Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 6 [Alby]
വരുമ്പോഴും വീണ കാത്തുനിൽപ്പുണ്ട്."ചേച്ചി വെറുതെ ഇങ്ങോട്ട് "
നല്ല കഥയായി.അമ്മ കുറെ നോക്കിനിന്നു.കാണാഞ്ഞപ്പോ ഞാൻ കൊണ്ടാക്കി.വാ വല്ലതും കഴിക്കാം.
ടീച്ചറ് വല്ലതും പറഞ്ഞോ?
കുറെ ചീത്തയും പറഞ്ഞാ പോയെ. അല്ല ശംഭു ഞങ്ങൾ രണ്ട് പെണ്ണുങ്ങളെ തനിച്ചാക്കി രാത്രി എങ്ങോട്ടാ പോയെ?അച്ഛൻ കാവലിന് ആക്കിയ ആള് കൊള്ളാം.
രാത്രിയോ,ഒന്ന് പോ ചേച്ചി.ഞാൻ എവിടെ പോവാൻ.
മോനെ ഉരുളല്ലേ,ഞാൻ കണ്ടിരുന്നു വെളുപ്പിന് വന്നു കേറുന്നത്.
ചേച്ചീ,അത് പിന്നെ... ടീച്ചറോട് പറയരുത്.അറിഞ്ഞാൽ ചീത്ത വിളിക്കും......
ഓഹ് പറഞ്ഞിട്ടില്ല.നീ വെളുപ്പിന് ഹോട്ടലിൽ എന്തോ ആവശ്യത്തിന് പോയെന്നെ പറഞ്ഞിട്ടുള്ളു.
താങ്ക്സ് ചേച്ചി...
നന്ദി അവിടിരിക്കട്ടെ.പിന്നെ വാങ്ങിച്ചോളാം.പിന്നെ ഒരു പാലം ഇട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണം.ഇപ്പൊ ഇരുന്ന് കഴിക്ക്.
ഇന്നലെ ഏത് കോഴിക്കൂട്ടിലേക്കാ മോൻ പോയെ.കൈകഴുകി തിരിഞ്ഞ ശംഭു ഒന്ന് ഞെട്ടി.
എന്താ ചോദിച്ചേ.?
അല്ല രാത്രിയിൽ എങ്ങോട്ടാ പോയെന്ന് ചോദിച്ചതാ.
ചേച്ചി അത് പിന്നെ,തെങ്ങുംപറമ്പ് വരെ.
അവിടെന്നാ ഇപ്പൊ കാര്യം.കൂടുതൽ ചുറ്റാതെ കാര്യം പറ മോനെ.
അങ്ങനെ ഒന്നും ഇല്ല ചേച്ചി, തോന്നുന്നതാ.നല്ല അന്തിക്കള്ള് ചെത്തിയത് വച്ചിട്ടുണ്ടെന്ന് നമ്മുടെ ചെത്തുകാരൻ പറഞ്ഞാരുന്നു.അതാ പോയെ.വൈകിയാൽ മൂക്കുവേ.ഇങ്ങോട്ട് എടുക്കാന്നു വച്ചാൽ ടീച്ചറുടെ സ്വഭാവം അറിയരുതോ.
ഓഹ് ഇങ്ങനൊരുത്തൻ.ഇന്നലെ പോരുമ്പോ നന്നായി മിനുങ്ങിട്ടല്ലേ പോന്നെ.ഇവിടം വരെ എത്തിക്കാൻ പെട്ട പാട്.
നല്ല കള്ള്,വച്ചിട്ട് എങ്ങനാ ചേച്ചി......
ഡാ ഡാ കൂടുതൽ അങ്ങ് വലിയ ആളായിന്ന് വിചാരിക്കല്ലേ.നല്ല പ്രായത്തിൽ തന്നെ കൂമ്പ് വാട്ടല്ലേ മോനെ.നിന്ന് ചമ്മണ്ട പൊയ്ക്കോ....
ഓഹ് ഒന്ന് ശ്വാസം വിട്ടു അവൻ പുറത്തെത്തിയപ്പോൾ."ഈ പെണ്ണുംപുള്ളക്ക് രാത്രി ഉറക്കവുമില്ലേ.ഈശ്വരാ,നീയേ തുണ" അവൻ പരിതപിച്ചു.
വൈകിട്ട് സാവിത്രിയെയും കൂട്ടിവരുമ്പോൾ മാധവൻ എത്തിയിരുന്നു.അവനോടൊപ്പം വരുമ്പോൾ അവളുടെ മുഖത്തുള്ള ലാസ്യഭാവം ശ്രദ്ധിച്ച മാധവന്റെ ഉള്ളിൽ ഒരു കള്ളച്ചിരി പൊട്ടി.പക്ഷെ അത് പുറത്തുവന്നത് വായ്ക്കുള്ളിൽ നിറഞ്ഞ ചായയുടെ രൂപത്തിലായിരുന്നു."എന്താ മാധവേട്ടാ ഒന്ന് പതിയെ കുടിക്കരുതോ"
ഒന്നുല്ലടി ഭാര്യേ,നിന്റെ ഈ മാറ്റം കണ്ട് അറിയാതെ ഒന്ന്...
എന്ത് മാറ്റം വന്നൂന്നാ,ഒരു കുത്തു വച്ചുതരും മനുഷ്യാ..
ദാ ഇതൊക്കെത്തന്നെ.നീ വീണ്ടും അറിയാതെ ആ പഴയ സാവിത്രി ആവുന്നു.എന്താ ശരിയല്ലേ.
ഓഹ്, വല്ലാത്തൊരു കണ്ടുപിടുത്തം തന്നെ.
എന്താ കലം
💬 Comments
View all comments