Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
ശംഭുവിന്റെ ഒളിയമ്പുകൾ 45
Shambuvinte Oliyambukal Part 45 | Author : Alby | Previous Parts
"മ്മ്മ്മ്മ്...... വന്നു അല്ലെ?"ശംഭു ചോദിച്ചു.
"പിന്നെ വരാതെ "
"എന്താ ഉദ്ദേശം?എന്തിനാ വീണ്ടും ഇങ്ങോട്ട്?"
"എനിക്കതിന്റെ ആവശ്യമുണ്ടെന്ന് കൂട്ടിക്കോ.പിന്നെ എന്റെ ഉദ്ദേശം ഇയാളറിയണ്ട."
"ഒരുത്തനിവിടെ ചാകാൻ കിടന്നിട്ട് പോലും ഒന്നങ്ങോട്ട് കണ്ടില്ല.
അത്രയും വെറുത്തുപോയോ എന്നെ?"
"കണക്കായിപ്പോയി.അമ്മാതിരി ചെയ്ത്തല്ലെ എന്നോട് ചെയ്തത്. എന്നിട്ട്......."
"പറ്റിപ്പോയി,വഴങ്ങേണ്ടിയും വന്നു. കൂട്ടുകാരിയെ വിശ്വസിച്ച് എല്ലാം പറഞ്ഞിട്ട് അവര് തന്നെ ഇപ്പോൾ തിരിഞ്ഞില്ലേ?"
അതുകേട്ട് വീണ പല്ല് ഞെരിച്ചു. അതവന് നന്നായി കേൾക്കാമായിരുന്നു.
കത്രീന രുദ്രക്കൊപ്പം ചേരുമെന്ന് അവളൊരിക്കലും കരുതിയതല്ല.
ഏറ്റവും വിശ്വസിച്ചവൾ തിരിഞ്ഞപ്പോൾ ഇടിവെട്ടേറ്റ സ്ഥിതിയായിരുന്നു വീണക്ക്.
താനായി എല്ലാം പറയുകയും ചെയ്തു എന്നത് വീണയെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.
അവർ മുതലെടുക്കാൻ തുടങ്ങും എന്ന് ഉറപ്പിച്ചുതന്നെയാണ് അവൾ മുന്നോട്ട് പോകുന്നത്.
രുദ്രയെ തടയാൻ,കത്രീനക്ക് മൂക്ക് കയർ ഇടാൻ എന്തോ ഒന്ന് അവൾ മനസ്സിൽ കണ്ടിരുന്നു.
"എന്താ ഇത്ര ആലോചിക്കുന്നേ?"
വീണയുടെ നിപ്പ് കണ്ട് ശംഭു ചോദിച്ചു.
"എന്നെപ്പറ്റിച്ചവരെ എന്ത് ചെയ്യണം എന്ന് ചിന്തിച്ചുപോയതാ."വീണ പറഞ്ഞു.
"തനിക്കെന്നെ വേണ്ടാതായല്ലെ? ഇനി ഞാൻ ആർക്കും ഭാരമാവില്ല,
സത്യം."
"എന്താ പറഞ്ഞേ.......?"ഒരു ഞെട്ടലോടെ വീണ ചോദിച്ചു.
"മടക്കമില്ലാത്ത യാത്രക്ക് സമയമായി എന്നൊരു തോന്നൽ."
"കൊതിപ്പിക്കല്ലേ......."
"ജീവിക്കാനുള്ള കൊതിയൊക്കെ തീർന്നെടോ.
കാത്തിരുന്ന കുഞ്ഞുപോലും
സ്വന്തമല്ലെന്നറിയുമ്പോൾ നെഞ്ച് നുറുങ്ങുവാ.ഇനി ധൈര്യമായി മരണത്തെ എത്തിപ്പിടിക്കാനുള്ള യാത്ര തുടങ്ങാം."
"ദേ.......വേണ്ടാതീനം പറഞ്ഞാ...."
"ഈ അവഗണന മടുത്തെടോ. ഇനി വയ്യ."
"അങ്ങനെ ഒറ്റക്കങ്ങു പോകാൻ ആണെങ്കിൽ എന്നെയും എന്റെ വയറ്റിലുള്ള കുഞ്ഞിനെയും കൊന്നിട്ടാവണം."
അവൾ പറഞ്ഞത് കേട്ട ശംഭു ശരിക്കും ഞെട്ടിത്തരിച്ചിരുന്നു പോയി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തന്നിൽ നിന്ന് ഒഴിഞ്ഞുനടന്നവൾ,തീർത്തും അവഗണിച്ചവൾ പറഞ്ഞതു കേട്ട് കിളി പോയ അവസ്‌ഥ.
അവൻ ആശുപത്രിയിൽ നിന്നെത്തിയ ശേഷമാണ് വീണ സ്വല്പം അയഞ്ഞു കണ്ടത്.
എന്തെങ്കിലും ചോദിച്ചാൽ ഇഷ്ട്ടക്കേടോടെയുള്ള മറുപടി മാത്രം.അത്രയെങ്കിലും അവൾ അയഞ്ഞുകൊടുത്തത് അവന് ആശ്വാസവുമായിരുന്നു.
പക്ഷെ ഇപ്പോൾ.......ഇപ്പോൾ അവൾ ധരിച്ചിരുന്ന മുഖം മൂടി അഴിഞ്ഞിരിക്കുന്നു.
"എന്റെ കാര്യത്തിൽ തനിക്കെന്താ അവകാശം.ഒക്കെ കഴിഞ്ഞില്ലേ?"
സംശയത്തോടെ അവൻ ചോദിച്ചു.
💬 Comments
View all comments