Chapter Title : ശരറാന്തല്‍ 2 [മന്ദന്‍ രാജ]
പെറുക്കിക്കോണം..ലോഡ്ജ് , ഓട്ടോ സ്റ്റാന്റ് ,അങ്ങനെയുള്ള ഇടങ്ങളിലോക്കെ ഒന്ന് കാര്യം പറഞ്ഞേരെ .. .."
'സാറേ അത് പിന്നെ " സത്യന്‍ സ്റെല്ലയെയും വര്‍ക്കിയും മാറി മാറി നോക്കി , അവസാനം അത്ജോളിയിലെത്തിയപ്പോള്‍ അവന്‍ കണ്ണടച്ചു കാണിച്ചു .അതോടെ സത്യന്‍ ഇറങ്ങിച്ചെന്നു ആ ജീപ്പില്‍ കയറി
വര്‍ക്കി അവരെയും കൊണ്ട് ദേവകിയുടെ മുറ്റത്തേക്ക് കയറ്റി വണ്ടി തിരിച്ചിട്ടു
" ജബ്ബാറേ..അവന്മാരെ ആരെയെങ്കിലും ഇതിലെയെങ്ങാനും കണ്ടോ ?'"
" ഇല്ല സാറേ '
" എന്നാ താന്‍ ഒരു കാര്യം ചെയ്യ് ..സ്കൂളിന്‍റെ അങ്ങോട്ട് പതിയെ നടന്നോ ..പട്രോളിംഗ് ജീപ്പ് കണ്ടാല്‍ അതില്‍ കേറി പൊക്കോ ..ഞാന്‍ രാവിലെ എത്തിയേക്കാം "
ങാ ..ജബ്ബാറെ ..താനവിടെ നിന്നെ ' മുറ്റത്തിന് വെളിയിലെക്കിറങ്ങിയ ജബ്ബാര്‍ തിരിഞ്ഞു നിന്നു
' താനും ആദ്യം ചെന്ന കൂട്ടത്തില്‍ ഇല്ലായിരുന്നോ ? എന്താ സംഭവിച്ചേ ,... കാര്യങ്ങള്‍ ഒന്ന് വ്യക്തമാക്കിക്കെ?'
" അത് സാറേ .. സ്റെഷനിലെക്ക് ആരോ വിളിച്ചു പറഞ്ഞതനുസരിച്ചു സത്യന്‍ സാറും ഞങ്ങളും കൂടി ആ സ്കൂളിന്‍റെ അടുത്തെത്തി ... ഞങ്ങള്‍ അഞ്ചു പേരുണ്ടായിരുന്നു ... ഞാനും ഡ്രൈവറും കൂടി മുന്നില്‍ നിന്നിട്ട് മറ്റെല്ലാരും രണ്ടു വഴിക്കായി സ്കൂള്‍ വളഞ്ഞു ... അപ്പോഴേക്കും അകത്തു നിന്ന് ഭയങ്കര ശബ്ദം കേട്ടു..കരച്ചിലും നിലവിളിയും ... ഒക്കെ ഞങ്ങള്‍ അകത്തേക്ക് കയറിയപ്പോ ഞങ്ങളെ ഉന്തിയിട്ടിട്ട് രണ്ടുമൂന്നുപേരിറങ്ങിയോടി... ആ പെണ്ണ് അവിടെ കുത്തിയിരിക്കുവായിരുന്നു ...അവരെ വലിച്ചു പൊക്കാന്‍ ഒരുത്തന്‍ നോക്കുന്നുണ്ടായിരുന്നു .. ലാസ്റ്റ് ആവനാ പിന്നിലെ ഭിത്തി പൊട്ടിയിരിക്കുന്നതിലെക്കൂടി കാഹ്ടി തോട്ടത്തിലൂടെ ഓടി ...സത്യന്‍ സാറും
💬 Comments
View all comments