Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 45 [Alby]
ശരിവച്ചുകൊണ്ട് അവൾ സാഹിലയെ തേടിയെത്തി.
രുദ്രയുടെ വരവ് സാഹിലയെ ഒന്ന് ഭയപ്പെടുത്തി.സഹായിക്കാൻ ഒരുപാടുപേരുണ്ടെങ്കിലും ചില അവസരങ്ങളിൽ ഒറ്റക്കാവും, ആ അവസ്ഥയായിരുന്നു അവൾക്ക്.
അന്ന് വീട്ടിൽ അവളൊറ്റക്കായിരുന്നു.ഓരോന്ന് ചെയ്യുന്നതിനിടയിലാണ് രുദ്ര അവളെ തേടിയെത്തുന്നതും.
"എന്താ......എന്താ നിനക്ക് വേണ്ടാത്?"അല്പം ഭയത്തോടെ സാഹില ചോദിച്ചു.
"എന്റെ ആവശ്യം നിനക്കറിയില്ലേ സാഹില."രുദ്ര തിരിച്ചു ചോദിച്ചു.
"എനിക്ക് വേറെ വഴിയില്ലായിരുന്നു.എനിക്കും ജീവിക്കണമായിരുന്നു.അതാ ഞാൻ......."സാഹില പറഞ്ഞു
"സാഹില......നിന്റെ ശരി നിന്റേതു മാത്രമാണ്.ന്യായമായും ശരി കൂടുതൽ നിനക്കും.രാജീവന്റെ
ജീവിതത്തിലേക്ക് കടന്നുവന്ന നിന്നെ ഞാൻ കുറ്റം പറയില്ല.നീ ഒരുപാട് നേടിക്കൊടുത്തിട്ടുണ്ട്.
പക്ഷെ അവന്റെ മരണശേഷം നീ തിരഞ്ഞെടുത്ത വഴി തെറ്റിപ്പോയി
എനിക്കും എന്റെ ഭർത്താക്കൻമാർക്കുമിടയിലേക്ക് നീ കയറിവന്നു.അന്ന് മുതൽ ഞാൻ തിരശീലക്ക് പിന്നിലായിരുന്നു.
തഴയപ്പെട്ടു എന്നൊരു തോന്നൽ എനിക്കുണ്ടായിട്ടില്ല.കാരണം അവരുടെ നിയന്ത്രണം എന്റെ കയ്യിലായിരുന്നു,മാധവനുമായി ഇടപെട്ടതിലൊഴികെ.അന്ന് മുതൽ എന്റെ ഭർത്താക്കന്മാരുടെ നാശം തുടങ്ങി.
നിനക്ക് മന്ത്രി തലവേദനയായിരുന്നു എങ്കിൽ എന്നെ സമീപിക്കാമായിരുന്നു.
എന്നെ നിനക്കറിയാമായിരുന്നു താനും.മാന്യമായി ഞാൻ നിന്നെ തിരിച്ചയക്കുമായിരുന്നു.പക്ഷെ നീ മാധവനുമായി സന്ധി ചെയ്തു
എനിക്കും കൂടി അവകാശമുള്ളത് ഒറ്റക്ക് കൈക്കലാക്കാൻ ശ്രമിച്ചു.
നിന്റെ തെറ്റ് ഏത്ര വലുതാണെന്ന് ഇപ്പൊ മനസ്സിലായില്ലെ സാഹില?"
രുദ്ര ചോദിച്ചു.
"എന്റെ അവസ്ഥ അതായിരുന്നു. എന്റെ നിവൃത്തികേടിൽ അത് തന്നെയായിരുന്നു ശരി."സാഹില പറഞ്ഞു.
"നിന്റെയൊരവസ്ഥ.എനിക്കത് അറിയേണ്ട കാര്യവുമില്ല.ഇപ്പൊ വന്നത് ഒന്ന് പറഞ്ഞിട്ട് പോകാം എന്ന് കരുതിയാണ്.എന്റെ
ഭർത്താക്കന്മാരുടെതായി നിന്റെ പേരിലുള്ളത് മുഴുവൻ എനിക്ക് കിട്ടിയിരിക്കണം.ഇനിയൊരു കൂടിക്കാഴ്ച്ചയുണ്ടെങ്കിൽ അത് രെജിസ്ട്രേഷൻ നടക്കുന്ന ദിവസമായിരിക്കുകയും വേണം.
മറിച്ചാണെങ്കിലും നമ്മൾ കാണും, തിരികെ പോകുമ്പോൾ നിന്റെ ജീവനും നീ നിലനിർത്താൻ ആഗ്രഹിച്ചതൊക്കെയും എന്റെ കയ്യിൽ ഭദ്രമായിരിക്കും."
വല്ലാത്ത ഒരു മുഴക്കം രുദ്രയുടെ വാക്കുകളിലുണ്ടായിരുന്നു.അത് കേട്ട് പതറി നിന്ന സാഹിലയെയും കടന്ന് രുദ്ര പുറത്തേക്ക് പോയി.
:::::::::::::
ഭയന്ന് പോയിരുന്നു സാഹില. സലിമിനെ വിളിച്ചിട്ടു കിട്ടുന്നുണ്ടായിരുന്നില്ല.കമാലിന് ഒപ്പം പോയതാണ് കക്ഷി."എന്തോ ഒരു വഴി തെളിഞ്ഞിട്ടുണ്ട്.അത് ശരിയായാൽ ആരെയും പേടിക്കാതെ കഴിയാം."എന്ന് പറഞ്ഞിട്ട് ഇറങ്ങിയതാണ് സലിം.
ഒടുക്കം അവൾ സുരയെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു.അവളുടെ ഭയം മനസ്സിലാക്കിയ ഇരുമ്പ് ഒരു കൂട്ടിന് സുനന്ദയെ അയക്കാം എന്നേറ്റു.ആ നേരത്ത് അതൊരു ആസ്വാസമാകുമെന്ന്
💬 Comments
View all comments