Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 46 [Alby]
അച്ഛൻ എവിടെ എന്ന് തിരക്ക് പോത്തെ."വീണയും വിട്ടുകൊടുത്തില്ല.
"അതെ............ഏത്ര മറച്ചു പിടിച്ചു നടന്നാലും ആ ഉള്ളെനിക്കറിയാം.
എന്തുകൊണ്ടെന്ന് ഇപ്പൊ ചോദിക്കുന്നില്ല.ഈ അവസ്ഥയില് ശംഭുനെക്കൊണ്ട് എന്ത് പറ്റും.
ആ ടെൻഷനിൽ അമ്മയുമത് ഓർത്തില്ല.
പോയ് കിടന്നോ,പിണങ്ങിനടന്നിട്ട് കൂട്ട് കൂടിയത് ഇന്നല്ലേ.ശംഭുന്റെ മണം കിട്ടിയില്ലേൽ ഉറക്കം വരാത്ത ആള് നന്നായിട്ടൊന്ന് ഉറങ്ങ്.രാവിലെ എണീറ്റിട്ട് ഇതിന് ബാക്കി ഞാൻ പറയാം.ഇപ്പൊ ഇത്തിരി പണിയുണ്ട്.എന്റെ അച്ഛനെ എനിക്ക് തിരക്കിയല്ലെ പറ്റൂ."വീണയെ നന്നായി ഒന്ന് ആക്കിയാണ് ഗായത്രിയത് പറഞ്ഞത്.
വീണ നന്നായിത്തന്നെ ചമ്മി.ഒന്ന് തല ചരിച്ചു ശംഭുവിനെ നോക്കി. അവൻ ചിരിയോടെ ബെഡിൽ ഇരിപ്പുണ്ട്.അത് കണ്ടതും ദേഷ്യം പിടിച്ച വീണ കതകും പൂട്ടി ചാടി തുള്ളി ശംഭുവിന് നേരെ ചെന്നു.
അത്രനേരം മുഖത്തൊരു ചിരിയുമായി നിന്ന ഗായത്രിയുടെ മുഖം ഗൗരവമുള്ളതായി.ഒരു നിമിഷം എന്തോ ഓർത്തുനിന്ന ശേഷം അവൾ മുറിയിലേക്ക് നടന്നു.ശത്രുക്കൾക്ക് കരുത്തു കൂടി നിക്കുന്ന സമയമാണ് എന്ന വസ്തുതയാണ് ഗായത്രിയെ ഭയപ്പെടുത്തുന്നത്.മുറിയിൽ എത്തിയിട്ടും അവൾ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അവൾ ഒരു സന്ദേശത്തിനായി കാക്കുകയാണ്.
******
എ എസ് ഐ പത്രോസ് അൺ ഒഫിഷ്യൽ ആയി വിക്രമന്റെ ഭാഗത്തു ചേർന്നിരുന്നു.തികച്ചും രഹസ്യമായ ഒന്ന്.പത്രോസാണ് വിക്രമന്റെ കേസിൽ പല കണ്ണികളും ഇണക്കിക്കൊടുത്തത്
പകരം തന്റെ പ്രതിബന്ധങ്ങൾ തീരുകയും ചെയ്യും എന്നയാൾക്ക് തോന്നി.
തന്റെ ലൈഫ് സേഫ് ആക്കാൻ പത്രോസ് പരിശ്രമിക്കുകയായിരുന്നു.ഒരേ സമയം വിക്രമനും വിനോദിനും അയാൾ വിശ്വസ്ഥനായി.
നേരിട്ടിറങ്ങിയിട്ട് നടക്കാത്തത് പലതും പത്രോസിലൂടെ വിക്രമൻ നേടിയെടുത്തു.പത്രോസാണ് ഭൈരവൻ കേസിന്റെയും അതിൽ തങ്ങൾക്കിടയിൽ മാത്രം നിന്ന ചില രഹസ്യങ്ങളും മറ്റും വിക്രമനെ അറിയിച്ചത്.അതിൽ നിന്നും വില്ല്യം കൊലക്കേസിന്റെ ചിത്രം വിക്രമന് വ്യക്തവുമായി.
വില്യമിന്റെ കൊലപാതകത്തിന് കാരണം വീണയുടെ ജീവിതവും ആയി ബന്ധപ്പെട്ടതാണെന്ന വിവരം വിക്രമന് നൽകിയ മൈലേജ് ചെറുതല്ല.അതിൽ പിടിച്ചാണ് പിന്നീടുള്ള കണ്ണികൾ വിളക്കിയെടുത്തതും.ഒരെത്തും പിടിയും കിട്ടാതെ നിൽക്കുന്ന സമയം,തന്റെ അന്വേഷണം വഴിമുട്ടുമെന്നുള്ള നിലയിൽ നിക്കുന്ന നേരത്ത് വിക്രമന് കിട്ടിയ കൂട്ടാണ് പത്രോസ്.
എംപയർ ഗ്രൂപ്പിന്റെ വേരുകളിൽ കൂടെ വില്ല്യം മർഡർ കേസിന്റെ കാരണം തിരഞ്ഞിറങ്ങിയ വിക്രമൻ വീണയിലെത്തിയ നേരം വഴി വക്കിൽ വച്ച് പത്രോസും കൂടെ കൂടുകയായിരുന്നു.
💬 Comments
View all comments