Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]
പ്രശ്നം."
"അത് വീണയുടെ കൂട്ടുകാരിയല്ലെ. പിന്നെന്ത് പ്രശ്നം."
"അറിഞ്ഞാൽ എന്റെ ഭാര്യ എങ്ങനെയെടുക്കും എന്നതാ പ്രശ്നം'
"എന്തെ........നീ വല്ല കുരുത്തക്കേടും ഒപ്പിച്ചോ?"
"അഹ് ചെറിയൊരു പ്രശ്നമുണ്ട്.........
എസ് ഐ രാജീവനെ തട്ടിയത് ഞാനാണെന്നാ അവൾ പറയുന്നത്. എന്റെ മാല സീനിൽനിന്ന് കിട്ടിയെന്ന്.
കൂടാതെ ഒരാളെക്കൂടെ അവർക്ക് സംശയമുണ്ട്,അതാരെന്ന് അവർക്കറിയില്ല.എന്നോട് ചോദിച്ചു, പക്ഷെ ഞാൻ വിട്ടുപറഞ്ഞുമില്ല."
"അവർ പ്രശ്നമാക്കുമോ?"
"അവർ നോക്കിക്കോളാന്ന് പറഞ്ഞു."
"എങ്കിൽ പിന്നെന്ത്.തത്കാലം വീട് പിടിക്കാൻ നോക്ക്.നേരം വൈകി,
അല്ലേൽ ആ പെണ്ണ് വിളിതുടങ്ങും.
നമുക്ക് വരുന്നിടത്തുവച്ച് കാണാടാ."
കമാൽ അവന് ധൈര്യം കൊടുത്തു.
"പിന്നെ റപ്പായിചേട്ടനോട് ഒന്ന് കരുതിയിരിക്കാൻ പറയ്"
"അത് അങ്ങേര് നോക്കിക്കോളും.
നീ ചെല്ല്.ചെന്ന് എന്തെങ്കിലും ഒപ്പിച്ചു എങ്കിൽ നയത്തിൽ പറഞ്ഞ് ഊരാൻ നോക്ക്.നിന്റെ കെട്ടിയോളുടെ സ്വഭാവം ഞാൻ പറയേണ്ടല്ലോ."
"അത് ഞാൻ നോക്കിക്കോളാം കമാലെ.നാളെ വൈകിട്ട് കളപ്പുരയിൽ....അത് മറക്കണ്ട."
"ഓർമ്മയുണ്ട്.എന്തായാലും സാഹില ഇങ്ങോട്ട് അഭയം തേടി വന്ന സ്ഥിതിക്ക് ഒന്നുടെയൊന്ന് കറങ്ങിനോക്കട്ടെ.എന്തെങ്കിലും ഉണ്ടേൽ അതുകൂടി അറിഞ്ഞു വരാം"
"അങ്ങനെ നടക്കട്ടെ........"ശംഭു അധികം നിക്കാതെ അവിടം വിട്ടു.
അസ്വസ്ഥതയോടെ വീട്ടിലേക്ക് പോകുമ്പോഴും വീണയുടെ വിളി അവൻ അറിഞ്ഞുകൊണ്ടിരുന്നു.
അതെടുക്കാനുള്ള മടികൊണ്ട് "ദാ ഇപ്പൊ എത്തും എന്നൊരു മെസ്സേജ് മാത്രം തിരിച്ചയച്ചു."
*****
വീണയെ എങ്ങനെ ഫേസ് ചെയ്യും എന്ന ധർമ്മസംഘടത്തോടെയാണ് ശംഭു വീട്ടിൽ വന്നുകയറിയത്.ഒന്നും അറിയിക്കണ്ട എന്നും കരുതി.പക്ഷെ അവന്റെ നിർഭാഗ്യം..........എല്ലാം അസ്ഥാനത്തായി.
"ഇതെന്താ എന്റെ ചെക്കന്റെ ദേഹത്ത് മറ്റൊരു ചൂര്."മുറിയിൽ അവന്റെ സാന്നിധ്യമറിഞ്ഞതും വീണ ചോദിച്ചു.
"എന്തോന്ന്......."ഷർട്ടഴിച്ചു ഹാങ്കറിൽ തൂക്കുന്നതിനിടയിൽ ശംഭു ചോദിച്ചു.
"അല്ല.......എനിക്ക് പരിചയമില്ലാത്ത ഒരു മണം ആ ദേഹത്ത്.പക്ഷെ അത് തീരെ പരിചയമില്ലാത്തതുമല്ല."
"തോന്നുന്നതാവും."
"അങ്ങനെ വെറുതെ തോന്നുന്നതല്ല ശംഭുസെ.എനിക്കറിഞ്ഞൂടെ.എന്റെ ചെക്കന്റെ ശരീരഭാഷ എനിക്ക് മനഃപാഠമാണ്.ഈ മുഖം മാറിയാൽ എനിക്കറിയാം.എന്തോ എന്റെ ചെക്കൻ ഒളിക്കുന്നുണ്ട്."
"ഒന്നൂല്ലടൊ.എന്തോ ഒരു ടെൻഷൻ. അതിന്റെയാവും."
"ഇന്ന് കത്രീനയെ വളരെ കൂളായി കാണാൻ പോയ ആളാ.ഈ ചുരുങ്ങിയ സമയം കൊണ്ട് എന്ത് പറ്റി.വല്ല കുരുത്തക്കേടും ഒപ്പിച്ചോ?"
അതും ചോദിച്ചുകൊണ്ട് അവൾ അവന്റെ വിയർപ്പിന്റെ മണം തന്റെ മൂക്കിലേക്കെടുത്തു.
"ഒരു പോലീസ് നായയുടെ ഒഴിവുണ്ടെന്ന് കേട്ടു.നോക്കുന്നോ?"
💬 Comments
View all comments