Chapter Title : ശരണ്യ... എന്റെ റാണി [Lovegod]
എന്റെ മനസ്സ് ഇത് അംഗീകരിക്കുന്നില്ല. ഇന്ന് സംഭവിച്ചതിൽ എന്തോ പൊരുത്തക്കേടുകൾ ഉണ്ട്. ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ, ഞാൻ കുറച്ച് മാസങ്ങൾ ക്രിമിനൽ സൈക്കോളജി പഠിച്ചിട്ടുണ്ട്. ആ അറിവുകൾ വെച്ച് ഞാൻ ഈ സംഭവത്തെ വിശകലനം ചെയ്യുകയായിരുന്നു."
അനിത അവന്റെ മുഖത്തേക്ക് നോക്കി. അതുൽ ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവൾക്ക് അറിയാമായിരുന്നു. അതിന്റെ ഗൗരവം അവൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.
അനിത: "എന്ത് പൊരുത്തക്കേടാണ് അതുലേ?"
അതുൽ: "നിങ്ങൾ ഓർക്കുന്നില്ലേ? റോഹൻ ക്യാമറ ഫൂട്ടേജ് കണ്ടെത്തിയപ്പോൾ അമൽ ഒരു നിമിഷം പോലും ആലോചിക്കാതെയാണ് അവന്റെ ഫോൺ എടുത്ത് കൊടുത്തത്. അവൻ രണ്ടാമതൊന്ന് ആലോചിച്ചില്ല!"
അനിത: "അതെ, അവൻ ഞെട്ടിപ്പോയതുകൊണ്ടായിരിക്കും."
അതുൽ: "അല്ല അനിതാ. ഏതൊരാളും, അവന്റെ ഫോണിലാണ് ഈ ഫൂട്ടേജ് ഉള്ളതെങ്കിൽ, ഒരു നിമിഷത്തേക്ക് അവൻ പരിഭ്രാന്തനാവില്ലേ? ഇല്ലെങ്കിൽ പേടിച്ച് മൊബൈൽ ഒളിപ്പിക്കാൻ ശ്രമിക്കില്ലേ? കുറഞ്ഞത്, ഒരു കുറ്റവാളിയാണെങ്കിൽ അവൻ വിയർക്കും, അല്ലെങ്കിൽ താൻ നിരപരാധിയാണ് എന്ന് വാദിക്കാൻ വേണ്ടിയെങ്കിലും ഒരു നാടകമെങ്കിലും കളിക്കും."
അനിത: "അമൽ അന്ന് പറഞ്ഞത് സത്യമല്ലേ അതുലേ? എനിക്കറിയില്ലായിരുന്നു, ഞാനല്ല ഇത് ചെയ്തത് എന്ന് അവൻ പറഞ്ഞില്ലേ?"
അതുൽ: "അവന്റെ വാക്കുകൾ ശ്രദ്ധിക്കൂ. അവന്റെ വാക്കുകൾ സത്യസന്ധമായ ഒരു ഞെട്ടലായിരുന്നു. അവൻ മൊബൈൽ യാതൊരു മടിയുമില്ലാതെ നൽകി. അതിൽ ഫൂട്ടേജ് കണ്ടപ്പോൾ മാത്രമാണ് അവൻ ഞെട്ടിയത്. അതായത്, ആ ഫൂട്ടേജ് അവന്റെ ഫോണിൽ ഉണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല!"
അതുലിന്റെ ചോദ്യം അനിതയുടെ മനസ്സിലും ഒരു വൈദ്യുതി പ്രവാഹം പോലെ കടന്നുപോയി. അത് ശരിയാണ്! തിരക്കിനിടയിൽ ആരും അത് ശ്രദ്ധിച്ചില്ല. എല്ലാവർക്കും അമൽ കുറ്റക്കാരനാവണം എന്ന രീതിയിലായിരുന്നു പെരുമാറ്റം.
അനിത: "അയ്യോ! അതുൽ... നമ്മളാരും അങ്ങോട്ട് ചിന്തിച്ചില്ലല്ലോ. ആ തിരക്കിനിടയിൽ, ആ നാണക്കേടിനിടയിൽ... ഞാനും അവനെ വെറുതെ സംശയിച്ചു. പക്ഷെ അവനെന്തായാലും ക്യാമറ വെച്ച വ്യക്തിയല്ല എന്ന് നിങ്ങൾക്ക് ഉറപ്പാണോ?"
അതുൽ: "അമൽ കുറ്റവാളിയാണെങ്കിൽ, അവന്റെ ഫോണിൽ അത് കണ്ടെത്തിയ ശേഷം അവന്റെ പ്രതികരണം മറ്റൊന്നാകുമായിരുന്നു. അവൻ ഒരു ടെൻഷനും കാണിച്ചില്ല, അവൻ സാധാരണക്കാരനെപ്പോലെ ആയിരുന്നു. ഇത് സൂചിപ്പിക്കുന്നത് അവനെ ആരോ കുടുക്കാൻ ശ്രമിച്ചു
💬 Comments
View all comments