0%

Chapter Title : ശരത് രേഖകള്‍ 1 [സ്മിത]

Author : സ്മിത Read All Parts 7.4K

നടക്കൂ,’

അവള്‍ പറഞ്ഞു.

“നിനക്കെന്‍റെ വര്‍ക്കിന്‍റെ നേച്ചര്‍ അറിയില്ലേ?”

ഞാന്‍ ചോദിച്ചു.

“അപ്പോള്‍ എങ്ങനെയാ നാലോ അഞ്ചോ മനിക്കൂറൊക്കെ മോഡല്‍ ആയി നിന്ന് തരുന്നേ?”

അത് ശരിയാണ് എന്ന് അവള്‍ക്കും തോന്നി.

ഒരു മെയില്‍ മോഡലിനെ അന്വേഷിച്ചു കണ്ടെത്താന്‍ ഞങ്ങള്‍ തീരുമാനിച്ചു. പല പേരുകളും ചര്‍ച്ച ചെയ്തെങ്കിലും എന്തെങ്കിലും കാരണത്താല്‍ അതൊന്നും ഞങ്ങള്‍ക്ക് അത്ര നല്ലതായി തോന്നിയില്ല.

“ഐഡിയ!”

അവല്‍ പെട്ടെന്ന് പറഞ്ഞു. അവളുടെ മുഖം സംതൃപ്തിയില്‍ കുതിര്‍ന്നിരുന്നു.

“മോഹന്‍ അങ്കിള്‍! മോഹന്‍ അങ്കിള്‍!  ശരത്ത്!!”

അത് പറഞ്ഞ് അവളെന്നെ പ്രതീക്ഷയോടെ നോക്കി.

ഞാന്‍ ആലോചിച്ചു.

“ഓര്‍മ്മയില്ലേ?”

അവള്‍ ഉത്സാഹത്തോടെ എന്നോട് ചോദിച്ചു.

“അച്ഛന്റെ പഴേ ഒരു ഫ്രണ്ട്... ഹില്‍ പാലസ് മ്യൂസിയത്തിനടുത്താ താമസം..കക്ഷിയെക്കുറിച്ച് ഞാന്‍  പറഞ്ഞിട്ടുണ്ടല്ലോ ശരത്തിനോട്‌ മുമ്പ്,’

ശ്രമിച്ചെങ്കിലും എന്‍റെ ഓര്‍മ്മയിലേക്ക് മോഹന്‍ അങ്കിള്‍ കടന്നുവന്നില്ല. മുമ്പെപ്പോഴെങ്കിലും രേഖ അയാളെക്കുറിച്ച് പറഞ്ഞിട്ടുണ്ടായിരിക്കണം.

ഹില്‍ പാലസ് ഇവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ ദൂരം കാണണം. ഞാന്‍ അനുമാനിച്ചു.

“ഓക്കേ...”

സ്വരത്തില്‍ ഉത്സാഹം വരുത്താന്‍ ശ്രമിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

“അങ്കിള്‍ ഒറ്റയ്ക്കാ,”

രേഖ പറഞ്ഞു.

“റെവന്യൂവിലായിരുന്നു. ഇപ്പം റിട്ടയേര്‍ഡായി. പിള്ളേരെല്ലാം, എന്നുവെച്ചാ ഉള്ള രണ്ടു മക്കള്‍, അവരൊക്കെ സ്റ്റേറ്റ്സില്‍ സെറ്റില്‍ഡായി. ചുമ്മാ ഒറ്റയ്ക്ക് ബോറടിയാന്നൊക്കെ പറഞ്ഞു ലാസ്റ്റ് കണ്ടപ്പം..ലാസ്റ്റെന്ന് വെച്ചാ രണ്ട് ആഴ്ച മുമ്പ്...അതുകൊണ്ട്...”

എന്‍റെ മുഖത്തെ ഉത്സാഹത്തിലേക്ക് ഉറ്റുനോക്കി അവള്‍ ഒന്ന് നിര്‍ത്തി.

“അത്കൊണ്ട്, ഈ കാര്യം പറഞ്ഞാ അങ്കിള്‍ ഹാപ്പിയായി സമ്മതിക്കും. ഐം ഷുവര്‍...”

അവളുടെ സന്തോഷം പങ്കുവെക്കുന്നത് പോലെ ഞാനൊന്ന് പുഞ്ചിരിച്ചു.

“എന്നാലും ചെറിയൊരു പ്രശ്നമുണ്ട്...”

ആലോചിച്ചുകൊണ്ട് അവള്‍ പറഞ്ഞു.

ഞാന്‍

💬 Comments

View all comments