Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 6 [Alby]
ശംഭു കടവിലിരിക്കുമ്പോൾ വീണ ഒരു ഫുൾ വൈറ്റ് മിസ്ചിഫ്,വെള്ളം, ലെമൺ അല്പം നട്ട്സ് ഒക്കെയെടുത്തു അങ്ങോട്ടെത്തി.
ചേച്ചിയെ,ഇതെന്തു ഭാവിച്ചാ.എന്നെ കൊലക്കുകൊടുക്കാൻ ആണോ ഭാവം.എങ്ങാനും അറിഞ്ഞാ വെട്ടിക്കൊല്ലും.
ഇങ്ങനെ ഒരുത്തൻ.പേടിക്കണ്ട ഞാനായിട്ട് പറയില്ല.നീ ചെന്ന് കേറി പിടികൊടുക്കാതിരുന്നാൽ മതി.
അല്ല,ഇതെങ്ങനെ ഒപ്പിച്ചു.
അതൊക്കെയുണ്ട്,വേറൊന്നുവല്ല വീട്ടിൽപോയി വന്നപ്പോ ചേട്ടന്റെ ഒരെണ്ണം അടിച്ചുമാറ്റിയതാ.
ഓഹ് അപ്പൊ ചേച്ചിയും നല്ല കീറാണല്ലെ
ഡാ,വേണ്ടാത്തടുത്തോട്ട് ചിന്തിച്ചു കേറല്ലേ.ഇതിപ്പോ ഇത്രനാളും മൈൻഡ് ചെയ്യാതിരുന്ന ഒരാൾ എന്റെ സുഹൃത്തായപ്പൊ ഒന്ന് ട്രീറ്റ് ചെയ്യാം എന്നു തോന്നി അല്ലാതെ...
ഓഹ് വരവുവച്ചു.പക്ഷെ ഇത് ശരിക്കും ഞെട്ടിച്ചു.ഇത്രക്ക് പ്രതീക്ഷിച്ചില്ല.
മ്മ്, ആയിക്കോട്ടെ.ഒരുകാര്യം ബോധം പോണവരെ അടി അത് പാടില്ല.എപ്പോ നാവ് കുഴയുന്നോ അപ്പൊ നിർത്തിക്കോണം.എന്നാ തുടങ്ങിക്കോ.
മുളകില്ലേ ചേച്ചി.....
മറന്നെടാ,തല്ക്കാലം ഇങ്ങനെ അങ്ങ് തുടങ്ങിക്കോ.
പതിയെ അവർ സംസാരിച്ചിരുന്നു. ശംഭു അത്യാവശ്യം മൂഡിൽ ആയതും വീണ അല്പം അവനോടടുത്തിരുന്നു.
ശംഭു, ഒരു കാര്യം ചോദിക്കട്ടെ.?
ചുമ്മാ ചോദിക്കണം..
അല്ല നീ പറയുവോ?
ചോദിക്ക് ചേച്ചി,എന്തിനാ മുഖവുര.
അതല്ലടാ,ഗോവിന്ദിനോട് നീയെന്താ ഇത്രകണ്ട് അകന്നുനിക്കുന്നെ.
വേണ്ട ചേച്ചി.ചേച്ചിയോ,ഈ വീട്ടിലെ ആരുമോ അതൊന്നും അറിയണ്ട. അത് എന്നിൽ തന്നെ മണ്ണടിഞ്ഞോട്ടെ.
എന്താടാ ഇത്രയും വലിയ രഹസ്യം. ഞാൻ കേൾക്കാൻപാടില്ലാത്തത്.
അതറിയാനാണോ ചേച്ചി ഈ സൽക്കാരം ഒക്കെ.ഈ വീട്ടിലെ ചോറ് കഴിച്ചിട്ട് അവിടുത്തെ ഒരു രഹസ്യം എന്നിൽനിന്ന് വെളിയിൽ പോവില്ല.
അങ്ങനെയല്ലേടാ,ഞാൻ വെറുതെ...
മതി ഇനിയൊന്നും പറയണ്ട.ഞാൻ പോണു.
വീണ വിളിച്ചിട്ടും അവൻ നിന്നില്ല. ഉച്ചക്ക് കഴിക്കാൻ പോലും നിൽക്കാതെ ബൈക്കും എടുത്തിറങ്ങി.വഴിയിൽ അവന്റെ ബൈക്ക് ഒന്ന് പാളി,കാര്യമായി ഒന്നും പറ്റിയില്ലെങ്കിലും ചെന്നുപെട്ടത് ഒരു കാറിന്റെ മുന്നിൽ.സഡ്ഡൻ ബ്രേക്ക് ചെയ്ത കാറിൽനിന്നും ഒരു സ്ത്രീയും പുരുഷനും പുറത്തിറങ്ങി.
എവിടെ നോക്കിയാടാ നീയൊക്കെ... എന്താ ചാവാൻ ഇറങ്ങിയതാണോ?
അല്പം ചരിഞ്ഞ ബൈക്ക് ഉയർത്തി സൈഡിലേക്ക് ഒതുക്കുമ്പോൾ മുന്നിൽ വന്നുനിന്ന രൂപം കണ്ട് അവൻ ഞെട്ടി. ഗോവിന്ദ് ഒപ്പം ഗായത്രിയും.....
നിനക്കെന്താ കാണില്ലേ?എവിടെ നോക്കിയാ ഓടിക്കുന്നെ?അതേ കലിപ്പിലാണ് ഗോവിന്ദ്..
ഏട്ടാ പോട്ടെ.ഇവനല്ലേ.മനപ്പൂർവം അല്ലല്ലോ.വിട്ടേക്ക്..
മ്മ്,വെറുതെ തലയിൽ കേറ്റി വച്ചേക്കുവാ.അതിന്റെയാ ഈ നെഗളിപ്പ്.
ശംഭു,ഒന്നുല്ല.നീ ചെല്ല്.ഞാൻ നോക്കിക്കോളാം.കൂടുതൽ രംഗം വഷളാക്കാതെ ഗായത്രി
💬 Comments
View all comments