0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 7 [Alby]

Author : alby Read All Parts 507

അറിഞ്ഞതിനു കൂട്ട് നിക്കുവൊ?

"അങ്ങനൊന്നും ഇല്ലല്ലേ"ഒന്ന് പൊട്ടിച്ചിട്ടാണ് സാവിത്രി വീണ്ടും തുടങ്ങിയത്."പിന്നെന്തിനാ നീയിന്നലെ ഒന്ന് പരുങ്ങിയെ, അവനോട് സംസാരിക്കുമ്പോൾ നിന്റെ മുഖത്തെ ഞെട്ടൽ ഞാൻ കണ്ടതാ. അത്‌ കഴിഞ്ഞപ്പോ അവനെ കാണാനൊരു പോക്കും. എടീ നീ ഒന്ന് മനസ്സിലാക്കണം. ഇത്രനാളും ഇങ്ങനെ ഒന്ന് അവൻ ചെയ്തിട്ടില്ല.ധൈര്യപ്പെട്ടിട്ടില്ല.പെട്ടെന്ന് ഒരു ദിവസം അവൻ ഇവിടെ കള്ള് കേറ്റും എന്ന് വിശ്വസിക്കാൻ ഞാൻ അത്ര മണ്ടിയൊന്നും അല്ല.അതിന് നിന്റെ ഒത്താശയുണ്ടെന്ന് നല്ല ഉറപ്പാ എനിക്ക്."

അമ്മ എന്നെ വെറുതെ തെറ്റിദ്ധരിച്ചു ഓരോന്ന് പറയുന്നതാ.

ഒരു തെറ്റിദ്ധാറാണയും ഇല്ല മോളെ. എല്ലാം ശരിയായിട്ടുള്ള ധാരണയാ. ഉറപ്പില്ലാത്ത ഒരു കാര്യം ഞാൻ ചോദിക്കില്ല.ആ കുപ്പി കൊണ്ടുവന്നത് നീയാ.അല്ലാതെ വർക്കിച്ചേട്ടന്റെ കയ്യിന്ന് അവൻ വാങ്ങിയതല്ല എന്താ ശരിയല്ലെ.

അത്‌ അമ്മേ ഞാൻ.....

ഉരുളണ്ട,ഇനി ഇതുപോലെ ഉണ്ടായാൽ.......പറയണ്ടല്ലോ.പിന്നെ എനിക്ക് എങ്ങനെ മനസ്സിലായി എന്ന് കരുതുന്നുണ്ടാവും.കൈവെള്ളയിലെന്നപോലെ അവന്റെ ചലനങ്ങൾ എനിക്ക് മനഃപാഠമാണ്.അവന്റെ കണ്ണുകൾ അതൊരിക്കലും കള്ളം പറയില്ല,ഓരോന്ന് ചോദിക്കുമ്പോഴും അവന്റെ കണ്ണുകൾ നിന്നിൽ ഉടക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ മോളിന്നലെ കടവിൽനിന്ന് പോരുമ്പോ എന്തേലും മറന്നിട്ടിരുന്നോ.ഓർത്തുനോക്കിയെ.

ഒന്ന് ഞെട്ടി അവൾ.കണ്ണുകൾ കണങ്കാലിൽ ചെന്നുനിന്നു. "കൊലുസ് കാണുന്നില്ല അല്ലെ മോളെ നിന്റെ കണ്ണുകൾ പറഞ്ഞു സത്യം.ഇതല്ലേ നീ നോക്കിയത്"

സാവിത്രി ഒരു സ്വർണ്ണക്കൊലുസ്സ് അവളെ നീട്ടിക്കാണിച്ചു."നീ ഇവിടെ കുളത്തിൽ കുളിക്കാറില്ല.പിന്നെ അവിടെ പോവേണ്ട കാര്യോം ഇല്ല. സാധ്യത ഒന്നേയുള്ളു.അവനെ സൽക്കരിച്ചത് നീയാണ്.ഞാൻ വർക്കിയെ കണ്ടിരുന്നു.നിന്നോട് ചോദിക്കാൻ ഒരു അവസരം ഒത്തത് ഇപ്പൊഴാന്ന് മാത്രം."

അമ്മ,ഇനിയിങ്ങനെ ഒന്നും.....

ഉണ്ടാവരുത്.ഉണ്ടായാൽ ഇങ്ങനെ ആവില്ല എന്റെ പ്രതികരണം.ഇനി ഇതോർത്തു മനസ്സ് പുണ്ണാക്കണ്ട. ചെന്ന് എന്തേലും ചെയ്യാനുണ്ടെൽ ചെയ്യ്.ഞാനിറങ്ങുന്നു. ###########

കാറിൽ ചെറിയ ശബ്ദത്തിൽ ഉയരുന്ന ഗാനത്തിൽ ലയിച്ചു മുന്നോട്ട് പോകുകയാണ് അവർ. "ടീച്ചറെ രാവിലെ പറഞ്ഞത് ഇത്തിരി കടന്നുപോയി"

ആണോ എങ്കിൽ ഞാൻ സഹിച്ചു. നേരെ നോക്കി ഓടിക്ക് ചെക്കാ.

ഇന്ന് ചൂടിലാണല്ലോ,എന്തുപറ്റി.

എനിക്ക് എന്തായാലും നിനക്കെന്നാ. അവളുണ്ടല്ലോ.എന്നെക്കൊണ്ട് ഒന്നും പറയിക്കരുത്.

അപ്പൊ ഞാനായോ തെറ്റുകാരൻ, ചുമ്മാതെ ഓരോ വാക്ക് കൊടുത്തിട്ട് പഴി എനിക്കും.അതല്ലെ ഈ പ്രശ്നം മൊത്തം ഉണ്ടാക്കിയെ.

എന്നുകരുതി വിളിച്ചപ്പോഴേക്ക് കൂടെ പോയേക്കുന്നു,നാണംകെട്ടവൻ.എന്നിട്ട്

💬 Comments

View all comments