Chapter Title : ശരത് രേഖകള്‍ 3 [സ്മിത]
അവള്‍ വീണ്ടും എന്നെ നോക്കി.
“ഇത് വിട്ടുകള..മൂവ് ഓണ്‍ വിത്ത് യുവര്‍ ലൈഫ്...സത്യം അത് എന്ത് തന്നെയായാലും എന്‍റെ ഏജന്‍സിയിലെ മിടുക്കി പെണ്‍കുട്ടികള്‍ കണ്ടു പിടിച്ചിരിക്കും...പക്ഷെ അത് നിങ്ങള്‍ക്ക് ഒരു തരത്തിലും ഹെല്‍പ്പ്ഫുള്‍ ആകാന്‍ പോകുന്നില്ല...ഇതുകൊണ്ട് ഒരേയൊരു ഗുണം എനിക്കാ...എനിക്കെന്‍റെ സര്‍വ്വീസ് ചാര്‍ജ് കിട്ടും...”
“സാരമില്ല..”
ഞാന്‍ ദയനീയമായിപ്പറഞ്ഞു.
“ശരി...”
ഹെലന്‍ പുഞ്ചിരിച്ചു.
ഞാന്‍ മോഹന്‍ അങ്കിളിനെപ്പറ്റി ഹെലന്‍ ചോദിച്ചതനുസരിച്ച്, വിശദമായി അവളോട് വീണ്ടും പറഞ്ഞു. രേഖയുടെ ഫോട്ടോ കൊടുത്തു. ചാര്‍ജ്ജിന്‍റെ അഡ്വാന്‍സും.
പിന്നെ ഞാന്‍ വീട്ടിലേക്ക് പോന്നു.
വീട്ടിലെത്തിയപ്പോള്‍ രേഖ ടി വി കാണുകയാണ്. ഞാന്‍ അടുത്ത് എത്തിയതും അവള്‍ എഴുന്നേറ്റ് എന്നെ ചുംബിച്ചു. എന്നില്‍ വലിയ ഉത്സാഹമൊന്നും കാണാഞ്ഞതിനാല്‍ എന്തോ കുഴപ്പമുണ്ട് എന്ന് അവള്‍ അനുമാനിച്ചതായി എനിക്ക് തോന്നി.
“എന്നാ പറ്റി? ഓഫീസില്‍ എന്തേലും പ്രോബ്ലം?”
“ആഹ്..”
ഞാന്‍ ഉദാസീനനായി പറഞ്ഞു.
“ഓഫീസില്‍ ഇച്ചിരെ കുഴപ്പമുണ്ട്,”
“അയ്യോ, എന്നതാ?”
അവളില്‍ ജിജ്ഞാസയുണര്‍ന്നു.
“ഡീലെന്തേലും മിസ്സായോ?”
“അതിലും വലുത്,”
സോക്സ് ഊരിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“മിസ്സായി, ഭാര്യയിലുള്ള വിശ്വാസം...”
ഞാന്‍ എന്നിട്ട് സോഫയുടെ അരികില്‍ ഇരുന്നു. രേഖയെന്നെ മിഴിച്ചുനോക്കി. അവളുടെ മുഖത്ത് നേരിയ ഭയം കടന്നുവന്നോ എന്ന് ഞാന്‍ സംശയിച്ചു.
“ഇപ്പഴെന്നാ പുതിയ പ്രശ്നം?”
അസഹീനമായ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“നടന്നത് മുഴുവനും പറയാന്‍ ഞാനന്ന് നിന്നോട് പറഞ്ഞതല്ലേ രേഖേ?”
ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
“എന്നിട്ട് നീ പറയാതിരുന്നത്?”
“നടന്നത് മൊത്തം ഞാന്‍ പറഞ്ഞു കഴിഞ്ഞു,”
അവളുടെസ്വരവും ക്രുദ്ധമായി.
“അല്ലെന്ന് ഉള്ളേന് തെളിവുണ്ട് എന്‍റെ കയ്യി..”
ആളിലേക്ക് മുഖമടുപ്പിച്ച് ഞാന്‍ പറഞ്ഞു.
“ആ തെളിവ് അനുസരിച്ച് നീയെല്ലാ ലിമിറ്റും ബ്രേക്ക് ചെയ്തു..”
“എന്നാ തെളിവ്?”
അവള്‍ ശബ്ദമുയര്‍ത്തി.
“ശരത്ത് വെറുതെ ഇല്ലാത്തത് പറയരുത് കേട്ടോ,”
“രേഖേ, നിന്‍റെയീ നട്ടാക്കുരുക്കാത്ത നൊണ കേട്ടിട്ട് എനിക്ക് ചര്‍ദ്ധി ക്കാന്‍ വരുന്നുണ്ട് കേട്ടോ...”
“എന്ത് ബേസിലാ
💬 Comments
View all comments