0%

Chapter Title : ഷംല [കുട്ടൂസ്]

Author : kuttoos Read All Parts 980

ദേഷ്യത്തോടെ നോക്കിയിട്ടു ബെഡിലേക്കു കിടന്ന ഖാലിദ് പുതപ്പെടുത്തു തന്നെ മൂടി....... ഒരു തരം മരവിപ്പോടെ അവനോടു പ്രതികരിക്കാനാവാതെ, മുഖം പൊത്തി ബെഡിൽ ഇരുന്നു ഷംല. അവൾ ഓർത്തു.......അഞ്ചു വർഷം,,, അഞ്ചു വർഷം ഈ മനുഷ്യന്റെ കൂടെ അയാളുടെ ആഗ്രഹങ്ങൾ മാത്രം നോക്കി നടന്നിട്ടും, ഇടക്കെങ്കിലും, ഒരിക്കലെങ്കിലും, തന്റെ ആഗ്രഹങ്ങളെക്കുറിച്ചു ചിന്തിച്ചിട്ടുണ്ടോ........തന്റെ ജോലി പോലും വേണ്ടെന്നു വെപ്പിച്ചു, തന്നെ ഒരു കൂട്ടിലെ കിളിയെ പോലെ, ഇവിടെ...... ആഗ്രഹങ്ങളും ചിന്തകളും കാട് കയറുന്നു എന്ന് മനസിലാക്കിയ ഷംല മോളെ മാറോടടക്കി കിടന്നു എപ്പോഴോ ഉറങ്ങി..... രാവിലെ മോളെ സ്കൂളിൽ വിട്ട്, ഖാലിദിന്റെ ബ്രേക്ഫാസ്റ് എടുത്തു വെച്ച ഷംലയെ ഖാലിദ് വിളിച്ചു.......

ഐ നീഡ് ട്ടോ ടോക്ക് യു.. മ്മ്...അവൾ മൂളി. സീ, ഷംല, ഐ ഡോണ്ട് ഹാവ് ടൈം ടു സ്പെൻഡ് സച് സീൻസ് വി ഹാഡ് യെസ്റ്റർഡേ.....വി ഏറെ ഇൻ എ ഡീസെന്റ് സൊസൈറ്റി, ദിസ് ടൈപ്പ് ഓഫ് സ്റ്റുപിഡ് കൾച്ചർ വിൽ സ്പോയില് ഔർ ഗുഡ് ലൈഫ്...സൊ പ്ളീസ്, പ്ളീസ്.... നിനക്കിവിടെ ഒരു കുറവും ഇല്ല, സൊ ഇനി ഇങ്ങനത്തെ കാര്യങ്ങൾ ഒന്നും ആവർത്തിക്കരുത്....നിന്റെ എല്ലാ ആവശ്യങ്ങളും ഒരു കുറവും വരാതെ ഞാൻ നോക്കുന്നില്ലെ....സൊ പ്ളീസ്, എന്റെയും മോളുടെയും കാര്യങ്ങൾ നോക്ക്കി ജീവിക്കുക.....ഹോപ്പ് യു ഹാവ് അണ്ടർ സ്റ്റുഡ് വാട്ട് ഐ സപ്പോസ് ടു സെ......

മ്മ്.....വെറുതെ മൂളിയ ഷംല, മനസ്സിൽ ഓർത്തു......അതെ നിങ്ങളുടെ കാര്യങ്ങൾ മാത്രം നോക്കാനായി, അതിനു വേണ്ടി മാത്രം ഞാൻ,,,,,എന്റെ വികാരങ്ങൾക്കും, ചിന്തകൾക്കും നിങ്ങള്ക്ക് താല്പര്യം ഇല്ല.....എല്ലാം നിങ്ങളുടെ ഇഷ്ടം...അതു മാത്രം.....അത് മാത്രം......

💬 Comments

View all comments