Chapter Title : ശരത്തിന്റെ അമ്മ 7 [TBS]
എന്ന ഭയമായിരുന്നു റോഷന്റെ മനസ്സ് മുഴുവൻ.ചിറ്റപ്പൻ മുറിയിൽ നിന്ന് ആദ്യം പുറത്തിറങ്ങി ചിറ്റപ്പന് പുറകെ ഇറങ്ങാനിരുന്ന ക്ലാര സിസ്റ്ററുടെ കയ്യിൽ റോഷൻ പിടിച്ച് അവിടെ നിർത്തിക്കൊണ്ട് ചിറ്റപ്പൻ കാണാതെ)
റോഷൻ : ചിറ്റപ്പനോട് ഒന്നും പറയരുത് പ്ലീസ്
( ക്ലാര സിസ്റ്റർ ചെറുതായി ചിരിച്ചുകൊണ്ട് വീണ്ടും റോഷന്റെ തലമുടി തഴുകികൊണ്ട് )
സിസ്റ്റർ: ടേക്ക് റസ്റ്റ്, ബൈ
( ക്ലാര സിസ്റ്ററുടെ മുഖത്ത് വീണ്ടും ചിരിയും, മുഖഭാവം കണ്ടപ്പോൾ ചിറ്റപ്പനോട് ഒന്നും പറയില്ലെന്ന് റോഷന് ബോധ്യമായി )
റോഷൻ: ഹോ,ഇപ്പോൾ സമാധാനമായി
( ക്ലാര സിസ്റ്റർ ചിരിച്ചുകൊണ്ട് ചിറ്റപ്പന്റെ കൂടെ പോയ ശേഷം റോഷൻ എഴുന്നേറ്റ് ബ്രഷ് ചെയ്ത് ചിറ്റപ്പൻ കൊണ്ടുവന്ന ഭക്ഷണം എടുത്ത് കഴിച്ചു. ബോറടി മാറ്റാൻ വേണ്ടി ടേബിളിൽ നിന്ന് ഫോണെടുത്ത് നെറ്റ് ഓൺ ചെയ്ത് ബെഡിൽ ചാരിയിരുന്നു കൊണ്ട് നോക്കുകയായിരുന്നു അപ്പോഴാണ് ഐശ്വര്യ ഓൺലൈൻ ഉള്ളത് കണ്ടത്. ഒരു മിനിറ്റ് ആലോചിച്ചതിനു ശേഷം റോഷൻ ആദ്യ മെസ്സേജ് അയച്ചു)
റോഷൻ: ഹലോ, ഐശ്വര്യ ചേച്ചി ഇത് ഞാനാണ് റോഷൻ.
( മെസ്സേജ് കണ്ടതും ഐശ്വര്യ അത് റോഷനാണെന്ന് ഉറപ്പിക്കാൻ റോഷന്റെ ഡിപി പിക്ചർ നോക്കി ഉറപ്പുവരുത്തിയതിനു ശേഷം )
ഐശ്വര്യ: ഇതാണോ റോഷന്റെ നമ്പർ?
റോഷൻ : അതെ, ഐശ്വര്യ ചേച്ചി
ഐശ്വര്യ: റോഷൻ എങ്ങനെയാ ഈ സമയത്ത് ഓൺലൈനിൽ? റോഷന് ഇതെവിടെയാ ക്ലാസിൽ അല്ലേ? നിന്നോടൊപ്പം ശരത്ത് ഉണ്ടോ?
റോഷൻ: ഐശ്വര്യ ചേച്ചി ഓരോന്നായി നിർത്തി നിർത്തി ചോദിക്ക് എല്ലാംകൂടി ഒന്നിച്ച് ചോദിച്ചാൽ ഞാൻ കുഴഞ്ഞു പോകും
ഐശ്വര്യ: ഞാൻ റോഷനെ
💬 Comments
View all comments