Chapter Title : ശരണ്യ... എന്റെ റാണി [Lovegod]
തുടർന്ന് ഒരു ചെറിയ ചടങ്ങ് തുടങ്ങി.
വിശ്വനാഥ ശർമ്മയുടെ പ്രത്യേകത, അദ്ദേഹത്തിന് കാര്യങ്ങൾ അറിയാൻ ഒരു കണിവിദ്യ അറിയാമായിരുന്നു. കണ്യാവ് (ചെറിയ ചാത്തൻ) എന്നറിയപ്പെടുന്ന ഒരു ശക്തിയെ ഉപയോഗിച്ച് അദ്ദേഹം കാര്യങ്ങൾ അറിയാറുണ്ടായിരുന്നു.
അദ്ദേഹം കണ്ണടച്ച്, ധ്യാനത്തിൽ പ്രവേശിച്ചു. വാസുദേവനും മാലതിയും നിശബ്ദരായി അദ്ദേഹത്തിന്റെ വാക്കുകൾക്കായി കാത്തിരുന്നു. സമയം മുന്നോട്ട് പോയി. ആദ്യത്തെ 10 മിനിറ്റ് നിശബ്ദത മാത്രം. പുറത്ത് കാറ്റാടി മരങ്ങളുടെ ഇലകൾ അനങ്ങുന്ന ശബ്ദം മാത്രം കേട്ടു.
ഏകദേശം 40 മിനിറ്റിന് ശേഷം വിശ്വനാഥ ശർമ്മ കണ്ണുകൾ തുറന്നു. അദ്ദേഹം ഒരു വെറ്റിലയെടുത്ത്, മോതിരവിരൽ കൊണ്ട് അഞ്ജലി എടുത്ത്,അതിനെ വെറ്റിലയിൽ വട്ടത്തിൽ ഒരു ബിന്ദു സൃഷ്ടിച്ച വെറ്റിലയിലേക്ക് സൂക്ഷിച്ചു നോക്കി.
അദ്ദേഹം ഒരു ദൃശ്യം കാണുകയായിരുന്നു. അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു. ആ നിമിഷം തന്നെ അദ്ദേഹത്തിന്റെ മനസ്സ് ശാന്തവുമായി. അദ്ദേഹം കണ്ട കാഴ്ച അദ്ദേഹത്തെ അമ്പരപ്പിച്ചു.
വീണ്ടും അദ്ദേഹം ആഴത്തിലുള്ള ധ്യാനത്തിലേക്ക് പോയി. പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തിയ ശേഷം, അതിനുള്ള പരിഹാരം തേടാനായി അദ്ദേഹം 20 മിനിറ്റ് കൂടി ധ്യാനിച്ചു.
സമയം നീങ്ങി. വിശ്വനാഥ ശർമ്മ ധ്യാനത്തിൽ നിന്ന് ഉണർന്നു. അദ്ദേഹം പതിയെ സംസാരിക്കാൻ തുടങ്ങി. അദ്ദേഹത്തിന്റെ ശബ്ദത്തിന് ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു.
വിശ്വനാഥ ശർമ്മ: "വാസുദേവാ, മാലതി. നിങ്ങൾ ജീവിതത്തിൽ രണ്ട് വലിയ തെറ്റുകൾ ചെയ്തിരിക്കുന്നു. ഒന്ന്, നിങ്ങളുടെ മകളുടെ കല്യാണം ക്ഷേത്രോത്സവത്തിന്റെ തിരക്കിട്ട സമയത്ത് തന്നെ നിശ്ചയിച്ചു. ഈ സമയം മംഗളകരമാണ്, പക്ഷെ തിരുമാന്ധാംകുന്നിലമ്മയുടെ ശ്രദ്ധ ഇവിടെയുണ്ടാകും."
"രണ്ടാമത്തെയും ഏറ്റവും വലിയ തെറ്റ്, നിങ്ങളുടെ സ്വന്തം മകനെ യാതൊരു ചിന്തയുമില്ലാതെ, രണ്ടാമതൊന്ന്
💬 Comments
View all comments