഷിയാ അതൊന്ന് പിള്ളേരോട് പറഞ്ഞേക്ക്. പൊളിഞ്ഞു ചോര വന്നാലും സാരമില്ല,നാളെ കാണുന്ന നേരം മൂടുറച്ചിരിക്കാൻ കഴിയരുത്." "ആഹാ.......ഇവിടെ വന്നു നിക്കുവാ." വീണയുടെ ശബ്ദം കേട്ട് ശംഭു ഒന്ന് തിരിഞ്ഞു നോക്കി. "ചെട്ടിയാരെ അപ്പൊ പറഞ്ഞതു പോലെ.ഞാൻ അറിയിക്കാം."ഒന്ന് ഒതുക്കി പറഞ്ഞശേഷം ശംഭു ഫോൺ കട്ട് ചെയ്തു.മറുതലക്കൽ വീണയുടെ ശബ്ദം കേട്ട ചെട്ടിയാരും അവരുടെ സ്വകാര്യതയിലെ കരടായി മാറാൻ നിൽക്കാതെ ഒരു ചിരിയോടെ തന്നെ ഏൽപ്പിച്ച കാര്യങ്ങളിലേക്ക് കടന്നു. "ഞാൻ അകത്തൊക്കെ നോക്കി. ആരാ ഇതിപ്പോ ഫോണില്.എന്തോ കാര്യമായ സംസാരമായിരുന്നല്ലൊ?" "ഒരു പരിചയക്കാരനാണ് പെണ്ണെ. കുറെ ആയി കണ്ടിട്ട്.അതിന്റെ പരിഭവം പറയുവായിരുന്നു." "അതേതാ ഞാനറിയാത്ത പരിചയക്കാരൻ?"വീണ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു. "എന്റെ പരിചയക്കാരെയെല്ലാം അറിയണം എന്ന് നിർബന്ധം വല്ലോം ഉണ്ടോ?"അവനും അവളെയൊന്ന് കാലിയാക്കിക്കൊണ്ട് ചോദിച്ചു. "അല്ല......കണ്ടിട്ട് എന്തോ ഉടായിപ്പ് മണക്കുന്നുണ്ട്.എന്താ ശംഭുസിന്റെ ഉദ്ദേശം.ഈയിടെയായിട്ട് പരിചയക്കാരുടെ നമ്പർ ഇങ്ങനെ കൂടിവരുന്നുണ്ട്." "ഹോ........ഒന്ന് ഫോൺ ചെയ്തിവിടെ നിന്നതിന് ഞാനിത് കേൾക്കണം" "മോനെ ശംഭുസേ...............എനിക്കീ മനസ്സ് നന്നായറിഞ്ഞൂടെ.ഈ മുഖം മാറിയാൽ,എന്തിന് ഒരു വാക്ക് പറയുന്നത് പോലും എനിക്ക് നന്നായി മനസ്സിലാവും."
"ഒരു ഫോൺ വന്നതിന് ഇങ്ങനെ. അപ്പൊ വേറെ എന്തെങ്കിലും ആയാലോ?" "വേറെ എന്ത്..........?" "അതിപ്പൊ വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്.ഒരു റോസാപ്പൂവ് കണ്ടാൽ ആരായാലും ഒന്ന് നോക്കും, ചിലപ്പോൾ ഒന്ന് കറങ്ങാൻ പോകും, അല്ലെങ്കിൽ അച്ഛന് കൊടുത്തത് പോലെ ആർക്കെങ്കിലും ഒരു കമ്പനി കൊടുക്കും,അങ്ങനെയെന്തെല്ലാം." "മോനെ.............അധികം വിളയല്ലെ. എനിക്ക് നീ ഒന്നേയുള്ളൂ.അപ്പോ ഈ ചെക്കന്റെ കുരുത്തക്കേടൊക്കെ ഞാൻ ഒന്ന് നിയന്ത്രിച്ചില്ലെലെ നഷ്ടം എനിക്കാ.ചുമ്മാ ഒരാവശ്യവുമില്ലാതെ ചുറ്റിനടക്കല് കൂടുന്നുണ്ട് ചെക്കന്. പിന്നെയധികം കമ്പനി കൊടുക്കലും വേണ്ട,എനിക്കറിയാം കമ്പനി തരാൻ.

💬 Comments

View all comments