Chapter Title : ശരത്തിന്റെ അമ്മ 6 [TBS]
കോൾ വരുന്നുണ്ടെന്ന് തോന്നുന്നു ഇന്ന് പിറന്നാൾ ആയിട്ട് രാവിലെ വിളിച്ചതു പോലുമില്ല ബീപ്പ് ശബ്ദം കേൾക്കുന്നുണ്ട് ഏട്ടൻ തന്നെയായിരിക്കും.
റോഷൻ: എങ്കിൽ ഞാൻ വെക്കുകയാണ് ഐശ്വര്യ ചേച്ചി. കാണാം ഗുഡ് നൈറ്റ്
( ഇതും പറഞ്ഞ് റോഷൻ ഫോൺ വെച്ച ശേഷം ശരത്തിന്റെ അച്ഛൻ വിളിക്കുകയും ഐശ്വര്യ ഭർത്താവുമായുള്ള കോൾ അറ്റൻഡ് ചെയ്യുകയും ചെയ്തു )
ഐശ്വര്യ : ഹലോ ഏട്ടാ,
രാജു: ഞാൻ കുറെ ആയി നിന്നെ വിളിക്കുന്നു ഫോൺ എൻഗേജ്ഡ് ആയിരുന്നു
ഐശ്വര്യ: അത് ഏട്ടാ ശരത്തിന്റെ കൂട്ടുകാരൻ വിളിച്ചതായിരുന്നു അവനോട് സംസാരിക്കുകയായിരുന്നു
രാജു : അരുണോ?
ഐശ്വര്യ : അല്ല, ഇത് പുതിയൊരു കൂട്ടുകാരനാണ് റോഷൻ
രാജു :അതാരാ?
ഐശ്വര്യ: അത് ശരത്തിന്റെ കൂടെ ഈ കോളേജിൽ ചേർന്നപ്പോൾ പുതുതായി ചേർന്ന് ഒരു പയ്യനാണ്.
രാജു : ശരത്തിന് നല്ല കൂട്ട് ആണോ? അവനോട് പറയണം നല്ലവരുമായി കൂട്ടുകൂടിയാൽ മതിയെന്ന്
ഐശ്വര്യ : രാജു ഏട്ടാ അവൻ നല്ല പയ്യനാണ് ഇന്ന് ചേട്ടന്റെ പേരിൽ അമ്പലത്തിൽ വഴിപാട് കഴിപ്പിച്ച് പ്രസാദവുമായി ആണ് വന്നത്
രാജു : അതെയോ?
ഐശ്വര്യ: അതേ ഏട്ടാ ഞാൻ പോലും അമ്പരന്നു പോയി സ്വന്തം മകൻ ചെയ്യേണ്ട കാര്യമാ മറ്റൊരു പയ്യൻ ചെയ്തത് കണ്ടിട്ട് നല്ലവൻ ആണെന്ന് തോന്നുന്നു
രാജു : കൊള്ളാമല്ലോ? ആദ്യമായിട്ടാ നീ ഒരാളെ കുറിച്ച് നല്ല അഭിപ്രായം പറയുന്നത് നാട്ടിൽ വന്നിട്ട് എനിക്ക് ഇയാളെ ഒന്ന് പരിചയപ്പെടണം
ഐശ്വര്യ: ഏട്ടൻ അടുത്ത് വരുന്നുണ്ടോ?
രാജു: രണ്ടുവർഷത്തിനപ്പുറം നോക്കിയാൽ മതി വരുന്ന കാര്യം. അതു കള
💬 Comments
View all comments