Chapter Title : ശരത് രേഖകള്‍ 3 [സ്മിത]
“ഡീലെന്തേലും മിസ്സായോ?”
“അതിലും വലുത്,”
സോക്സ് ഊരിക്കൊണ്ട് ഞാന്‍ പറഞ്ഞു.
“മിസ്സായി, ഭാര്യയിലുള്ള വിശ്വാസം...”
ഞാന്‍ എന്നിട്ട് സോഫയുടെ അരികില്‍ ഇരുന്നു. രേഖയെന്നെ മിഴിച്ചുനോക്കി. അവളുടെ മുഖത്ത് നേരിയ ഭയം കടന്നുവന്നോ എന്ന് ഞാന്‍ സംശയിച്ചു.
“ഇപ്പഴെന്നാ പുതിയ പ്രശ്നം?”
അസഹീനമായ സ്വരത്തില്‍ അവള്‍ ചോദിച്ചു.
“നടന്നത് മുഴുവനും പറയാന്‍ ഞാനന്ന് നിന്നോട് പറഞ്ഞതല്ലേ രേഖേ?”
ദേഷ്യത്തോടെ ഞാന്‍ ചോദിച്ചു.
“എന്നിട്ട് നീ പറയാതിരുന്നത്?”
“നടന്നത് മൊത്തം ഞാന്‍ പറഞ്ഞു കഴിഞ്ഞു,”
അവളുടെസ്വരവും ക്രുദ്ധമായി.
“അല്ലെന്ന് ഉള്ളേന് തെളിവുണ്ട് എന്‍റെ കയ്യി..”
ആളിലേക്ക് മുഖമടുപ്പിച്ച് ഞാന്‍ പറഞ്ഞു.
“ആ തെളിവ് അനുസരിച്ച് നീയെല്ലാ ലിമിറ്റും ബ്രേക്ക് ചെയ്തു..”
“എന്നാ തെളിവ്?”
അവള്‍ ശബ്ദമുയര്‍ത്തി.
“ശരത്ത് വെറുതെ ഇല്ലാത്തത് പറയരുത് കേട്ടോ,”
“രേഖേ, നിന്‍റെയീ നട്ടാക്കുരുക്കാത്ത നൊണ കേട്ടിട്ട് എനിക്ക് ചര്‍ദ്ധി ക്കാന്‍ വരുന്നുണ്ട് കേട്ടോ...”
“എന്ത് ബേസിലാ ശരത്ത് ഇതൊക്കെ പറയുന്നേ?”
“ബേസ് എന്നതാന്ന് ഞാനിപ്പോള്‍ പറയുന്നില്ല,”
സ്വരത്തില്‍ പരമാവധി ശാന്തത വരുത്തി ഞാന്‍ പറഞ്ഞു.
“സത്യം മുഴുവനും പറയാന്‍ ഒരു ചാന്‍സും കൂടി തരാം ഞാന്‍. എന്നിട്ടും എന്തേലും നീ ഒളിച്ചാല്‍ ഒറപ്പാ രേഖേ ഡിവോഴ്സ് നോട്ടീസില്‍ സൈന്‍ ചെയ്യാന്‍ ഒരുങ്ങിക്കോ,”
“ശരത്ത് പ്ലീസ്!”
“ഷട്ട് അപ്പ്!”
ഞാന്‍ ശബ്ദമുയര്‍ത്തി.
“പറഞ്ഞു തൊടങ്ങിക്കോ! റിമെംബര്‍! ഈഫ് യൂ ടെല്‍ എനി ലൈ...ഈഫ് ഐ ക്യാച്ച് യൂ, നീ ഈ വീട്ടീന്ന് പൊറത്ത് ആരിക്കും...”
രേഖ എന്നെ മിഴിച്ചു നോക്കി.
പഠിച്ച കള്ളി തന്നെ, അവള്‍ടെ നോട്ടം കണ്ടില്ലേ!
ഞാന്‍ മന്ത്രിച്ചു.
മുഖം കണ്ടാല്‍ അതി സുന്ദരിയായ
💬 Comments
View all comments