0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 40 [Alby]

Author : alby Read All Parts 327

"അപ്പോഴും നിങ്ങൾ കാര്യം പറഞ്ഞില്ല "സലിം പറഞ്ഞു.

"അതിലേക്കാണ് വരുന്നത് സലിം. ഞങ്ങൾ മൂവരും നേടിയതിൽ കുറെ ഏറെ പണം ഹവാലയിൽ ഇറക്കിയിട്ടുണ്ട്.അതിങ്ങനെ കറങ്ങി കൊണ്ടിരിക്കും.ഞങ്ങളുടെ പണം ഞങ്ങൾക്ക് സംരക്ഷിക്കണ്ടെ സലിം.
അതിന് ഒരുമിച്ചു നീക്കുക എന്ന ധാരണയുണ്ടായിരുന്നു.പക്ഷെ ഇപ്പോൾ സാഹചര്യങ്ങൾ മാറിയിരിക്കുന്നു.സാഹിലയുമായുള്ള
സൗഹൃദം ഞങ്ങളെയും പ്രശ്നത്തിൽ ആക്കിയേക്കാം."

"ഇനി എന്ത് വേണമെന്നെനിക്കറിയാം
മുഖത്തു നോക്കി പറഞ്ഞതിനും നന്ദി.
നീ വാ സാഹില."സലിം സാഹിലയെ കൂട്ടി അവിടെനിന്നുമിറങ്ങി.അവർ അവളെ ഒഴിവാക്കുകയാണെന്ന് സലീമിന് മനസ്സിലായി.അവരുടെ നിലനിൽപ്പ് അവർ നോക്കുന്നു.ഒരു വേള താനും അവരെ ഒഴിവാക്കുന്നത് ചിന്തിച്ചിരുന്നു എന്ന് സലിം ഓർത്തു.

താൻ ഉദ്ദേശിച്ചതിലുമപ്പുറമാണ് കാര്യങ്ങൾ.ഒരുപക്ഷെ സാഹിലയുടെ ജീവൻ പോലും അപകടത്തിലാണെന്ന് സലിം തിരിച്ചറിഞ്ഞു.തന്റെ ആഗ്രഹം പോലെ സാഹിലയെ തനിക്ക് മാത്രം ആയി കിട്ടി.പക്ഷെ മുന്നിലുള്ള പ്രശ്നങ്ങൾ സലീമിന് തലവേദന സൃഷ്ടിക്കുന്നവയായിരുന്നു.

"പ്രശ്നമാകുമോ ചന്ദ്രേട്ടാ?"ആ പോക്ക് കണ്ട് ചിത്ര ചോദിച്ചു.

"അവരെ കൂടെ നിർത്തിയാലാണ് പ്രശ്നം.നിലവിലെ സാഹചര്യം വച്ച് അവർ പെട്ടിരിക്കുകയാണ്.രാജീവ്‌ മരിച്ചത് കാര്യങ്ങൾ കീഴ്മേൽ മറിച്ചു. കത്രീനയാണ് കേസന്വേഷിക്കുന്നത്. കൂടെ നിന്നാൽ അത് നമ്മളെയും ബാധിക്കും."

"ഇനി അവളവങ്ങാനും നമ്മുടെ പേര് പറഞ്ഞാൽ?"ചിത്ര ചോദിച്ചു.

"സാധ്യത തള്ളിക്കളയാൻ വയ്യ.അത്
തന്നെയാണ് എന്റെ പേടിയും.അവളെ ഒഴിവാക്കിവിട്ടതുപോലെ ഭൂമിയിൽ
നിന്നും പറഞ്ഞു വിട്ടേ പറ്റൂ.നമ്മുടെ രക്ഷ അത് നമ്മൾ തന്നെ ഉറപ്പ്‌ വരുത്തുകയും വേണം."അയാൾ പറഞ്ഞുനിർത്തി

മറുവശത്ത് മാധവൻ സന്തുഷ്ടനായിരുന്നു.പതിവില്ലാത്ത പ്രസന്നത അയാളുടെ മുഖത്തുണ്ട്.
സാവിത്രിയും മക്കളും അത് പറഞ്ഞു തുടങ്ങുകയും ചെയ്തു.ചുമ്മാ പുറത്ത് നിന്ന് കളി കാണുന്ന ത്രില്ലിൽ ആയിരുന്നു മാധവൻ.ഒന്നും ചെയ്യാതെ തന്നെ കാര്യങ്ങൾ തന്റെ ഇഷ്ട്ടത്തിനൊത്ത് നീങ്ങുന്നതിന്റെ സന്തോഷം അയാൾ ആസ്വദിക്കുകയാണ്.ഒപ്പം നന്നായി ജാഗ്രത പുലർത്തുകയും ചെയ്യുന്നു.
ഏത് നിമിഷവും ഒരിടപെടൽ വേണ്ടി വരുമെന്ന ചിന്ത മാധവനുമുണ്ട്.
*****
സാഹില ഒടുവിൽ അവിടെത്തന്നെ എത്തി.തന്നെ സഹായിക്കാൻ കഴിയും എന്ന് ഉറപ്പുള്ള മാധവന്റെ മുന്നിൽ.ആ വീട്ടുമുറ്റത്തു കാല് കുത്തുമ്പോൾ അവളുടെ അവസാന പ്രതീക്ഷയായിരുന്നു അത്.

"മ്മ്മ്മ്...... എന്ത് വേണം."മുറ്റത്തു നിൽക്കുന്ന സാഹിലയെ കണ്ട് പുറത്തേക്ക് വന്ന ഗായത്രി ചോദിച്ചു.
സാഹില ഉമ്മറത്തേക്ക് പോലും കയറാതെ തലകുനിച്ചു നിൽപ്പാണ്.

"മോളെ.......അവരോട് അകത്തേക്ക്

💬 Comments

View all comments