0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 42 [Alby]

Author : alby Read All Parts 226

കേട്ടുകൊണ്ടിരുന്ന സാഹില തന്റെ അഭിപ്രായമെന്നപോലെ ഒരു സംശയം മുന്നിലേക്കിട്ടു.

"സാധ്യത തള്ളിക്കളയാൻ വയ്യ സാഹില.അതുമാവാം കാരണം. പക്ഷെ കൃത്യമായി എന്തെന്ന് അവനെ അറിയൂ.അതറിയണം. വെറുതെ ഊഹാഭോഹങ്ങൾ കൊണ്ട് കാര്യമില്ല."സാഹിലയുടെ വാദം തള്ളാതെ,അങ്ങനെയൊരു സാധ്യതയെ ശരിവച്ചുകൊണ്ട് മാധവൻ പറഞ്ഞു.

"തത്കാലം നമുക്ക് ശംഭുവിനെ വിടാം.അവനുമാത്രം ചെയ്യാൻ പറ്റുന്ന ചിലതുണ്ട്,അതിനവന്റെ ഇപ്പോഴത്തെ മൂഡ് മാറണം.സൊ
നമുക്ക് ആ ഭാഗം മാറ്റിനിർത്തി സംസാരിക്കാം.
ഇപ്പൊ നമുക്കിടയിലെ പ്രധാന വിഷയം ചന്ദ്രചൂഡനും അയാൾക്കൊപ്പമുള്ളവരുമാണ്."
സുര വിഷയത്തിലേക്ക് വന്നു.

അതാണ് അപ്പോൾ ഉചിതം എന്ന് മറ്റുള്ളവർക്കും തോന്നി.അവരെ സംബന്ധിച്ച് ശംഭു പരിഹരിക്കാൻ കഴിയുന്ന പ്രശ്നമായിരുന്നു.

"ഗോവിന്ദ് ചന്ദ്രചൂഡനൊപ്പമില്ല. എന്താ ശരിയല്ലെ സാഹില."
മാധവൻ ചോദിച്ചു.

"ഇല്ല മാഷെ.......ഗോവിന്ദിനെ കുറിച്ചുള്ള സത്യം അറിഞ്ഞതു മുതൽ അയാൾക്ക് ഗോവിന്ദനെ അത്ര പഥ്യമില്ല.പക്ഷെ ഇന്ന് ഗോവിന്ദിനെ സപ്പോർട്ട് ചെയ്യാൻ അവളുണ്ട്.'രുദ്ര' രാജീവന്റെയും രഘുവിന്റെയും ഭാര്യ."സാഹില പറഞ്ഞു.

"അത് കൊള്ളാം ഒരു പെണ്ണിന് രണ്ട് ഭർത്താക്കന്മാർ.സാധാരണ തിരിച്ചെ കേട്ടിട്ടുള്ളൂ."കമാൽ പറഞ്ഞു.

"അതെ കമാൽ....രുദ്രയായിരുന്നു അവരുടെ അവസാന വാക്ക്.
ഞാൻ പോലും അവളെക്കുറിച്ചു വളരെ വൈകിയാണറിയുന്നത്.
ചേട്ടനെയും അനിയനെയും തമ്മിൽ തല്ലിക്കാതെ,
രണ്ടുപേർക്കും തന്റെ പ്രണയം
പകുത്തുനൽകി,ഒരേ സമയം രണ്ടുപേർക്കും തൃപ്തികൊടുത്ത്,
അവർ രണ്ടാൾക്കും പരമ്പരയെ നൽകിയ അവൾ അവരെ
തന്നിൽ ഒതുക്കിനിർത്തി.

പക്ഷെ അവരുടെ മരണം കൊണ്ട് അവൾ തളർന്നില്ല.അവരുടെ സമ്പാദ്യം അവളുടെ പേരിൽ ആയിരുന്നു.ലീഗലായി അവളുടെ പേരിലുള്ളതിന്റെ ഇരട്ടി ബിനാമി ഇടപാടിൽ കുടുങ്ങിക്കിടക്കുന്നു.
ബഹുഭൂരിപക്ഷവും എന്റെയും മന്ത്രി പീതാമ്പരന്റെയും പേരിൽ.
അവളുടെ ലക്ഷ്യം അതാണ്."

"ഇനി അവൾ അവരുടെ മരണം തിരഞ്ഞിറങ്ങുമൊ?"കമാൽ ചോദിച്ചു.

"സാധ്യത തള്ളിക്കളയാൻ കഴിയില്ല കമാൽ.പക്ഷെ ലക്ഷ്യം പ്രധാനമായും പണമാണ്.അവളെ തള്ളിക്കളയരുത്,രണ്ടുപേരെ
ഒരേപോലെ വച്ചുകൊണ്ടിരുന്ന അവളുടെ കൂർമ്മബുദ്ധി കണ്ടില്ല എന്ന് നടിക്കരുത്."സാഹില പറഞ്ഞു.

"ഗോവിന്ദൻ തത്കാലം ഒരു പ്രശ്നമല്ല എന്ന് കരുതി.പക്ഷെ
രുദ്രക്കൊപ്പം നിക്കുമ്പോൾ അത് അപകടമാണ്.ഒപ്പം ചന്ദ്രചൂഡൻ
എന്ന കരടും.നമ്മുടെ വഴി ക്ലിയർ ആവാൻ കഷ്ട്ടപ്പെടേണ്ടി വരും അല്ലെ ഇരുമ്പേ?"മാധവൻ ചോദിച്ചു.

"അറിയാം മാഷെ........അറിഞ്ഞ വിവരങ്ങൾ വച്ച് ചന്ദ്രചൂഡനും രുദ്രയും രണ്ടു പക്ഷത്താ.ആദ്യം ശംഭുവിനെ വീഴ്ത്തുക എന്നതാവും അവർ ശ്രമിക്കുക.
കാരണം അവനെന്തെങ്കിലും സംഭവിച്ചാൽ മാഷ്

💬 Comments

View all comments