0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 6 [Alby]

Author : alby Read All Parts 603

പെണ്ണ് ഇവിടെ അകത്തുണ്ടെന്ന് നീ ഓർത്തോ, എടാ ഓർത്തൊന്ന്.

സാവിത്രി, ഒന്നടങ്ങിക്കെ.കഴിഞ്ഞത് കഴിഞ്ഞു.ഒരുപ്രാവശ്യത്തേക്ക് വിട്ടുകള.

അല്ല മാധവേട്ടാ.ഇവനിന്നലെ കുടിച്ചിട്ടാ വണ്ടിയെടുത്തെ.അതും ഇവിടെ കടവിലിരുന്ന്.ഇവനെങ്ങനെ തോന്നി ഈ വീട്ടിൽ കേറ്റാന്. അതിന്റെ ബാക്കിയെന്നോണം കുറച്ചൊക്കെ അവിടെ ഉണ്ടാരുന്നു. എന്നിട്ട് ചെന്ന് കേറിയത് ദാ ഗോവിന്ദിന്റെ വണ്ടിക്ക് മുന്നിലും..

സാവിത്രി,ഞാനല്ലേ പറേണെ.ആദ്യമായല്ലെ.നിന്നെ പേടിച്ചാവും ഇന്നലെ വരാഞ്ഞേ.ഇനി ഉണ്ടാവില്ല.അല്ലേടാ?അവനെ നോക്കുമ്പോൾ ഒരു ചോദ്യം മുഖത്തുണ്ടായിരുന്നു.

ഇല്ലെന്ന മട്ടിൽ അവൻ തലയാട്ടി. "ഈ ഒരു തവണ വിട്ടേക്കുന്നു. ഇതിന്റെ ബലത്തിൽ ഇനി ഇവിടെ ഇങ്ങനൊന്നുണ്ടായാ. അന്ന് കാണാം ഇതിന്റെ ബാക്കി."എന്നാ നോക്കി നിക്കുവാ നീ.പോടാ അപ്പുറെ...

അതേ കലിപ്പിൽ മാഷിനൊപ്പം സാവിത്രി പുറപ്പെട്ടു.കളപ്പുരയിൽ എത്തുമ്പോൾ അവന് പിറകെ വീണയും എത്തിയിരുന്നു...

എന്നതാ ചേച്ചി,എന്തിനാ ഇപ്പൊ ഇങ്ങോട്ട്?

ശംഭു, ഞാൻ... എന്നിട്ട് നീ മാത്രം..

പോട്ടെ ചേച്ചി.പറഞ്ഞിട്ട് എന്തിനാ വെറുതെ.കണ്ടതല്ലേ ടീച്ചറുടെ പ്രകൃതം.

ഇത്രേം ഓർത്തില്ലടാ.ഇനിയിപ്പോ എന്താ ചെയ്യാ.

അത് വിട്ടേക്ക്.ടീച്ചറെ മാഷ് സമാധാനിപ്പിച്ചോളും.അവരൊക്കെ അവിടുള്ളതല്ലേ.തിരക്കും.ചെല്ല്... ആ ചെല്ല് ചേച്ചീ...

പതിവുപോലെ ആ ദിനവും രാത്രിക്ക് വഴിമാറി."മാധവേട്ടാ അവനെ കണ്ടില്ലല്ലോ.കഴിക്കുവൊന്നും വേണ്ടേ അവന്"

ആവോ,ഒരു കൊല്ലത്തേക്കുള്ളത് രാവിലെ കൊടുത്തല്ലോ അതാവും.

ദേ വെറുതെ തമാശിക്കല്ലേ.ഒന്ന് നോക്കിട്ട് വരുന്നുണ്ടോ.

അവന് വേണേൽ ഇങ്ങ് വരും.അദ്യായിട്ടൊന്നും അല്ലല്ലോ ഇങ്ങനെ.പുറത്തുപോയപ്പോ കഴിച്ചുകാണും.

എന്തോ എന്റെ മനസ്സിന് ഒരു സമാധാനം ഇല്ല.ഞാനൊന്ന് നോക്കി വരാം.

ഈ നേരത്തോ?അത്രേടം ഒറ്റക്ക് പോണോ?

ഈ മതിൽക്കെട്ടിനുള്ളിൽ അല്ലേ ഞാൻ നോക്കിവരാം.ആ പെമ്പിള്ളേരോട് എടുത്തുവക്കാൻ പറഞ്ഞേക്ക്.

വരാന്തയിൽ എന്തോ ചിന്തയിൽ മുഴുകിയിരിപ്പാണ് ശംഭു. സാവിത്രിയുടെ വിളികേട്ട് അവൻ ഉണർന്നു.

എന്താ ടീച്ചറെ,ഈ സമയത്ത് ഒരു പതിവില്ലല്ലോ.

പതിവില്ലാത്തതല്ലേ ഇവിടെ നടക്കുന്നെ.അപ്പൊ എനിക്കും ആവാല്ലോ.

ഇനി ഉണ്ടാവില്ല ടീച്ചറെ.

മ്മ്, നല്ലത്. നിനക്ക് വിശപ്പോന്നും ഇല്ലേ.

പുറത്തുപോയപ്പോ കഴിച്ചാരുന്നു. അതാ വരാഞ്ഞേ.

അല്ലാതെ ഗോവിന്ദ് ഉള്ളത്കൊണ്ട് അല്ല അല്ലേ.

ഹേയ്, അങ്ങനൊന്നുമില്ല.

മനസിലാവും എനിക്ക്.നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ.എന്തോ ഉണ്ട് നിന്റെ ഉള്ളിൽ.നീയതൊട്ട് പാറയത്തുമില്ലല്ലോ.പക്ഷെ അങ്ങോട്ടേക്ക് വരാതിരിക്കണ്ട. സാവിത്രി ഉള്ളപ്പോ നിനക്ക് ആരെയും പേടിക്കാതെ വരാം.

വന്നോളാം ടീച്ചറെ.ഇന്നിനി ഇല്ല.എന്നാലും ടീച്ചറെ എങ്ങനെ മനസ്സിലായി.

💬 Comments

View all comments