Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 36 [Alby]
വച്ചു.ഒപ്പം നിന്നോട് ചിലത് പറയാനും."
"ഏട്ടൻ വിളിച്ചിരുന്നു.നാളെ ഇത്രടം വരുന്നുണ്ട് പോലും.എന്തുകൊണ്ടും മാഷുള്ളത് നന്നായി."മാധവൻ പറഞ്ഞത് മൂളിക്കേട്ടുകൊണ്ട് ആ നെഞ്ചിലേക്ക് പതുങ്ങവെ സാവിത്രി പറഞ്ഞു.
അവളെ തന്റെ നെഞ്ചിൽ ചേർത്ത് തലോടിയായിരുന്നു മാധവൻ അതിന് മറുപടി കൊടുത്തത്.
*****
രാവിലെമുതൽ തന്റെ പേർസണൽ മുറിയിലായിരുന്നു മാധവൻ.അതിൽ ഒരു ഓഫിസ് തന്നെ ക്രമീകരിച്ചിട്ടുണ്ട്.
തന്റെ കുടുംബത്തോടൊപ്പമുള്ള സമയം സ്ഥാപനങ്ങളുടെ നിയന്ത്രണം അവിടെ നിന്നുമാണ്.ഉച്ചയോടടുത്ത സമയമാണ് പുറത്ത് ഉച്ചത്തിലുള്ള ശബ്ദം മാധവൻ കേൾക്കുന്നത്.ഒന്ന് ശ്രദ്ധിച്ചപ്പോൾ തന്റെ അളിയനാണ്,മകനും കൂടെ ഉണ്ടെന്ന് മനസ്സിലായി.
"മ്മ്മ് എന്താണെന്നറിഞ്ഞിട്ടു തന്നെ."
മാധവൻ അങ്ങോട്ടേക്ക് ചെന്നു.ഇനി
മറച്ചുപിടിക്കുന്നത് കൊണ്ട് അർത്ഥം ഒന്നുമില്ല എന്ന് മാധവൻ ഉറപ്പിച്ചു തന്നെയാണ് അങ്ങോട്ട് ചെല്ലുന്നതും.
സാവിത്രിയോട് കയർക്കുന്ന ചന്ദ്രചൂഡനെയാണ് മാധവനവിടെ
കാണുന്നത്.ബിസിനസ് തട്ടി എടുത്തതും ഗായത്രിയുമാണ് വിഷയം.
"എന്റെ ബിസിനസിൽ കുറുകെ വന്നത് പോട്ടേ,ഞാനത് പോട്ടെ എന്ന് വക്കാം.പക്ഷെ ഇവര്
കുഞ്ഞായിരിക്കുമ്പോൾ പറഞ്ഞ വാക്കുണ്ട് സാവിത്രി.അത് പാലിക്കണമെന്നെ ഞാൻ പറയുന്നുള്ളു."ചന്ദ്രചൂഡൻ കത്തിക്കയറുകയാണ്.ഒരു മറുപടി നൽകാൻ കഴിയാതെ സാവിത്രിയും,
അതിൽ ഇടപെടാൻ കഴിയാതെ
ഗായത്രിയും അവിടെ നിൽപ്പുണ്ട്.
ഗായത്രി സാവിത്രിയെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
"അല്ല അളിയൻ ഇതെപ്പോ...... എന്ത് തന്നെയുണ്ടെങ്കിലും എന്നോടു പറയ് അളിയാ."മാധവൻ അതിൽ ഇടപെട്ട് സംസാരിക്കാൻ തുടങ്ങി.
"ഞാൻ എന്റെ അനുജത്തിയോടാണ് സംസാരിക്കുന്നത്."
"അവളെന്റെ ഭാര്യയാണ്,എന്റെ മകളുടെ അമ്മയാണ്."
"അതറിയാം.എന്നിട്ട് അളിയൻ ചെയ്യുന്നതൊ.അളിയൻ ഇവർക്ക് വേണ്ടിയാ ജീവിക്കേണ്ടത് അല്ലാതെ..'
അയാൾ പകുതിയിൽ പറഞ്ഞു നിർത്തി.
"നമ്മളൊന്ന് കണ്ടിരുന്നു.അന്ന് കാര്യകാരണ സഹിതം ഞാൻ എല്ലാം പറയുകയും ചെയ്തു.അന്ന് യുദ്ധം പ്രഖ്യാപിച്ചു പോയ അളിയൻ ദാ വീണ്ടും എന്റെ മുന്നിൽ."
"എനിക്ക് എന്റെ പെങ്ങളെ മറക്കാൻ കഴിയാത്തതുകൊണ്ട് വരേണ്ടിവന്നു."
"എന്നാൽ അളിയൻ മറന്നുപോയ ഒരു പേരുണ്ട്, സുമിത്ര."
"അളിയാ പറയാനുള്ളത് ഞാൻ പറഞ്ഞുകഴിഞ്ഞു.കൂടെയുള്ള ഇത്തിൾകണ്ണികളെ ഒഴിവാക്കി എന്നാ
അളിയൻ കുടുംബത്തിന് വേണ്ടി മാത്രം ജീവിക്കുക."ചന്ദ്രചൂഡൻ ചോദിച്ചു.
"ഒരുവട്ടം മറുപടി നൽകിയതാണ്.
തന്റെ ടെണ്ടർ ഞാൻ കടത്തിവെട്ടി, അതിന് കാരണവുമുണ്ട്.പിന്നെ ദാ നിൽക്കുന്നുണ്ടല്ലൊ നിങ്ങളുടെ മകൻ
ഇവനെപ്പോലൊരു ഭൂലോക തെമ്മാടിക്ക് എന്റെ മോളെ കൊടുക്കാൻ സൗകര്യമില്ല.പറഞ്ഞ വാക്ക് മാധവൻ മാറ്റുന്നത് ആദ്യവും അവസാനവുമായി ഇക്കാര്യത്തിൽ
💬 Comments
View all comments