0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 43 [Alby]

Author : alby Read All Parts 257

ചില അടക്കം പറച്ചിലുകൾ സാവിത്രി ഉൾപ്പെടെയുള്ളവർ കേട്ടെങ്കിലും പ്രതികരിക്കാതെ തങ്ങളുടെ ഉള്ളിലെ നീറ്റൽ അടക്കുകയാണ് ചെയ്തത്.

"ഒരു സന്തോഷം കിട്ടിയപ്പോൾ മറുവശത്ത് കൂടി നീറ്റലാണ് ദൈവം നൽകുന്നത്."മുറിയിൽ വീണയോടൊപ്പമായിരുന്നു ഗായത്രി.അവളത് പറയുമ്പോൾ വീണയത് ചിരിച്ചുതള്ളി.

"ചേച്ചിക്ക് എങ്ങനെ പറ്റുന്നു ഇത്ര അധികം സന്തോഷിക്കാൻ?"
എല്ലാം കഴിഞ്ഞു വീണയെ ഒറ്റക്ക് കിട്ടിയപ്പോൾ ഗായത്രി ചോദിച്ചു പോയി.വീണയുടെ മട്ടും ഭാവവും അങ്ങനെയായിരുന്നു താനും.

"ഗോവിന്ദൻ ഇന്നില്ല.അപ്പോൾ പിന്നെ ഞാൻ സന്തോഷിക്കാതെ"
വീണ മറുചോദ്യം ചോദിച്ചു.

"പക്ഷെ ചേച്ചി വിട്ടുപോയ ഒരു പേരുണ്ട്.അതും ഞാൻ തന്നെ പറയണോ?"ഗായത്രി ചോദിച്ചു.

"ശംഭു........"അതും പറഞ്ഞ് അവൾ വീണ്ടും ചിരിച്ചതെയുള്ളൂ.
ഗായത്രി ഒന്നും മനസിലാവാതെ അവളെ നോക്കിനിന്നു.പക്ഷെ വീണ തുടരുകയായിരുന്നു.

"എന്റെ കൈക്കു തീരേണ്ടവൻ
തന്നെയായിരുന്നു ഗോവിന്ദ്.ബട്ട്
ശംഭു കയറിക്കളിച്ചു.അതിനിടെ ശംഭുവും വീണു.അതെനിക്ക് സന്തോഷം നൽകാതെ............?"
വീണ പറഞ്ഞു.അതുകേട്ട ഗായത്രി അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു.

"ചേച്ചി എന്തായിങ്ങനെ.എന്തിനാ ഇങ്ങനെയൊക്കെ പറയുന്നെ?
ഞാനല്ലെ അവനെ.....?ഞാൻ മൂലം അല്ലെ ചേച്ചി അവനിൽ....?
അറിയില്ലയെനിക്ക് എന്താണ് സംഭവിക്കുന്നതെന്ന്.ഒരു പക്ഷെ ശംഭു........അവനെയിനി തിരിച്ചുകിട്ടുമോ എന്നും നമുക്ക് അറിയില്ല.എന്നിട്ടും ചേച്ചിക്ക് എങ്ങനെ.......?"

"ഓഹ്....അത്രെ ഉള്ളോ?അത് എനിക്ക് പ്രശ്നമല്ല ഗായത്രി.
ഭാഗ്യം തുണക്കുമെങ്കിൽ അവനെ തിരികെക്കിട്ടും."വീണ പറഞ്ഞു.

"അപ്പോൾ ചേച്ചി എന്തോ ലക്ഷ്യം വച്ചായിരുന്നല്ലേ.......?അതിന് ഒന്നുമറിയാത്ത ശംഭുവിനെയും കരുവാക്കുകയായിരുന്നൊ? ഇനി ആരൊക്കെയുണ്ട് കരുക്കളായിട്ട് ഈ ഞാനടക്കം......"ഗായത്രി ഒന്ന് കടുപ്പിച്ചുതന്നെയാണ് ചോദിച്ചത്.

ഗോവിന്ദിന്റെ മരണവും ശംഭുവിന് സംഭവിച്ചതും അറിഞ്ഞപ്പോൾ മുതലുള്ള വീണയുടെ ഭാവമാറ്റം കണ്ട് ഗായത്രിക്ക് എന്തോ പൊരുത്തക്കേടുകൾ തോന്നിത്തുടങ്ങിയിരുന്നു.
അതാണ് ചടങ്ങുകൾക്ക് ശേഷം ഇങ്ങനെയൊരു സംസാരം അവർക്കിടയിലുണ്ടായതും.
മറ്റാരും ശ്രദ്ധിക്കാതെയുമായിരുന്നു അത്.

"അവനിപ്പോൾ പോരാടുന്നത് മരണത്തിനോടാ.
നിങ്ങൾക്കിടയിൽ എന്താണ് പ്രശ്നം എന്നെനിക്കറിയില്ല.
പക്ഷെ എന്തോ ഉണ്ടെന്നറിയാം.
അത് കാണിക്കേണ്ട നേരവും അല്ലിത്." ഗായത്രി പറഞ്ഞു.

"അപ്പോൾ എന്റെ രണ്ടു പ്രശ്നങ്ങളും ഒന്നിച്ചു തീരുന്നു അല്ലെ?അതാണ് സത്യവും."വീണ
ചോദ്യവും ഉത്തരവും ഒരുമിച്ചു പറഞ്ഞു.

അത് പറയുമ്പോൾ അവളുടെ
മുഖത്തെ വല്ലാത്ത സന്തോഷവും ചിരിയും കണ്ട് ഗായത്രിയാകെ കുഴങ്ങി.എവിടെയാണ് തെറ്റിയത്, ആർക്കാണ് പിഴച്ചത്,എന്നുമാത്രം മനസ്സിലാവാതെ വീണയുടെ വാക്കുകൾക്ക് മുന്നിൽ പകച്ചു നിൽക്കാനെ ഗായത്രിക്കപ്പോൾ കഴിയുമായിരുന്നുള്ളു.
*****
അപ്രതീക്ഷിതമായി കിട്ടിയ അടിയിൽ

💬 Comments

View all comments