Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 9 [Alby]
പരീക്ഷിച്ചു. അവിടെ താമസ്സിച്ചായിരുന്നു എല്ലാം. അതൊക്കെ കഴിഞ്ഞും കാത്തു.ഫലം കാണാതെ വന്നപ്പോൾ,തൃശൂര് ഒരു ബാലഭവനുണ്ട് അച്ചന്മാരുടെ കീഴിൽ. അന്നിരുന്ന അച്ചനെ മാഷിന് അടുത്ത പരിചയം ഉണ്ടായിരുന്നു. ചില സഹായങ്ങളും കൊടുക്കാറുണ്ട്. അവിടെ ഒരു പൊടിക്കുഞ്ഞിനെ കിട്ടി എന്നറിയുന്നത് ആ സമയത്താണ്. അച്ഛനെ കണ്ടു കാര്യം പറഞ്ഞു.ഒരു കുഞ്ഞെങ്കിലും നന്നായി വളരട്ടെ എന്ന് ചിന്തിച്ചു കാണും.അങ്ങനെ അവനെ ഞങ്ങൾക്ക് കിട്ടി. ബന്ധുക്കളെ അട്ടപ്പാടിയിലെ ചികിത്സ ഫലിച്ചു,എന്ന് വിശ്വസിപ്പിച്ചു.
അല്ല എന്നാലും ഒരു സംശയം.
മനസ്സിലായി.ആ സമയം ഞങ്ങൾ പാലക്കാട് ആയിരുന്നു.നാട്ടുചികിത്സ കഴിഞ്ഞ് അവിടെ കൂടി.ബന്ധുക്കളെ നേരിടാനുള്ള ബുദ്ധിമുട്ട്.പ്രസവം പാലക്കാട് വച്ചായിരുന്നു എന്നാ അറിയിച്ചത്.എന്തോ സമയം നല്ലതായിരുന്നു.പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചു.
അപ്പൊ ചേച്ചി......
അവൾ...... ചെയ്ത ചികിത്സയും നടത്തിയ പ്രാർത്ഥനയും ഫലിച്ചത് അതിനും മൂന്ന് വർഷം കഴിഞ്ഞാണ്. എന്റെ ഗായത്രി.പക്ഷെ ഒരു വകതിരിവും കാട്ടിയിട്ടില്ല,ഒരു കുറവും വരുത്തിയില്ല അവന്.രണ്ടാളെയും ഒരുപോലെ കണ്ടു.ഒന്നിച്ചു വളർന്നു. പക്ഷെ വളർന്നപ്പോൾ അവനിലെ അസുരഗുണവും പുറത്തുവന്നു. അത് മനസ്സിലാക്കാൻ ഞാൻ എന്ന അമ്മ വൈകി.മനസ്സിലായപ്പോൾ അതും വൈകിപ്പോയിരുന്നു.......
(തുടരും) ആൽബി.
💬 Comments
View all comments