0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 8 [Alby]

Author : alby Read All Parts 483

പക്ഷെ,ഒരമ്മയുടെ പക്ഷത്തുനിന്ന് ചിന്തിക്കുമ്പോൾ എത്ര കൊള്ളരുതാത്തവൻ ആയാലും ഒരിറ്റ് സ്നേഹം ഉള്ളിന്റെയുള്ളിൽ ഉണ്ടാവും.പ്രകൃതിനിയമം അങ്ങനാ. ശരിയാ,നിനക്ക് അവനെ അംഗീകരിക്കാൻ ആവില്ല.പക്ഷെ ഒന്നുണ്ട്, പണ്ടത്തേതിലും അവൻ മാറിയിട്ടുണ്ട്.

എന്നാലും ടീച്ചറെ ഞാൻ,നിങ്ങൾ രണ്ടാളെ ഓർത്തു മാത്രാ ഞാൻ ഇപ്പോളും ഇവിടെ.പലപ്പോഴും തോന്നിട്ടുണ്ട് എങ്ങോട്ടെങ്കിലും പോയാലോന്ന്.പക്ഷെ കൂടെ ചേർത്ത് പിടിക്കുമ്പോൾ,ശാസിക്കുമ്പോൾ എന്നോട് കാട്ടുന്ന സ്നേഹത്തിനു മുന്നിൽ ഞാൻ കീഴ്പ്പെട്ടുപോകുന്നു.

നീയൊറ്റക്ക് പോവാൻ ആരാ പറഞ്ഞെ.വീണ വരും കൂടെ.അവൾ തിരിച്ചു പോരുമെന്ന് മാത്രം.എന്തോ രണ്ടിനും എന്തോ കാര്യമായി പറ്റീട്ടുണ്ട്.രണ്ടാൾക്കും തമ്മിൽ കാണുമ്പോൾ ഒരു വിമ്മിഷ്ടം പോലെ മുഖത്തെ സന്തോഷമില്ലായ്‌മ ഞാൻ ശ്രദ്ധിക്കുന്നുണ്ട്.വരട്ടെ തരംപോലെ ചോദിക്കണം.ഇടക്കുണ്ടായിരുന്ന സ്വരചേർച്ചയൊക്കെ തീർന്നതാ. പക്ഷെ ഇപ്പോൾ എന്നതാന്നാ.ഒരു പിടിയും തരാത്ത സാധനങ്ങൾ.

അന്നെന്നാരുന്നു ടീച്ചറെ പ്രശ്നം.

ആവോ,അറിയില്ല.അവരോട്ട് വിട്ടു പറഞ്ഞുമില്ല.നിനക്ക് അറിയാവുന്നത് അല്ലെ മാഷ് ഡൽഹിക്ക് പോയതൊക്കെ.പക്ഷെ അന്നവർ കെട്ടിപ്പെറുക്കി നിൽക്കുവാരുന്നു പോരാൻ. പഠിച്ച തൊഴിൽ ചെയ്യണം. പതിയെമതി ബിസിനസ്സ് ഒക്കെ,എന്നു പറഞ്ഞവരാ.പോയി ആറാം മാസം തിരിച്ചെത്തി.പിന്നീട് എല്ലാറ്റിനും സാക്ഷിയായി നീയും ഉണ്ടായിരുന്നു.

അറിയാം,എന്തായിരിക്കും അവർക്കിടയിൽ ഇത്രയും അകൽച്ച ടീച്ചർക്ക് ചോദിക്കാരുന്നില്ലേ.

ചോദിക്കുമ്പോൾ വീണ എന്തേലും പറഞ്ഞൊഴിയും. അവനാണേൽ ചാടിക്കടിക്കും.ഇപ്പൊ ഗായത്രിയെ വിളിപ്പിച്ചത് ഇതിന്റെ നെല്ലും പതിരും തിരിക്കാനാ.ഞാൻ ചോദിക്കുമ്പോൾ അല്ലെ.അവളാകുമ്പോൾ തരത്തിന് ചോദിച്ചോളും.

അല്ല കുഞ്ഞേച്ചിയുടെ എങ്ങനാ ഇനി കല്യാണം ഒന്നും നോക്കണ്ടേ ടീച്ചറെ.

അതിന് അവൾക്കൂടെ തോന്നണ്ടേ. സ്ത്രീകളെ മൊത്തത്തിൽ ഉയർത്തിക്കളയാം എന്ന് പ്രതിജ്ഞ എടുത്തിരിക്കുവല്ലേ എന്റെ പുന്നാര മോള്.

ഇപ്പോഴുള്ളവർക്ക് ഇതൊക്കെ ഒരു ഷോ ഓഫ്‌ ആണ് ടീച്ചറെ.ഇന്നാളും കണ്ടു ചേച്ചീനെ ഏതോ ഒരു ചാനലിൽ. ഏതോ ഒരു ഹതഭാഗ്യനെ തേച്ചൊട്ടിച്ചു.സെൻസേഷണൽ ആകാത്ത ഏതെലും കാര്യത്തിൽ ഈ ന്യൂജൻ ഫെമിനിച്ചികൾ എന്തെങ്കിലും ചെയ്തുകണ്ടിട്ടുണ്ടോ. അപ്പോൾ തുടങ്ങും ചാനൽ ചർച്ച, സ്ത്രീ സമത്വം.... ചുളുവിൽ ഒന്ന് നാലാള് അറിയണം അതിന്റെയാ. നല്ല ഫെമിനിസ്റ്റുകളെ പറയിക്കാൻ.

ഡാ ഡാ,....ഇതവള് കേൾക്കണ്ട.

കേൾക്കെ പറയുന്നില്ലെ,വയ്യ കാത് പൊട്ടുന്ന ചീത്ത കേൾക്കാൻ.

അപ്പോ അറിയാം നിനക്ക്.

പിന്നല്ലാതെ,എന്തൊക്കെയായാലും തണുക്കുമ്പോൾ വന്ന്‌ എനിക്ക് ട്രീറ്റ്‌ തരാറുണ്ട്.

അവളോ ആ കഞ്ചുസൊ...

അതെ ടീച്ചറെ, ഇടക്ക് ബിയർ ഒക്കെ വാങ്ങിത്തരും പിന്നെ നോണും.

💬 Comments

View all comments