Chapter Title : ശരത്തിന്റെ അമ്മ 8 [TBS]
ഞാൻ പറഞ്ഞത് ഇപ്പോഴത്തെ ഈ ആശ്വാസം കണ്ട് ഇനി മരുന്നൊന്നും വേണ്ട എന്ന് വെച്ച് നടക്കുമെന്ന്
റോഷൻ: എനിക്ക് മരുന്ന് കഴിക്കാൻ കുറച്ചു മടിയൊക്കെ ഉണ്ടെന്ന് ഐഷു ചേച്ചിക്ക് എങ്ങനെയാ മനസ്സിലായത് ഐഷു ചേച്ചിക്ക് ദിവ്യദൃഷ്ടി വല്ലതും ഉണ്ടോ?
ഐശ്വര്യ: അതു മനസ്സിലാക്കാൻ ദിവ്യദൃഷ്ടിയോ? ത്രികാലജ്ഞാനമോ ഒന്നും വേണ്ട നിന്റെ പ്രായമുള്ള ഒരുത്തൻ ഇവിടെയും ഉണ്ടല്ലോ നിന്റെ കൂട്ടുകാരൻ അവന് അസുഖം വന്നാൽ മരുന്നു കഴിപ്പിക്കുന്നതാണ് വലിയൊരു ബുദ്ധിമുട്ടുള്ള ജോലി അങ്ങനെയെല്ലാം എക്സ്പീരിയൻസ് ഉള്ള ഞങ്ങൾ അമ്മമാർക്കു മനസ്സിലാകും നിങ്ങൾ സമയത്തിന് മരുന്ന് കഴിക്കുമോ? ഇല്ലയോ എന്ന്?
റോഷൻ: ഹോ, അപ്പോ ശരത്തിന് മരുന്നു കഴിക്കാൻ താല്പര്യം കാണിക്കാത്തത് കണ്ടുള്ള അനുഭവം വെച്ച് എന്നെ കമ്പയർ ചെയ്തു പറഞ്ഞതാണ് അല്ലേ
ഐശ്വര്യ: അങ്ങനെ ഒരാളുമായി കമ്പയർ ചെയ്തൊന്നുമല്ല പൊതുവേ ശരത്തിന്റെ പ്രായക്കാർ എല്ലാം അങ്ങനെയാണ് അതുകൊണ്ട് ഒക്കെയായി ഈ സമയത്ത് അമ്മമാർ കൂടെ വേണമെന്ന് പറയുന്നത്.
റോഷൻ: ഐഷു ചേച്ചി മരുന്നു നമ്മൾ എന്നും കഴിക്കുന്നുണ്ടോ അസുഖം വരുമ്പോൾ മാത്രമല്ലേ അതുകൊണ്ടുതന്നെ ദിവസവും ചെയ്യാത്ത കാര്യം ഞാൻ ചിലപ്പോൾ മറന്നുപോകും അത് ശ്രദ്ധ കുറവു കാരണമാണ് അതിനെ മടി എന്ന് പൊതുവേ പറയുന്നതുകൊണ്ട് ഞാൻ പറഞ്ഞെന്നേയുള്ളൂ
ഐശ്വര്യ : അതിനാണ് ഞാൻ മുൻപേ പറഞ്ഞത് നിങ്ങളുടെ ഇത്തരം ശ്രദ്ധ കമ്മികൾ അമ്മമാർ കൂടെയുണ്ടായിരുന്നെങ്കിൽ ഉണ്ടാവില്ലായിരുന്നു എന്ന്
റോഷൻ: നമ്മൾ ശ്രദ്ധിച്ചു ചെയ്യേണ്ട കാര്യങ്ങളെല്ലാം അങ്ങ് ശ്രദ്ധിച്ചു ചെയ്താൽ പോരെ അതിനു അമ്മമാരെ എല്ലാം ഇങ്ങനെ ബുദ്ധിമുട്ടിക്കണോ ഞാൻ പറഞ്ഞിട്ടില്ലേ ഐഷു ചേച്ചിയോട് എന്റെ അമ്മയെ കുറിച്ച് മരുന്ന് സമയത്തിന് എടുത്തു കഴിക്കാൻ ശ്രദ്ധിച്ചില്ല എന്നൊക്കെ എന്റെ അമ്മയോട് പറഞ്ഞാൽ ആദ്യം കുറച്ച് കളിയാക്കും
പിന്നെ എന്റെ ശ്രദ്ധക്കുറവിനെ കുറിച്ച് പറഞ്ഞു നന്നായി ഉപദേശിക്കും പിന്നെ ഇത്തരം നിസ്സാര കാര്യങ്ങളൊന്നും ശ്രദ്ധിക്കാത്തതും നോക്കാത്തതും പറഞ്ഞു ജോലിക്കാരനോട് വഴക്കു പറയും. ഇവിടെ ചിറ്റപ്പൻ എന്റെ എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ട് പിന്നെ എന്റെ നല്ല ഫ്രണ്ട് ആയ ഐഷു ചേച്ചിയും എന്റെ കൂടെയുണ്ടല്ലോ ഇതെല്ലാം നോക്കാനും പറഞ്ഞുതരാനും ഇപ്പോൾ
ഐശ്വര്യ: നാളെ ക്ലിനിക്കിൽ പോകാൻ ചിറ്റപ്പൻ കൂടെ വരുന്നുണ്ടോ?
റോഷൻ:ഇല്ല, അതിന്റെയൊന്നും ആവശ്യമില്ല വെറുതെ ചിറ്റപ്പനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നത് ഞാൻ നാളെ ബൈക്കുമെടുത്ത് പോയി വരും ഇന്ന് തന്നെ രാവിലെ മുതൽ ഉച്ച വരെ എനിക്ക് വേണ്ടി ഒരുപാട് അങ്ങോട്ടുമിങ്ങോട്ടും ഓടിയിട്ടുണ്ട് ചിറ്റപ്പൻ എന്തിനാ
💬 Comments
View all comments