Chapter Title : ഷംല [കുട്ടൂസ്]
പാർക്ക് ചെയ്തു, അകത്തേക്ക് നടക്കുന്നതിനിടെ ഖാലിദ് ഓർത്തു.....ഇന്നെങ്കിലും ആ പുതിയ പ്രൊജക്റ്റ് ആവും എന്ന് കരുതി.....പക്ഷെ.....നടന്നില്ല...... ഇനി നാളെ വീണ്ടും അർബാബിന്റെ വായിലെ കേൾക്കണം....... ദുബായിലെ അത്യാവശ്യം നല്ല രീതിയിൽ പോകുന്ന ഒരു കൺസ്ട്രക്ഷൻ കമ്പനിയുടെ പാർട്ണർ ആണ് ഖാലിദ്....ആരും തോറ്റു പോകുന്ന പേഴ്സണാലിറ്റി.......സൗമ്യമായ പെരുമാറ്റം...... ഓരോന്ന് ചിന്തിച്ചു മൂന്നാം നിലയിലുള്ള തന്റെ ഫ്ലാറ്റിൽ എത്തി, ഷംല വന്നു വാതിൽ തുറന്നു അവൻ അകത്തു കയറി........
സോഫയിലേക്കിരുന്ന ഖാലിദിന് വെള്ളം എടുത്തു കൊടുത്തിട്ടു അവന്റെ പിറകിൽ അവന്റെ കഴുത്തിലൂടെ കയ്യിട്ടു ഷംല അവന്റെ കവിളിൽ ഒരു മുത്തം നൽകി..... പക്ഷെ, എപ്പോലത്തെയും പോലെ, അവളുടെ പ്രതീക്ഷക്കു വിപരീതമായി, കവിൾ തുടച്ചിട്ട് ഖാലിദ് പറഞ്ഞു......മുഴുവൻ പൊടിയാടീ, വിയർപ്പും...ഞാൻ ഒന്ന് കുളിച്ചിട്ടു വരട്ടെ.......നീ ഫുഡ് എടുത്തു വെക്ക്.....
നീരസത്തോടെ കിച്ചണിലേക്കു നടന്ന, ഷംല ചപ്പാത്തിയും കറിയും ചൂടാക്കാനായ് വെച്ചു.....ഒരു ദീർഘ നിശ്വാസത്തോടെ അവൾ ഓർത്തു........ഇക്കയുടെ കൂടെ ഈ ദുബായിലേക്ക് വന്നപ്പോ എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു....... ഒരു പൂമ്പാറ്റയെ പോലെ, ഇക്കയുടെ കയ്യും പിടിച്ചു ഈ മഹാ നഗരത്തിലൂടെ പറന്നു നടക്കാൻ ഉള്ള ആഗ്രഹം, മൂടിക്കെട്ടലുകളുടെയും, ഒളിച്ചു വെപ്പിന്റെയും ജാടകളും, വേലിക്കെട്ടുകളും പൊളിച്ചു, തന്റെ പുരുഷന്റെ കയ്യിൽ തൂങ്ങി, പറന്നു നടക്കാൻ ഉള്ള കൊതി.......പക്ഷെ സംഭവിച്ചതോ? പർദയും ഹിജാബും ഇടാതെ പുറത്തിറങ്ങാൻ സമ്മതിക്കാത്ത തന്റെ ഭർത്താവ്, ഇക്കയുടെ കയ്യിൽ പിടിച്ചു പറക്കാൻ കൊതിച്ച തന്നെ പുറത്തിറങ്ങുമ്പോൾ പോലും ഒരു സേഫ് അകലത്തിൽ നിർത്തുന്ന ഖാലിദ്.......ഷോപ്പിംഗ് മാളുകളിൽ നടക്കുമ്പോ തന്റെ അരയിൽ പിടിച്ചു തന്നെ ചേർത്ത് നടത്തും എന്ന് കരുതിയ തന്റെ ഭർത്താവ്,
💬 Comments
View all comments