Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 41 [Alby]
ഏറെയുണ്ട് മുന്നിൽ പക്ഷെ ചില ബന്ധങ്ങൾ മറക്കേണ്ടി വരുമെന്ന് മാത്രം.എനിക്കറിയാം എന്ത് എങ്ങനെ ചെയ്യണമെന്ന്."വിനോദ് പറഞ്ഞു.
"വൈകരുത് ഏട്ടാ........അവള് ഫ്രീ ആവണം.ഭർത്താവിനും കുഞ്ഞിനും ഒപ്പം നന്നായി ജീവിക്കണം.അതിന് ഒന്നും ഇനി വച്ചുതാമസിപ്പിക്കരുത്."
ദിവ്യയും വിനോദിന്റെ നിലപാടിനോട് ചേർന്നുനിന്നു.
*****
വിക്രമനെ എങ്ങനെയും
തടഞ്ഞുനിർത്തുക എന്നതായിരുന്നു കത്രീനക്ക് തലവേദന നൽകിയത്.
തന്റെ കൂട്ടുകാരിയെ സഹായിക്കുക എന്നത് മാത്രമേ അവളുടെ ചിന്തയിലുള്ളൂ.അതിനുള്ള ഏക വിലങ്ങുതടി വിക്രമനും.
വിക്രമന്റെ ട്രാക്ക് റെക്കോർഡ്, അയാളുടെ ആർക്കും വഴങ്ങാത്ത സ്വഭാവം,ഇറങ്ങിത്തിരിച്ചാൽ ഏത് പ്രതിബന്ധവും മറികടന്ന് ലക്ഷ്യം നേടുന്ന പ്രകൃതം അതിനല്പം കൂടുതൽ സമയമെടുത്താണെങ്കിലും ശരി.ഇതൊക്കെയാണ് കത്രീനയെ വലച്ചത്.
വിക്രമനെ എങ്ങനെയും വഴിതിരിച്ചുവിടുക എന്നതാണ് കത്രീനയുടെ ചിന്തയിൽ മുഴുവൻ.
അതിനായി അവൾ വല നെയ്തുകൊണ്ടിരുന്നു.അതിന്റെ ആദ്യപടിയായിട്ടാണ് അയാളെ വില്ല്യം മർഡർ കേസിന്റെ പേരിൽ ഓഫിസിലേക്ക് വിളിപ്പിച്ചതും,തന്റെ വരുതിക്ക് വരില്ല എന്നറിഞ്ഞുകൊണ്ടുതന്നെ.
"മാഡത്തിന് എന്താ ഈ കേസിൽ ഇത്ര താത്പര്യം?"കത്രീനയുടെ ചോദ്യശരങ്ങൾക്ക് മുന്നിൽ ആദ്യം ഒന്നു പകച്ചുവെങ്കിലും വിക്രമൻ ചോദിച്ചു.അവളുടെ ചോദ്യങ്ങളിൽ ആ കേസിൽ കത്രീനക്ക് ചില പ്രത്യേക ഇഷ്ട്ടങ്ങൾ ഉള്ളതുപോലെ വിക്രമന് തോന്നി.
"എന്തെ എനിക്കൊരു കേസിന്റെ ഡീറ്റെയിൽസ് അറിയാൻ വിളിപ്പിച്ചു കൂടെ?"കത്രീന മറുചോദ്യം ചോദിച്ചു.
"അത് ശരിതന്നെ.പക്ഷെ ഇപ്പൊഴുള്ള ഈ വിളിപ്പിക്കലും ചോദ്യങ്ങളും എനിക്ക് ദാഹിക്കുന്നില്ല മാഡം."
"തന്റെ സൗകര്യത്തിന് വിളിപ്പിക്കാനും തനിക്കിഷ്ട്ടപ്പെടും പോലെ ചോദിക്കാനുമല്ല ഞാനിവിടെ.
എനിക്ക് വേണ്ടത് റിസൾട്ടാണ്.അത്
നൽകാൻ കഴിയുന്നില്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ."കത്രീന വിക്രമനെ ചൊറിയാവുന്നതിന്റെ മാക്സിമത്തിൽ ചൊറിയുകയാണ്.
"മാഡം എന്റെ കയ്യിൽ വന്ന ഒരു കേസും എനിക്കപ്പുറം പോയിട്ടില്ല, പോകാൻ സമ്മതിച്ചിട്ടില്ല വിക്രമൻ.
സമയം നന്നാവുമ്പോൾ കൃത്യമായി പ്രതികളെ മുന്നിലെത്തിക്കുക തന്നെ ചെയ്യും."
"മാസം നാലഞ്ചായല്ലോ വിക്രം. എന്നിട്ട് പ്രതികളിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ലീഡ് കണ്ടെത്താൻ തനിക്ക് കഴിഞ്ഞോ..........?ഇല്ല എന്ന് പറയുന്നതാവും ശരി.മര്യാദക്ക് ഒരു സാക്ഷി പോലുമില്ല.ഉള്ളതൊക്കെ ഒരു പ്രയോജനവുമില്ലാത്ത ചിലരും.
ഇപ്പോൾ ഉത്തരം പറയേണ്ടത് എന്റെ ബാധ്യത കൂടിയായി."
"മാഡം........നാലുപേരറിഞ്ഞ ഒരു കേസാവുമ്പോൾ പ്രെഷർ വരുന്നത് സ്വാഭാവികം.മേലുദ്യോഗസ്ഥരുടെ മനസ്സിലാക്കാം.ഈ പൗരമുന്നണി സെറ്റപ്പ് ഉണ്ടല്ലോ..........എവിടെയും പൊട്ടിമുളക്കും ഇങ്ങനെ ചിലർ.നാല് പേരറിയണം എന്നല്ലാതെ......."വിക്രം പറഞ്ഞു നിർത്തി.
"അത് തന്നെയാ
💬 Comments
View all comments