Chapter Title : ശരണ്യ... എന്റെ റാണി [Lovegod]
ആയിരുന്നില്ല. ആ വീഡിയോ വ്യാജമായിരുന്നു എന്ന് ഞങ്ങൾ അറിഞ്ഞു. അതുൽ വിളിച്ചു പറഞ്ഞിരുന്നു. നിന്നെ കുടുക്കിയത് ഹർഷൻ നാഥാണ്. എം.എൽ.എയുടെ മകൻ... നീ മിണ്ടാതിരുന്നത് എന്തിനാണെന്നും എനിക്കറിയാം. ഹർഷന് നീ കൊടുത്ത ശിക്ഷയുടെ അതേ വേദന നീയും അനുഭവിച്ചു... വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടത്."
വാസുദേവൻ കരഞ്ഞുകൊണ്ട് അമലിന്റെ കൈയ്കളിൽ പിടിച്ചു. "മോനേ, നിന്റെ നല്ല മനസ്സ്... ഞങ്ങൾക്ക് നിന്നോട് ഒരുപാട് കടപ്പാടുണ്ട്. നീ ആരെയും അറിയിക്കാതെ അനുഭവിച്ച വേദന... ഞാനാണ് നിന്റെ അച്ഛൻ. നിന്നെ വിശ്വസിക്കേണ്ടത് ഞാനായിരുന്നു. എന്നോട് ക്ഷമിക്കണം മോനേ."
അമലിന്റെ കണ്ണുകൾ നിറഞ്ഞു. അവൻ പതിയെ അച്ഛന്റെ കൈയ്കൾ വിടുവിച്ച് എഴുന്നേറ്റു. "അച്ഛാ... നിങ്ങളിപ്പോൾ എന്നെ വിശ്വസിച്ചത്, എന്റെ നിരപരാധിത്വം തെളിഞ്ഞതുകൊണ്ടാണ്. എനിക്ക് ഒരു വാക്ക് പോലും ചോദിക്കാൻ നിങ്ങൾക്ക് കഴിഞ്ഞില്ല. നിങ്ങൾ എന്നെ ഒരു തെറ്റുകാരനെപ്പോലെ തല്ലി വീട്ടിൽ നിന്ന് പുറത്താക്കി. ആ വേദന..." അമലിന് തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ല.
ശരണ്യ അമലിന്റെ അടുത്തേക്ക് വന്നു. അവൾ അവന്റെ കൈയ്കളിൽ തലോടി. "അമൽ, കഴിഞ്ഞത് കഴിഞ്ഞു. അച്ഛനും അമ്മയ്ക്കും അവരുടെ തെറ്റ് മനസ്സിലായി. അവർ നിന്നോട് മാപ്പ് ചോദിക്കാൻ വന്നതാണ്. നീ അവരെ വേദനിപ്പിക്കരുത്."
അമൽ ശരണ്യയെ നോക്കി. അവന്റെ കണ്ണുകളിൽ അവളോടുള്ള സ്നേഹവും ബഹുമാനവും നിറഞ്ഞിരുന്നു.
വാസുദേവൻ വീണ്ടും സംസാരിച്ചു: "മോനേ, ഞങ്ങൾക്ക് നിന്നോട് വേറൊരു കാര്യം കൂടി പറയാനുണ്ട്. ഞങ്ങൾ മണത്തറ മനയിൽ പോയിരുന്നു. വിശ്വനാഥ ശർമ്മയെ കണ്ടു. അദ്ദേഹം ഒരു കാര്യം ഞങ്ങൾക്ക് പറഞ്ഞു തന്നു. നീയും ശരണ്യയും... നിങ്ങൾ പതിനൊന്ന് തലമുറ മുൻപ് ജീവിച്ചിരുന്ന ലോകനാഥനും നാണിക്കുട്ടിയുമാണ്.
💬 Comments
View all comments