0%

Chapter Title : ശരത് രേഖകള്‍ 7 [സ്മിത] [Climax]

Author : സ്മിത Read All Parts 1907

സൌന്ദര്യം ഇരട്ടിച്ചു എന്ന് എനിക്ക് തോന്നി. അകത്ത് വശ്യമായ പതിഞ്ഞ ശബ്ദത്തില്‍ അറേബ്യന്‍ സംഗീതം.

“ഓ, സാര്‍....”

ഞങ്ങളെ കണ്ട് അവള്‍ അദ്ഭുതപ്പെട്ടു.

“പ്ലീസ് കമിന്‍...”

വൃത്തിയും ഭംഗിയുമുള്ള കൊച്ചു വീട്.

“ദിലാര, ഇതെന്‍റെ അമ്മ....”

ഞാന്‍ അമ്മയെ അവള്‍ക്ക് പരിചയപ്പെടുത്തി.

അവളുടെ മുഖം ആദരവ് കൊണ്ടും അദ്ഭുതം കൊണ്ടും വിടര്‍ന്നത് ഞാന്‍ കണ്ടു.

അവള്‍ കൈകള്‍ കൂപ്പി.

അമ്മ അത് കണ്ട് അദ്ഭുതപ്പെട്ടു.

“ഇന്ത്യന്‍ രീതികളൊക്കെ ദിലാരയ്ക്ക് അറിയാം അമ്മേ...”

ഞാന്‍ പറഞ്ഞു.

“ഇതെന്‍റെ അച്ഛന്‍....”

ഞാന്‍ അച്ഛനെയും പരിചയപ്പെടുത്തി.

അവള്‍ അച്ഛന്റെ നേരെയും കൈകള്‍ കൂപ്പി.

അത് കഴിഞ്ഞ് അവിടെ വാതില്‍ക്കലേക്ക് വന്ന പരിചാരികയോട് അവളെന്തോ പറഞ്ഞു. പരിചാരിക അകത്തേക്ക് പോയി.

“നീ സംസാരിച്ചത് ടര്‍ക്കിഷ് ഭാഷ അല്ലല്ലോ...”

ഞാന്‍ ദിലാരയോടു ചോദിച്ചു.

“അവള്‍ ഖുര്‍ദ് ആണ് സാര്‍...അതുകൊണ്ടാണ് സസാക്കി ഭാഷയില്‍ സംസാരിക്കേണ്ടി വന്നത്....”

അവള്‍ ഞങ്ങളെ സോഫയില്‍ ഇരുത്തി.

“ദിലാരയും ഇരിക്കൂ, ഒരിമ്പോര്‍ട്ടന്‍റ്റ് കാര്യം പറയാനുണ്ട്‌...”

അവള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി ഇരുന്ന് ഞങ്ങളെ ആകാംക്ഷയോടെ നോക്കി.

“അമ്മ സംസാരിക്കൂ...”

ഞാന്‍ അമ്മയോട് പറഞ്ഞു.

അമ്മ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി. അവളോടൊപ്പം ഇരുന്നു. ദിലാരയില്‍ അദ്ഭുതം ഇരട്ടിച്ചു.

“മോള്‍ടെ കഥയെല്ലാം ഞങ്ങള്‍ അറിഞ്ഞു.....”

അമ്മ പറഞ്ഞു.

“മോള്‍ക്ക് ആണുങ്ങളെ ഇനിയും വിശ്വാസമുണ്ടെങ്കില്‍, മറ്റൊരു വിവാഹത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍, എന്‍റെ മോനെ വിവാഹം കഴിക്കാമോ?”

അവളുടെ മനോഹരമായ അമ്പരപ്പ് കൊണ്ട് കണ്ണുകള്‍ വിടര്‍ന്നു മിഴിഞ്ഞു.

“എന്‍റെ മോനെ ഇഷ്ടമാണെങ്കില്‍ മാത്രം, അവന്‍റെ കഥയും കേട്ട് കഴിഞ്ഞ്...”

അവളുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നത് ഞങ്ങള്‍ കണ്ടു.

“കഥയോ?”

മിഴിനീര്‍ തുടച്ചുകൊണ്ട് അവള്‍ ചോദിച്ചു.

ഞാന്‍ പിന്നെ അവളെയും കൂട്ടി പുറത്തേക്കു നടന്നു. പുറത്ത് വീടിന്‍റെ കോമ്പൌണ്ടില്‍, തെരുവിനിപ്പുറത്ത് വെച്ച് ഞാന്‍ അവളോട്‌ എന്‍റെ കഥ പറഞ്ഞു.

വിശ്വാസം വരാതെ നിര്‍ന്നിമേഷയായി അവളത് കേട്ട്

💬 Comments

View all comments